Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോടതി നേരിട്ട് സാക്ഷികളിൽ നിന്നും തെളിവെടുത്താൽ പരിഭ്രമിക്കുന്നതെന്തിന്? ബാർ കോഴക്കേസിൽ വിജയകരമായ പ്രോസിക്യൂഷൻ നടക്കില്ലെന്ന് വിജിലൻസിന് മുൻവിധി വേണ്ടെന്ന് വിജിലൻസ് കോടതി

കോടതി നേരിട്ട് സാക്ഷികളിൽ നിന്നും തെളിവെടുത്താൽ പരിഭ്രമിക്കുന്നതെന്തിന്? ബാർ കോഴക്കേസിൽ വിജയകരമായ പ്രോസിക്യൂഷൻ നടക്കില്ലെന്ന് വിജിലൻസിന് മുൻവിധി വേണ്ടെന്ന് വിജിലൻസ് കോടതി

പി.നാഗരാജ്‌

തിരുവനന്തപുരം: ബാർ കോഴക്കേസിൽ സ്വകാര്യ അന്യായത്തിന്മേൽ കോടതി നേരിട്ട് സാക്ഷികളിൽ നിന്നും തെളിവെടുത്താൽ വിജിലൻസ് പരിഭ്രമിക്കുന്നതെന്തിനെന്ന് തിരുവനന്തപുരം വിജിലൻസ് കോടതി. വിജയകരമായ പ്രോസിക്യൂഷൻ നടക്കില്ലെന്ന് മുൻ വിധിയോടെ ഇപ്പോൾ എങ്ങനെ പറയാൻ സാധിക്കുമെന്നും വിജിലൻസ് ലീഗൽ അഡൈ്വസറോട് കോടതി ചോദിച്ചു. കോടതി നേരിട്ട് തെളിവെടുത്താൽ ലീഗൽ അഡൈ്വസർക്ക് പരിഭ്രമിക്കേണ്ട ആവശ്യം ഉണ്ടാകില്ലല്ലോയെന്നും കോടതി സൂചിപ്പിച്ചു.

കെ.എം. മാണിക്ക് ക്ലീൻ ചിറ്റ് നൽകി വിജിലൻസ് സമർപ്പിച്ച റഫർ റിപ്പോർട്ട് അംഗീകരിച്ച് കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്ന് വിജിലൻസ് വാദിച്ചപ്പോഴാണ് കോടതി പരാമർശം ഉണ്ടായത്. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ കക്ഷി ചേരാനായി എൽഡിഎഫ് കൺവീനർ എ.വിജയരാഘവൻ സമർപ്പിച്ച ഹർജിയെ വിജിലൻസ് ശക്തമായി എതിർത്തു. ഹർജിയെ പ്രതിരോധിച്ച് വിജിലൻസ് സമർപ്പിച്ച കൗണ്ടർ പത്രിക കോടതി തള്ളിക്കൊണ്ട് കൺവീനറെ കക്ഷി ചേർത്തു . മറ്റുള്ളവർ കേസിൽ കക്ഷി ചേർന്നതു പോലെ കേസിൽ കക്ഷി ചേരുന്നതിൽ ഹർജി കക്ഷിക്ക് എന്തു നിയമ തടസ്സമാണുള്ളതെന്നും കോടതി ചോദിച്ചു. കേസിൽ മാണിക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ട്. അതിനാൽ മാണിയെ പ്രോസിക്യൂട്ട് ചെയ്ത് നീതി ലഭ്യമാക്കണമെന്ന് വിജയരാഘവൻ വാദിച്ചു.

കേസ് റദ്ദാക്കണമെന്ന സർക്കാർ വാദത്തിന് ഹർജിക്കാരുടെ മറുപടി വാദം കേൾക്കാനായി കേസ് 16ന് മാറ്റി. കോടതി നേരിട്ട് കേസ് വിചാരണ ചെയ്യുന്ന പക്ഷം സർക്കാരിന്റെ മുൻകൂർ പ്രോസിക്യൂഷൻ അനുമതി ആവശ്യമുണ്ടോയെന്നത് സംബന്ധിച്ച് ഹർജിക്കാർ 16ന് വാദം പറയണമെന്നും കോടതി നിർദ്ദേശിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP