Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പിഎസ്‌സി മുൻ ചെയർമാനെതിരായ പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി; എസ്‌ഐ പരീക്ഷ പട്ടികയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

പിഎസ്‌സി മുൻ ചെയർമാനെതിരായ പരാതിയിൽ അടിയന്തിര നടപടി സ്വീകരിക്കണമെന്നു ഹൈക്കോടതി; എസ്‌ഐ പരീക്ഷ പട്ടികയിൽ സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് പിഎസ്‌സി മുൻ ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ, സെക്രട്ടറി സജു ജോർജ് എന്നിവർക്കെതിരെ നൽകിയ പരാതി വേഗത്തിൽ പരിഗണിച്ച് തുടർനടപടി സ്വീകരിക്കണമെന്ന് വിജിലൻസ് ഡയറക്ടറോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് കമാൽ പാഷയാണ് വിജിലൻസ് ഡയറക്ടർക്കു നിർദ്ദേശം നൽകിയത്.

പിഎസ്‌സി ചെയർമാനും സെക്രട്ടറിക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കോട്ടയം പമ്പാവാലി സ്വദേശി കെ.കെ. ഷിജു നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. പിഎസ്‌സി ചെയർമാനെതിരെ കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ധനകാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. കോടികളുടെ ധന ദുർവിനിയോഗത്തിന് പിഎസ്‌സി അംഗങ്ങളും സെക്രട്ടറിയും കൂട്ടു നിന്നുവെന്നും അഡി. ചീഫ് സെക്രട്ടറിയുടെ ശുപാർശയിൽ പറഞ്ഞിരുന്നു.

ഇതിന്മേൽ സർക്കാർ നടപടി എടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്. കഴിഞ്ഞ ദിവസം ഹർജി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നതിനിടെ ഈ ആവശ്യമുന്നയിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് വിജിലൻസ് ഡയറക്ടർ ഈ പരാതി വൈകാതെ തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

പിഎസ്‌സി ചെയർമാനെതിരെ കോടികളുടെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ധനകാര്യ വകുപ്പ് അഡി. ചീഫ് സെക്രട്ടറി വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹർജി സിംഗിൾ ബെഞ്ച് പരിഗണിക്കുന്നതിനിടെ ഈ ആവശ്യമുന്നയിച്ച് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്ന് ഹർജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നാണ് വിജിലൻസ് ഡയറക്ടർ ഈ പരാതി വൈകാതെ തീർപ്പാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.

2007ൽ നടന്ന സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഷിജുവും പരീക്ഷ എഴുതിയിരുന്നു. എന്നാൽ ഫലം വന്ന് ലിസ്റ്റിൽ പേരുണ്ടായിരുന്നിട്ടും ജോലി ലഭിച്ചില്ല. ജോലി ലഭിച്ചില്ലെന്ന് മാത്രമല്ല വൻ അഴിമതിയും സ്വജനപക്ഷപാതവുമാണ് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഷിജു പറയുന്നു. പിഎസ്‌സി പുറത്ത് വിട്ട അന്തിമ ലിസ്റ്റിൽ പേര് വരാതിരുന്നതോടെയാണ് ഷിജു പരാതിയുമായി അധികൃതരെ സമീപിച്ചത്.

2013ൽ വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് പരാതി നൽകി. അന്ന് കൊല്ലം അസിസ്റ്റന്റ് കമ്മീഷണർ ലാൽജി അന്വേഷിച്ച് മൊഴി രേഖപ്പെടുത്തിയെങ്കിലും തുടർച്ചയുണ്ടായില്ല. ഹൈക്കോടതിയിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്താൻ സർക്കാരിന് കോടതി നിർദ്ദേശം നൽകുകയായിരുന്നു. പിഎസ്‌സി ചെയർമാനായിരിക്കെ കെ എസ് രാധാകൃഷ്ണൻ നടത്തിയ വിദേശയാത്രകളെ കുറിച്ച് അന്വേഷണം നടത്തണമെന്നും പരാതിക്കാരനായ ഷിജു ആവശ്യപ്പെട്ടിരുന്നു.

ഇതിന് പുറമേയാണ് കേരള പിഎസ്‌സി സെക്രട്ടറി സജു ജോർജിനെതിരെ ജാതി തിരുത്തിയതിനും ഷിജു പരാതി നൽകിയിട്ടുണ്ട്. പരീക്ഷാ കൺട്രോളർ ചുമതല കൂടി വഹിക്കുന്ന സെക്രട്ടറി വ്യാജ സർട്ടിഫിക്കറ്റ് നൽകിയാണ് ജോലിയിൽ പ്രവേശിച്ചതെന്ന പരാതി ഗവർണർക്ക് ഉൾപ്പടെ നൽകിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP