Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടുകടത്തൽ ഒഴിവാക്കാൻ മല്യ ഉപയോഗിക്കുന്നത് ഇന്ത്യയുടെ ദൗർബല്യങ്ങൾ; ജയിൽ മോശമെന്ന വാദത്തിന് പിന്നാലെ സിബിഐ രാഷ്ട്രീയ പ്രേരിതം എന്നാരോപിച്ച് വാദം തുടരുന്നു

നാടുകടത്തൽ ഒഴിവാക്കാൻ മല്യ ഉപയോഗിക്കുന്നത് ഇന്ത്യയുടെ ദൗർബല്യങ്ങൾ; ജയിൽ മോശമെന്ന വാദത്തിന് പിന്നാലെ സിബിഐ രാഷ്ട്രീയ പ്രേരിതം എന്നാരോപിച്ച് വാദം തുടരുന്നു

ലണ്ടൻ: നാടുകടത്തൽ ഒഴിവാക്കാൻ ബ്രിട്ടനിൽ കഴിയുന്ന വിജയ് മല്ല്യ നിരത്തുന്നത് വിചിത്ര വാദങ്ങൾ. നാടുകടത്തൽ വിചാരണ നേരിടുന്ന മല്യ രണ്ടാം ദിവസമായ ഇന്നലെ കോടതിയിൽ പറഞ്ഞത് താൻ രാഷ്ട്രീയ വേട്ടയാടലിന് ഇരയാകുന്നതായാണ്. ബിജെപിയും കോൺഗ്രസും ശിവസേനയും താൻ തട്ടിപ്പുകാരനാണെന്ന് സമർദ്ദിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.

സിബിഐ വർഷങ്ങളായി ഇന്ത്യയുടെ രാഷ്ട്രീയ നേതാക്കളുടെ കളിപ്പാവയാണെന്നും അവർക്ക് വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും വിജയ് മല്ല്യയ്ക്ക് വേണ്ടി ഹാജരായ ക്ലെയർ മോണ്ട്‌ഗ്രോമറി ചൊവ്വാഴ്ച വെസ്റ്റ്മിനിസ്റ്റർ മജിസ്‌ട്രേറ്റ് കോടതിയിൽ വാദിച്ചു. ഇതിന് പുറമേ മല്യയെ നാടുകടത്തിയാൽ താമസിപ്പിച്ചേക്കാവുന്ന ആർതർ റോഡ് ജെയിൽ അടക്കം മിക്ക ജയിലുകളും മോശമാണെന്നും ഇവർ കോടതിയെ ബോധിപ്പിച്ചു.

തട്ടിപ്പ് നടത്തിയതിന് മല്യക്കെതിരെ തെളിവില്ല. ഇന്ത്യയിലെ ബാങ്കുകളെ കബളിപ്പിച്ചിട്ടില്ലെന്ന് പറഞ്ഞ മല്ല്യ തനിക്കുമേലുള്ള സാമ്പത്തിക ക്രമക്കേടുകളെ തള്ളിപ്പറഞ്ഞു. ബാങ്ക് ഇടപാടുകളും ലോൺ എടുത്തതുമെല്ലാം കിങ് ഫിഷറിനും കമ്പനിയുടെ വികസനത്തിനും വേണ്ടിയായിരുന്നെന്ന് വാദിച്ച മല്യയുടെ അഭിഭാഷക ഈ പണമെല്ലാം വ്യക്തി പരമായ ആവശ്യത്തിനാണ് മല്യ ചിലവഴിച്ചതെന്ന ഇന്ത്യയുടെ വാദവും തള്ളിക്കളഞ്ഞു.

കിങ്ഫിഷർ ലാഭത്തിലാണെന്ന് പറഞ്ഞ് ബാങ്കുകളെ കബളിപ്പിച്ചെന്ന പ്രോസിക്യൂഷന്റെ വാദം തെറ്റാണ്. ഇന്ധന വില വർദ്ധനവും ആഗോള സാമ്പത്തിക സ്ഥിതിഗതികളും അനുസരിച്ച് കമ്പനിയുടെ ലാഭനഷ്ടങ്ങൾ മാറി മറിഞ്ഞു വരും. അതൊന്നും നമ്മുടെ നിയന്ത്രണത്തിൽ നിൽക്കുന്ന കാര്യമല്ലെന്നും വിജയ്മല്യയുടെ അഭിഭാഷക കോടതിയിൽ വാദിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP