Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോടീശ്വരനായ തോമസ് ചാണ്ടിക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത് അഭിഭാഷകനായ കോൺഗ്രസ് എംപി; ഡൽഹിയിൽ നിന്ന് വിവേക് തൻഖയെ ഇറക്കി കായൽ കയ്യേറ്റക്കേസിൽ അറ്റകൈ നോക്കാൻ മന്ത്രി; സമരം ചെയ്ത അണികൾ അടിയേറ്റ് കിടക്കുമ്പോൾ പാർട്ടി എംപി മന്ത്രിയെ രക്ഷിക്കാനെത്തിയത് വിവാദമാകുന്നു

കോടീശ്വരനായ തോമസ് ചാണ്ടിക്കുവേണ്ടി ഹൈക്കോടതിയിൽ ഹാജരാകുന്നത് അഭിഭാഷകനായ കോൺഗ്രസ് എംപി; ഡൽഹിയിൽ നിന്ന് വിവേക് തൻഖയെ ഇറക്കി കായൽ കയ്യേറ്റക്കേസിൽ അറ്റകൈ നോക്കാൻ മന്ത്രി; സമരം ചെയ്ത അണികൾ അടിയേറ്റ് കിടക്കുമ്പോൾ പാർട്ടി എംപി മന്ത്രിയെ രക്ഷിക്കാനെത്തിയത് വിവാദമാകുന്നു

കൊച്ചി: തോമസ് ചാണ്ടിയുടെ കയ്യേറ്റങ്ങൾ സ്ഥിരീകരിച്ചു കൊണ്ട് നല്കിയ റിപ്പോർട്ടുകൾ ക്ക് എതിരേ ഹൈക്കോടതിയിൽ നല്കിയ കേസിൽ ഹാജരാവുന്നത് കോൺഗ്രസ്എംപി. കേരളത്തിൽ യുഡിഎഫ് നടത്തുന്ന പ്രക്ഷോഭങ്ങൾക്ക് തിരിച്ചടിയാണ് ഈ നടപടി. തോമസ് ചാണ്ടി സ്ഥാനമൊഴിയണം എന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ നടത്തിയ സമരത്തിൽ പരിക്കേറ്റ് പലരും ആശുപത്രിയിലാണ് . പ്രാദേശിക നേതൃത്വവുമായി ബന്ധപ്പെടാതെയാണ് എംപിയുടെ നടപടി എന്നും അറിയുന്നു

എന്നാൽ പാർട്ടിക്കാരനായല്ല വക്കീൽ എന്ന നിലയിലാണ് താൻ എത്തിയത് എന്നാണ് വിവേക് തൻഖയുടെ നിലപാട്. മദ്ധ്യപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗവും സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകനുമാണ് അദ്ദേഹം

മന്ത്രിയുടെ ഉടമസ്ഥതയിലുള്ള ടൂറിസം കമ്പനി മാർത്താണ്ഡം കായൽ കൈയേറിയ കേസാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഈ കേസിൽ ഇടക്കാല വിധി പറഞ്ഞ ഹൈക്കോടതി ബെഞ്ച് കമ്പനി, കായൽ കൈയേറ്റം നടത്തിയതിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കായൽ കൈയേറിയത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് റവന്യൂ അധികൃതർ സ്റ്റോപ് മെമോ നൽകിയതായി സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു. സ്റ്റോപ് മെമോയിലെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. കായൽ കൈയേറുന്നതിന്റെ ഭാഗമായി, ഇവിടെ നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിട്ടിരുന്നു.

കേസ് പിന്നീട് വിശദമായി പരിശോധിക്കാമെന്നും ഇടക്കാല ഉത്തരവ് നൽകിക്കൊണ്ട് ഹൈക്കോടതി അറിയിച്ചിരുന്നു. ഈ കേസാണ് ഹൈക്കോടതിയിൽ ബഞ്ച് മാറി വീണ്ടും എത്തുന്നത്

അതേസമയം മന്ത്രി തോമസ് ചാണ്ടി ഹൈക്കോടതിയിൽ പോയതു തന്നെ മുന്നണിയിൽ അസ്വാരസ്യത്തിന് വഴി വച്ചിരുന്നു. മന്ത്രിയ്‌ക്കെതിരേ എൽഡിഎഫിലും നീക്കമുണ്ടായതിനെ തുടർന്ന് മൂന്നു ദിവസം സാവകാശം അനുവദിക്കാൻ മുന്നണി തയ്യാറാവുകയായിരുന്നു. രാജി വയ്ക്കണമെന്ന ആവശ്യം രാഷ്ട്രീയമായി ഇടതു മുന്നണിക്കും ബോദ്ധ്യപ്പെട്ടിട്ടുണ്ട്. യുഡിഎഫും ബിജെപിയും ഈ ആവശ്യവുമായി സമരത്തിലുമാണ്.

സോളാർ റിപ്പോർട്ടിൽ മുഖം നഷ്ടപ്പെട്ടു നിൽക്കുന്ന യുഡിഎഫിന് പ്രതിരോധിക്കാനുള്ള വിഷയമായിരുന്നു തോമസ് ചാണ്ടിയുടെ കൈയേറ്റം. ഈ പിടിവള്ളിയാണ് ഡൽഹിയിൽ നിന്നെത്തിയ എം പി നഷ്ടപ്പടുത്തുന്നത്. ഇതിനെതിരേ സംസ്ഥാന കോൺഗ്രസിൽ ഇപ്പോൾ തന്നെ പ്രതിഷേധം ഉയർന്നുകഴിഞ്ഞു. പ്രാദേശികതാത്പര്യം കണക്കിലെടുക്കാതെ കോടീശ്വരനായ മന്ത്രിയുടെ കേസിന് വിമാനമേറി കൊച്ചിയിലിറങ്ങിയ കോൺഗ്രസ് നേതാവ് തകർക്കുന്നത് പാർട്ടിയുടെ ഈ വിഷയത്തിലുള്ള വിശ്വാസം കൂടിയാണ് .

മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവ് എത്തുന്നതിൽ സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് ഹൈക്കമാൻഡിനെ അറിയിക്കുമെന്ന് മുൻ കെ പിസിസി അദ്ധ്യക്ഷൻ വി എം സുധീരൻ പറഞ്ഞു. ഇത്തരം ചിലരുടെ ഈ മനോഭാവമാണ് പാർട്ടിയുടെ ശാപമെന്ന് വി എം സുധീരൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP