Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202408Wednesday

ബാർ ലൈസൻസ് പുതുക്കാനുള്ള നീക്കത്തിനെതിരേ വി എം. സുധീരൻ സുപ്രീംകോടതിയിൽ; പിണറായി സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി വിധിക്കു കളങ്കമുണ്ടാക്കുന്നത്; അറ്റോർണി ജനറലിൽനിന്ന് നിയമോപദേശം തേടിയതു തെറ്റെന്നും കോൺഗ്രസ് നേതാവിന്റെ ഹർജി

ബാർ ലൈസൻസ് പുതുക്കാനുള്ള നീക്കത്തിനെതിരേ വി എം. സുധീരൻ സുപ്രീംകോടതിയിൽ; പിണറായി സർക്കാരിന്റെ തീരുമാനം സുപ്രീംകോടതി വിധിക്കു കളങ്കമുണ്ടാക്കുന്നത്; അറ്റോർണി ജനറലിൽനിന്ന് നിയമോപദേശം തേടിയതു തെറ്റെന്നും കോൺഗ്രസ് നേതാവിന്റെ ഹർജി

ന്യൂഡൽഹി: ദേശീയ പാതയോരത്തെ ബാറുകൾക്ക് ലൈസൻസ് പുതുക്കി നൽകാനുള്ള സംസ്ഥാന സർക്കാർ നീക്കത്തിനെതിരെ മുൻ കെപിസിസി അധ്യക്ഷൻ വി എം.സുധീരൻ സുപ്രീം കോടതിയെ സമീപിച്ചു. സർക്കാർ നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്.

ദേശീയ-സംസ്ഥാന പാതകളിലെ മദ്യശാപ്പുകൾ എടുത്ത് മാറ്റണമെന്ന സുപ്രീംകോടതി വിധിക്ക് കളങ്കമുണ്ടാക്കുന്നതാണ് സർക്കാർ നീക്കം. ബാറുടമകൾക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറലിൽ നിന്ന് നിയമോപദേശം തേടിയത് തെറ്റായ നടപടിയാണെന്നും സുധീരൻ ഹർജിയിൽ വ്യക്തമാക്കി.

ദേശീയ പാതയോരത്തെ ബാറുകൾ മദ്യവിൽപ്പന ശാലയുടെ നിർവചനത്തിന് വരില്ലെന്ന് അറ്റോർണി ജനറൽ സംസ്ഥാന സർക്കാരിന് നിയമോപദേശം നൽകിയിരുന്നു. സുപ്രീംകോടതി ഉത്തരവിന്റെ നിർവചനത്തിൽ ബിവറേജസ് കോർപ്പറേഷന്റെ ഔട്ട്‌ലെറ്റുകൾ മാത്രമേ ഉൾപ്പെടൂ എന്നായിരുന്നു എജിയുടെ നിയമോപദേശം. ഇതിന്റെ അടിസ്ഥാനത്തിൽ ദേശീയ, സംസ്ഥാന പാതയോരങ്ങളിലെ ബാറുകൾ മാറ്റേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ തീരുമാനം എടുക്കുകയും ചെയ്തു.

ദേശീയ-സംസ്ഥാന പാതകളോട് 500 മീറ്റർ ദൂരപരിധിയിൽ മദ്യശാല പാടില്ലെന്ന കോടതി ഉത്തരവിൽ ബാറുകളും ബിയർ, വൈൻ പാർലറകളും ഉൾപ്പെടില്ലെന്നാണ് അറ്റോർണി ജനറൽ നിയമോപദേശം നല്കിയത്. കോടതി നിർദ്ദേശിച്ച മദ്യശാലകളുടെ പരിധിയിൽ ഹോട്ടലുകളോടു ചേർന്ന് പ്രവർത്തിക്കുന്ന ബാറുകളും ബിയർഫവൈൻ പാർലറുകളും ഉൾപ്പെടില്ലെന്ന അറ്റോണി ജനറലിന്റെ നിയമോപദേശം സ്വീകരിച്ച് തുടർനടപടിയുമായി മുന്നോട്ടുപോകാനാൻ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു.

നിലവിൽ ഫൈവ് സ്റ്റാർ ഹോട്ടലുകളോടുചേർന്ന് മാത്രമാണ് ബാറുകൾ പ്രവർത്തിക്കുന്നത്. ഫോർസ്റ്റാർ വരെയുള്ള ബാറുകൾ കഴിഞ്ഞ സർക്കാറിന്റെ അവസാനകാലത്ത് പൂട്ടിയിരുന്നു. ദൂരപരിധി പ്രകാരം പാതയോരത്ത് പ്രവർത്തിക്കുന്ന ബിയർ, വൈൻ പാർലറുകളും ബാറുകളും പൂട്ടേണ്ടി വരുമെന്ന അഭിപ്രായം വന്നിരുന്നു. എന്നാൽ, എജിയുടെ നിയമോപദേശം അംഗീകരിച്ച് ഇവ ഇപ്പോഴത്തെ സ്ഥലത്തുതന്നെ നിലനിർത്താൻ മന്ത്രിസഭ തീരുമാനിക്കുകായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP