Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊതുമുതൽ നിശിപ്പിക്കുന്നവർക്കെല്ലാം ഇത് പാഠം ആവട്ടേ; മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് 16,000 രൂപയുടെ പൊതു മുതൽ നശിപ്പിച്ച അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്

പൊതുമുതൽ നിശിപ്പിക്കുന്നവർക്കെല്ലാം ഇത് പാഠം ആവട്ടേ; മുഖ്യമന്ത്രി രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് 16,000 രൂപയുടെ പൊതു മുതൽ നശിപ്പിച്ച അഞ്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർക്ക് അഞ്ച് വർഷം തടവ്

കോഴിക്കോട്: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അന്യായമായി സംഘം ചേർന്നു പൊതുമുതൽ നശിപ്പിച്ചതിനു വടകരയിലെ ആറു ഡിവൈഎഫ്‌ഐ പ്രവർത്തകർക്കു കോഴിക്കോട് അഡീഷനൽ ജില്ലാ സെഷൻസ് ജഡ്ജി എസ്. കൃഷ്ണകുമാർ അഞ്ചു വർഷം കഠിനതടവും 10,000 രൂപ വീതം പിഴയും വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്നു മാസം കൂടി തടവുശിക്ഷ അനുഭവിക്കണം.

രാഷ്ട്രീയകക്ഷികൾക്കു കേരളത്തിൽ നിയമം കയ്യിലെടുക്കാനും പൊതുമുതൽ നശിപ്പിക്കാനുമുള്ള അവകാശമുണ്ടെന്ന ധാരണ ഇല്ലാതാക്കാൻ കൂടിയുള്ളതാണ് ഈ വിധിയെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കി. പൊതുമുതൽ നശിപ്പിക്കുന്നവർക്ക് കനത്ത താക്കീതാണ് കേസ്. സാധാരണ ഇത്തരം രാഷ്ട്രീയ കേസുകൾ പിൻവലിക്കുന്ന രീതി ഉണ്ടായില്ല. വേഗത്തിൽ വിചാരണ നടക്കുകയും ചെയ്തു.

വടകര കോട്ടപ്പള്ളി കുഞ്ഞിക്കണ്ടി പ്രജിത്ത് (30), പുതിയോട്ടുംകണ്ടി വിജീഷ് (32), ചെമ്മരത്തൂർ തയ്യുള്ളതിൽ സബിൻകൃഷ്ണ (28), കോട്ടപ്പള്ളി പിലാച്ചേരി സുനിൽ (33), ചെമ്മരത്തൂർ പാറമ്മൽ വിജീഷ് (26), കോട്ടപ്പള്ളി വള്ളിൽ നിധിൻ (20) എന്നിവരെയാണ് ശിക്ഷിച്ചത്. 2013 ജൂൺ ഒൻപതിനു വൈകിട്ട് ആറിനാണു കേസിനാസ്പദമായ സംഭവം. സോളർ കേസിൽ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടു വടകരയിൽ നടത്തിയ പ്രകടനത്തിനിടയിൽ ഇവർ പൊതുമുതൽ നശിപ്പിച്ചെന്നാണു കേസ്.

ഇവർ വടകര പഴയ ബസ് സ്റ്റാൻഡിലെ പൊലീസ് എയ്ഡ് പോസ്റ്റിനു തീവയ്ക്കുകയും ഇവിടത്തെ രജിസ്റ്ററും പൊലീസ് യൂണിഫോമും ബസിന്റെ സമയവിവരം എഴുതിയിരുന്ന ഫ്‌ളെക്‌സും നശിപ്പിക്കുകയും ചെയ്തു. 16,000 രൂപയുടെ പൊതുമുതൽ നശിച്ചെന്നാണു കേസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP