Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ദൃശ്യങ്ങൾ വാട്‌സാപ്പിൽ പ്രചരിപ്പിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്നു കോടതി; നടപടി സാമൂഹ്യപ്രവർത്തക സുനിത കൃഷ്ണന്റെ ഹർജി പരിഗണിച്ച്

യുവതിയെ കൂട്ടബലാത്സംഗം ചെയ്തു ദൃശ്യങ്ങൾ വാട്‌സാപ്പിൽ പ്രചരിപ്പിച്ച സംഭവം സിബിഐ അന്വേഷിക്കണമെന്നു കോടതി; നടപടി സാമൂഹ്യപ്രവർത്തക സുനിത കൃഷ്ണന്റെ ഹർജി പരിഗണിച്ച്

ന്യൂഡൽഹി: യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കിയ ദൃശ്യങ്ങൾ വാട്ട്‌സ് ആപ്പിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നു സുപ്രീംകോടതി. സാമൂഹ്യ പ്രവർത്തക സുനിതാ കൃഷ്ണൻ പുറത്തുവിട്ട വീഡിയോ ദൃശ്യങ്ങളുടെ കാര്യത്തിലാണ് സുപ്രീം കോടതി ഉത്തരവ്.

ഇക്കാര്യം ആവശ്യപ്പെട്ട് സുനിതാ കൃഷ്ണൻ സമർപ്പിച്ച ഹർജിയിലാണു കോടതിയുടെ ഉത്തരവ്. സംഭവം ഞെട്ടിക്കുന്നതും ഭയാനകവുമാണെന്നു കോടതി വീക്ഷിച്ചു. മാനഭംഗം നടത്തിയ യുവാക്കളാണ് ദൃശ്യങ്ങൾ വാട്ട്‌സ്ആപ്പിൽ പ്രചരിപ്പിച്ചത്.

തുടർന്നു സുനിത കൃഷ്ണൻ പ്രതികളുടെ ചിത്രങ്ങൾ യൂ ട്യൂബിൽ നൽകിയ ശേഷം ഇവരെ കണ്ടെത്താൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചിരുന്നു. ഇതേത്തുടർന്നു സുനിതയുടെ വീടിനും വാഹനത്തിനും നേരേ ആക്രമണം നടന്നു.

പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസിനു സാധിച്ചിരുന്നില്ല. അതിനാലാണു സിബിഐ അന്വേഷണം ആവശ്യപ്പെട്ടു സുനിത കോടതിയെ സമീപിച്ചത്. ദൃശ്യങ്ങൾ അതീവ ഗൗരവമേറിയതാണെന്നും ഇതിൽ എന്തെങ്കിലും നടപടി സ്വീകരിച്ചെ മതിയാകുവെന്നും കോടതി അഭിപ്രായപ്പെട്ടു. വീഡിയോയിലെ പ്രതികളെ കണ്ടെത്താൻ ഉത്തർ പ്രദേശ്, ബീഹാർ, ഒഡിഷ, ഡൽഹി സർക്കാരുകൾക്ക് കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തു.

കുറ്റക്കാരെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായം തേടിയാണ് സുനിത കൃഷ്ണൻ വീഡിയോ യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ഷെയിം ദ റേപിസ്റ്റ് ക്യാംപെയിന്റെ ഭാഗമായിരുന്നു നടപടി. വാട്‌സ്ആപ്പിൽ വ്യാപകമായി പ്രചരിച്ച രണ്ട് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുന്ന രംഗങ്ങളാണ് വീഡിയോയിലുണ്ടായിരുന്നത്.

ബലാത്സംഗം ചെയ്യുന്നവരുടെ ചിരിക്കുന്ന മുഖഭാവത്തോടെയുള്ള ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തു. എന്നാൽ ഇതുവരെ അറസ്റ്റൊന്നും ഉണ്ടായിട്ടില്ല. പ്രതികളുടെ ചിത്രങ്ങൾ പുറത്തുവിട്ടതിന് പിന്നാലെ ഇവർക്ക് നേരെ ആക്രമണവുമുണ്ടായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP