Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കോടികൾ പ്രതിഫലം വാങ്ങിയിട്ടും നികുതി അടക്കാൻ സിനിമക്കാർക്ക് എന്താണിത്ര മടി; സേവന നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്ന സിനിമക്കാരെ ഓടിച്ച് മദ്രാസ് ഹൈക്കോടതിയുടെ ഉശിരൻ വിധി

കോടികൾ പ്രതിഫലം വാങ്ങിയിട്ടും നികുതി അടക്കാൻ സിനിമക്കാർക്ക് എന്താണിത്ര മടി; സേവന നികുതിയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ചെന്ന സിനിമക്കാരെ ഓടിച്ച് മദ്രാസ് ഹൈക്കോടതിയുടെ ഉശിരൻ വിധി

ചെന്നൈ: കോടികൾ മുടക്കി ഇരട്ടി കോടികൾ വാരുന്ന മേഖലായാണ് സിനിമ. ഈ സിനിമകളിലെ താരങ്ങൾക്കും കോടികളാണ് പ്രതിഫലം. എന്നിട്ടും ഇവർക്ക് സേവന നികുതിയായ നക്കാപ്പിച്ച സർക്കാരിന് കൊടുക്കാൻ മടി. തുച്ഛമായ വരുമാനമുള്ള ഒരു നാടക കലാകാരനും സിനിമാ നടനും തങ്ങളുടെ പ്രതിഫലത്തിനനുസരിച്ച് സേവന നികുതി നൽകണമെന്ന ആവശ്യത്തിൽ എന്തെങ്കിലും ന്യായമുണ്ടോ? ഇല്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നു.

സേവന നികുതി ഇളവ് ആവശ്യപ്പെട്ട് തമിഴ് യുവ നടൻ സിദ്ധാർത്ഥ് സൂര്യനാരായൺ സമർപ്പിച്ച പൊതു താൽപര്യ ഹരജിയാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. ലാഭേച്ഛയുടെ കാര്യത്തിൽ വളരെ പിന്നിലുള്ള നാടക കലാകാരന്മാരെ സംരക്ഷിക്കേണ്ടത് ഭരണഘടനാപരമായ ഉത്തവാദിത്തമെന്ന നിലയിൽ അവരെ കേന്ദ്ര സർക്കാർ സേവന നികുതിയിൽ നിന്നും മാറ്റി നിർത്തിയിട്ടുണ്ട്. നാടക നടന്മാരും സിനിമാ നടന്മാരും ചെയ്യുന്ന ജോലി ഒന്നു തന്നെയാണെന്ന് ഈ സേവന നികുതി ഇളവ് സിനിമാ താരങ്ങൾക്കു നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സിദ്ധാർത്ഥിന്റെ ഹർജി.

എന്നാൽ രണ്ടും കൂട്ടരും രണ്ടാണെന്ന് അർത്ഥശങ്കയ്ക്കിടയില്ലാത്ത വിധം വ്യക്തമാക്കിയ കോടതി ഈ ഇളവ് സിനിമക്കാർക്ക് അനുവദിക്കാനാവില്ലെന്ന് തീർത്തു പറയുകയായിരുന്നു. 2012 ജൂൺ 20-ന് കേന്ദ്ര സർക്കാർ ഇറക്കിയ വിജ്ഞാപന പ്രകാരം ഫോക്, ക്ലാസിക്കൽ കാലാരൂപങ്ങൾ, നാടകങ്ങൾ എന്നീ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് 1994-ലെ ധനകാര്യ നിയമ പ്രകാരമുള്ള സേവന നികുതിയിൽ ഇളവ് അനുവദിച്ചിരുന്നു. ഇത് സനിമാ പ്രവർത്തകർക്കു കൂടി അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഇതു സംബന്ധിച്ച് കോടതി കേന്ദ്ര സർക്കാരിന്റെ പ്രതികരണവും ആരാഞ്ഞിരുന്നു. സിനിമക്കാരേയും നാടകക്കാരേയും ഒരു പോലെ കാണാനാകില്ലെന്നും വ്യക്തമായ വ്യത്യാസങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് രണ്ടു വിഭാഗങ്ങളേയും വേർത്തിരിച്ചിട്ടുള്ളതെന്നും കേന്ദ്രം മറുപടിയും നൽകി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.

സിനിമയ്ക്കായി വൻ തുക ചെലവഴിക്കപ്പെടുന്നുണ്ടെന്നും അതു പോലെ സിനിമാ നടന്മാർ വൻ തുക പ്രതിഫലം പറ്റുന്നുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ലാഭേച്ഛയില്ലാത്ത നാടൻ കാലാ സാംസ്‌കാരിക രൂപങ്ങൾ ഭരണഘടനയുടെ 29-ാം വകുപ്പനുസരിച്ച് സംരക്ഷണം നൽകേണ്ടവയാണെന്നും കേന്ദ്രം കോടതിയിൽ വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് എം എം സുന്ദരേശ് എന്നിവരടങ്ങുന്ന ബഞ്ച് ഈ വാദം അംഗീകരിക്കുകുയം ഹർജിക്കാരന്റെ ആവശ്യം തള്ളുകയുമായിരുന്നു. അഭിനയവും പ്രകടനവും ഒരു പോലെയാണ് എന്ന വാദം കൊണ്ടു മാത്രം സിനിമയും നാടകവും ഒരുപോലെയാകുന്നില്ലെന്നും ബഞ്ച് വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP