Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു പ്രവേശിക്കരുതെന്ന് ഹൈക്കോടതി; ക്ഷേത്രത്തിലെ തന്ത്രിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും എക്‌സിക്യൂട്ടിവ് ഓഫീസർ അല്ലായെന്നും കോടതി

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചു പ്രവേശിക്കരുതെന്ന് ഹൈക്കോടതി; ക്ഷേത്രത്തിലെ തന്ത്രിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടതെന്നും എക്‌സിക്യൂട്ടിവ് ഓഫീസർ അല്ലായെന്നും കോടതി

കൊച്ചി: ശ്രീ പത്മനാഭസ്വാമിക്ഷേത്രത്തിൽ ചുരിദാർ ധരിച്ച് പ്രവേശനം പാടില്ലെന്ന് ഹൈക്കോടതി. സ്ത്രീകൾക്ക് ചുരിദാർ ഉപയോഗിച്ച് പ്രവേശിക്കാമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നടപടി കോടതി തള്ളി. പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരുദാർ ധരിച്ച് പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു കൂട്ടം സ്വകാര്യ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്. ക്ഷേത്രത്തിൽ നിലവിലെ ആചാരങ്ങൾ തുടരാമെന്നും ഹൈക്കോടതി അറിയിച്ചു.

ക്ഷേത്രത്തിലെ തന്ത്രിയാണ് ഇതു സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് അല്ലാതെ എക്‌സിക്യൂട്ടിവ് ഓഫീസർ അല്ലായെന്നും കോടതി പറഞ്ഞു. ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർക്ക് അചാരങ്ങൾ മാറ്റാൻ അധികാരമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ചുരുദാർ അചാരവിരുദ്ധമാണെന്നായിരുന്നു ക്ഷേത്രം ഭരണസമിതിയുടെ നിലപാട്. ഒരു വിഭാഗം സംഘടനകളും ഇതിനെ അനുകൂലിച്ചിരുന്നു. കഴിഞ്ഞ ദിവസം ചുരുദാർ ധരിച്ച് ക്ഷേത്രത്തിൽ പ്രവേശിക്കാമെന്ന തീരുമാനം വന്നതിനു പിറ്റേന്ന് തന്നെ ഒരു വിഭാഗം സ്ത്രീകൾ ചുരുദാർ ധരിച്ച് എത്തിയിരുന്നു. എക്‌സിക്യുട്ടീവ് ഓഫിസർ കെ.എൻ.സതീഷാണു ചുരിദാറിനു മുകളിൽ ഇനി മുണ്ടു ധരിക്കേണ്ടെന്ന ഉത്തരവിറക്കിയത്.

എന്നാൽ ഇവരെ തടയുന്നതിനായി ചില ഹൈന്ദവ സംഘടനകൾ എത്തുകയും ചെയ്തിരുന്നു. തന്റെ തീരുമാനത്തിൽ എതിർപ്പുള്ളവർക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നായിരുന്നു എക്‌സിക്യൂട്ടിവ് ഓഫീസറുടെ നിലപാട്. ഇതു സംബന്ധിച്ച ഹർജിയിൽ വിധി പറയവെയാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതി വിധി നടപ്പാക്കുമെന്ന് എക്‌സിക്യൂട്ടിവ് ഓഫീസറും വ്യക്തമാക്കി. എന്നാൽ ഇതിനെതിരെ സുപ്രീംക്കോടതിയിൽ ഹർജി നൽകുമെന്ന് പരാതിക്കാരി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP