Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യാക്കൂബ് മേമനെ തൂക്കിലേറ്റിയതിലൂടെ നിയമം അനുസരിച്ചുള്ള നീതി നടപ്പിലായി; മുംബൈ സ്‌ഫോടനക്കേസിലും മുംബൈ കലാപക്കേസിലും ഭരണകൂടങ്ങൾ കാണിക്കുന്നത് വിവേചനം: ഇരട്ടനീതി ആരോപണം ശരിവച്ച് ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ

യാക്കൂബ് മേമനെ തൂക്കിലേറ്റിയതിലൂടെ നിയമം അനുസരിച്ചുള്ള നീതി നടപ്പിലായി; മുംബൈ സ്‌ഫോടനക്കേസിലും മുംബൈ കലാപക്കേസിലും ഭരണകൂടങ്ങൾ കാണിക്കുന്നത് വിവേചനം: ഇരട്ടനീതി ആരോപണം ശരിവച്ച് ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ

ന്യൂഡൽഹി: മുംബൈ സ്‌ഫോടന കേസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റിയ നടപടിയിൽ കടുത്ത വിമർശനം നേരിടുന്ന വേളയിൽ സർക്കാറുകളെ വിമർശിച്ച് കലാപ കേസുകൾ അന്വേഷിച്ച ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണ രംഗത്തെത്തി. രണ്ട് കേസുകളിലും ഭരണകൂടം കാണിക്കുന്നത് വിവേചനമാണെന്ന വിമർശനമാണ് അദ്ദേഹം ഉയർത്തിയത്. ഇന്ത്യൻ എക്സ്‌പ്രസ് ദിനപത്രത്തിന് നൽകിയ ഇമെയ്ൽ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മുംബൈ സ്‌ഫോടനക്കേസിൽ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിലൂടെ നിയമമനുസരിച്ചുള്ള നീതി നടപ്പായി. എന്നാൽ സ്‌ഫോടനങ്ങൾക്ക് വഴിവച്ച മുംബൈ കലാപക്കേസിനോട് ഭരണകൂടം വിവേചനം കാണിക്കുന്നുവെന്നും കലാപവും സ്‌ഫോടനവും അന്വേഷിച്ച ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ വ്യക്തമാക്കി.

1993 മാർച്ച് 12 ന് മുംബൈയിലുണ്ടായ സ്‌ഫോടന പരമ്പകളുടെയും അതിനു വഴിവച്ച മുംബൈ കലാപത്തിന്റെയും നിയമനടപടികളുടെ കാര്യത്തിൽ ഭരണകൂടം വ്യത്യസ്ത സമീപനങ്ങളാണ് സ്വീകരിക്കുന്നതെന്ന് ജസ്റ്റിസ് ബി.എൻ ശ്രീകൃഷ്ണ പറയുന്നു. 1992 ഡിസംബർ 6 മുതൽ 10 വരെയും 1993 ജനുവരി 6 മുതൽ 20 വരെയും മുംബൈ നഗരത്തിലുണ്ടായ കലാപത്തിൽ 900 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. ഈ കലാപമാണ് സ്‌ഫോടനങ്ങളുടെ മുഖ്യകാരണങ്ങളിലെന്നെന്നാണ് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷൻ കണ്ടെത്തിയിട്ടുള്ളത്. മുംബൈ സ്‌ഫോടനക്കേസിൽ യാക്കൂബ് മേമനെ തൂക്കിലേറ്റിയതിലൂടെ നിയമമനുസരിച്ചുള്ള നീതി നടപ്പായതായി ജസ്റ്റിസ് ശ്രീകൃഷ്ണ പറയുന്നു.

വിവാദങ്ങൾക്കും മുതലെടുപ്പുകൾക്കും ഇതോടെ അവസാനമുണ്ടാകണം. എന്നാൽ കലാപകേസിലെ ഇരകൾക്ക് നീതിയുറപ്പാക്കുന്ന കാര്യത്തിൽ ഭരണകൂടം വിവേചനം കാണിക്കുന്നതായും ജസ്റ്റിസ് ശ്രീകൃഷ്ണ വ്യക്തമാക്കി. സ്‌ഫോടനക്കേസിലുണ്ടായതുപോലെയുള്ള നിയമനടപടികൾ കലാപക്കേസിലുമുണ്ടാകണം. രണ്ടുകേസുകളോടും ഒരോ സമീപനമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകേണ്ടതെന്നും ജസ്റ്റിസ് ശ്രീകൃഷ്ണ പറഞ്ഞു.

മുംബൈ കലാപത്തിന് ഇടയാക്കിയ 1992 ഡിസംബർ ഏഴിന് ആരംഭിച്ച് ജനുവരിയിലേക്ക് വ്യാപിച്ചതാണ് മുംബൈയിലെ വർഗീയ കലാപം. മസ്ജിദ് തകർത്തതിൽ പ്രതിഷേധിച്ച് മുസ്‌ലിംകൾ നടത്തിയ പ്രകടനങ്ങളും സംഘ്പരിവാറിന്റെയും ശിവസേനയുടെയും പ്രവർത്തകർ നടത്തിയ ആഹ്ലാദ പ്രകടനങ്ങളുമാണ് കലാപത്തിന് തുടക്കമിട്ടത്. ശിവസേനാ നേതാവ് ബാൽ താക്കറെയുടെ വർഗീയ വിദ്വേഷം വളർത്തുന്ന പ്രസംഗങ്ങളും മറ്റുമായിരുന്നു അന്ന് കലാപത്തിന് വഴിവച്ചത്.

ശിവസൈനികൾ പ്രാദേശിക കമാൻഡുകളെ പോലെ മുസ്ലീങ്ങൾക്കെതിരെ ആക്രമണം നടത്തിയെന്ന കണ്ടെത്തലായിരുന്നു നേരത്തെ ശ്രീകൃഷ്ണ കമ്മീഷൻ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. എന്നാൽ, കലാപത്തിന് മുൻകൈയെടുത്ത ബാൽതാക്കറെക്ക് ദേശീയ ആദരം നൽകിയപ്പോൾ മേമനെ തൂക്കിലേറ്റിയത് ഇരട്ട നീതിയാണെന്ന ആരോപണം ശക്തമായിരുന്നു. ഈ ആരോപണങ്ങളെ ശരിവെക്കുന്നതാണ് ജസ്റ്റിസ് ബി എൻ ശ്രീകൃഷ്ണയുടെ റിപ്പോർട്ടിൽ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP