Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സരിതയാണ് ഉദ്ഘാടനം എന്നു തമാശയ്ക്ക് എസ്എംഎസ് അയച്ച ആൾ മൂന്നു വർഷം ജയിലിൽ കഴിയാൻ ഒരുങ്ങവേ കോടതി വിധി; വയനാട്ടിൽ ഒരു യുവാവിന് ശാപമോക്ഷം

സരിതയാണ് ഉദ്ഘാടനം എന്നു തമാശയ്ക്ക് എസ്എംഎസ് അയച്ച ആൾ മൂന്നു വർഷം ജയിലിൽ കഴിയാൻ ഒരുങ്ങവേ കോടതി വിധി; വയനാട്ടിൽ ഒരു യുവാവിന് ശാപമോക്ഷം

കല്പറ്റ: ഒരു തമാശ ജീവിതത്തിൽ ഉണ്ടാക്കിയ പൊല്ലാപ്പിൽ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് വയനാട്ടിലെ ഈ യുവാവ്. എൻജിഒ അസോസിയേഷൻ ബ്രാഞ്ച് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് സരിത എസ് നായരാണെന്ന് തമാശയ്ക്ക് സന്ദേശം അയച്ചതിനെ തുടർന്ന് കേരള പൊലീസ് നിയമത്തിലെ 118 ഡി വകുപ്പ് പ്രകാരം അറസ്റ്റിലായ വെങ്ങപ്പള്ളി സ്വദേശി അത്തോളി മുജീബിനെ വെറുതെ വിട്ടുകൊണ്ടാണ് കോടതി വിധിയായിരിക്കുന്നത്.

118 ഡി വകുപ്പ് സുപ്രീം കോടതി റദ്ദാക്കിയ ശേഷം, ഈ നിയമപ്രകാരം എടുത്ത കേസിലെ പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള ആദ്യവിധി വയനാട്ടിലാണ് നടന്നത്. കല്പറ്റ സിജെഎം സി. കൃഷ്ണനാണ് അത്തോളി മുജീബിനെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്.2013 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം അരങ്ങേറുന്നത്. കേരള എൻജിഒ അസോസിയേഷൻ സിവിൽ സ്‌റ്റേഷൻ ബ്രാഞ്ച് സമ്മേളനവുമായി ബന്ധപ്പെട്ട് മുജീബ്  അയച്ച സന്ദേശമാണ് ഇയാളെ കുടുക്കിയത്.

സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന സരിതയാണെന്ന് മറ്റുള്ളവരുടെ മൊബൈലിലേക്ക് സന്ദേശം അയച്ചതിനാണ് 118 ഡി പ്രകാരം കല്പറ്റ പൊലീസ് മുജീബിനെ അറസ്റ്റ് ചെയ്യുന്നത്. സോളാർ കേസിലെ പ്രതി സരിത എസ് നായർ റിമാൻഡിൽ കഴിയുന്ന സമയത്തായിരുന്നു മുജീബ് സന്ദേശം അയച്ചത്. സന്ദേശം അപകീർത്തികരമാണെന്ന് കാണിച്ച് എൻജിഒ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ഉമാശങ്കർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് 118-ഡി പ്രകാരം ജൂലൈ 26ന് കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

സുപ്രീംകോടതിനടപടിക്കുശേഷം വന്ന ആദ്യ വിധിയാണിതെന്ന് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബി. സുരേഷ് ബാബു പറഞ്ഞു. ഐ.ടി.നിയമത്തിലെ വ്യവസ്ഥകൾക്ക് സമാനമായി, സംസാരത്തിലൂടെയും സന്ദേശത്തിലൂടെയും ശല്യപ്പെടുത്തുന്നത് തടയാൻ അറസ്റ്റുൾപ്പെടെയുള്ള നടപടികൾക്ക് അധികാരം നൽകുന്നതാണ് കേരള പൊലീസ് നിയമത്തിലെ 118ഡി വകുപ്പ്.

മൂന്നുവർഷം വരെ തടവും 10,000 രൂപ വരെ പിഴയും ഈടാക്കാവുന്ന കുറ്റമാണിത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഈ വകുപ്പ് റദ്ദാക്കിയുള്ള സുപ്രീംകോടതി വിധി വന്നത്. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. കെ.കെ. സെബാസ്റ്റ്യൻ ഹാജരായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP