1 aed = 17.58 inr 1 eur = 70.41 inr 1 gbp = 82.56 inr 1 kwd = 211.28 inr 1 sar = 17.22 inr 1 usd = 64.32 inr
Apr / 2017
27
Thursday

തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു; എംഎ‍ൽഎയ്ക്ക് പരുക്കില്ല; അപകടമുണ്ടായത് നാലാഞ്ചിറയ്ക്ക് സമീപം

April 27, 2017

തിരുവനന്തപുരം: മുൻ മന്ത്രിയും എംഎൽഎയുമായ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ കാർ അപകടത്തിൽപ്പെട്ടു. തിരുവനന്തപുരം നഗരത്തിന് അടുത്തുള്ള നാലാഞ്ചിറയിൽ വച്ചാണ് എംഎൽയുടെ ഇന്നോവ ക്രിസ്റ്റ അപടകടത്തിൽപെട്ടത്. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടത്തിനിടയാക്കിയത്. അതേസമയം തിരുവഞ്ചൂ...

ശിശുഭവൻ അധികൃതരോട് തുറന്നു പറഞ്ഞത് പെൺമക്കൾ തന്നെ; പീഡനത്തിനിരയായത് പത്തുവർഷത്തിലേറെയായി ശിശുഭവനിൽ കഴിയുന്ന പെൺകുട്ടികൾ

April 27, 2017

കൊച്ചി: അഗതിമന്ദിരത്തിൽ അന്തേവാസികളായ പെൺകുട്ടികളെ അവധിക്കാലത്ത് വീട്ടിൽ കൊണ്ടുപോയശേഷം പീഡിപ്പിക്കാൻ ശ്രമിച്ച പിതാവിനെതിരെ കേസ്. ആലുവ ജനസേവാ ശിശുഭവനിലെ പെൺകുട്ടിയാണ് പിതാവ് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. പത്തുവർഷത്...

രാവിലെ ഭർത്താവിനൊപ്പം ആശുപത്രിയിലേക്ക് പോയ യുവതി നടുറോഡിൽ പ്രസവിച്ചു; പ്രസവിച്ചത് കരുവാരക്കുണ്ടിലെ ആദിവാസി പെൺകുട്ടി; ഇരുപത്കാരിയായ യുവതിയേയും കുഞ്ഞിനേയും ആശുപത്രിയിലേക്ക് മാറ്റി

April 27, 2017

മലപ്പുറം: മലപ്പുറത്ത് നടുറോഡിൽ യുവതി കുഞ്ഞിനു ജന്മം നൽകി. മലപ്പുറം കരുവാരക്കുണ്ടിൽ ആദിവസി യുവതി വീട്ടിക്കുന്ന് പറയന്മേട് രാധിക(20)യാണു നടു റോഡിൽ കുഞ്ഞിനു ജന്മം നൽകിയത്. ബുധനാഴ്ച രാവിലെ ആറരയോടെ പ്രസവത്തിനായി ഭർത്താവിനൊപ്പം ആശുപത്രിയിലേയ്ക്കു നടന്നു പോ...

സ്‌കൂട്ടർ പഠിപ്പിക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീണു; വണ്ടിയിലിരുന്ന അമ്മയും മകനും ഒരുമിച്ച് കിണറ്റിലേക്ക് മറിഞ്ഞു; വണ്ടി മറിഞ്ഞത് 30 അടി താഴ്ചയിലേക്ക്

April 27, 2017

പെരുമ്പാവൂർ: അമ്മയെ മകൻ സ്‌കൂട്ടറോടിക്കാൻ പഠിപ്പിക്കുന്നതിനിടെ ഇരുവരും സ്‌കൂട്ടറുൾപ്പെടെ കിണറ്റിൽ വീണു. ഫയർഫോഴ്സെത്തി ഇരുവരേയും രക്ഷപ്പെടുത്തി.കൂവപ്പടി പഞ്ചായത്ത് പത്താം വാർഡിൽ മാവേലിപ്പടിയിൽ ചൊവ്വാഴ്ച രാവിലെ 9.45-നാണ് സംഭവം. പാറപ്പുറം വീട്ടിൽ ജോസഫിന...

`എല്ലാ ദിവസവും അങ്ങ് മന്ത്രിയായിരിക്കില്ല` ; ജനകീയനിരീക്ഷണം നടപ്പാക്കാനുള്ള മന്ത്രി ജി.സുധാകരന്റെ തീരുമാനത്തിനെതിരെ കരാറുകാർ; മന്ത്രിയെ മാറ്റുമെന്ന ഭീഷണിയോടെ കരാറുകാരുടെ സംഘടന കത്തയച്ചു

April 27, 2017

തിരുവനന്തപുരം: മരാമത്തുപണികൾക്ക് ജനകീയനിരീക്ഷണം നടപ്പാക്കാനുള്ള മന്ത്രി ജി.സുധാകരന്റെ തീരുമാനത്തിനെതിേര കരാറുകാർ. മന്ത്രിയെ മാറ്റുമെന്ന ഭീഷണിയോടെ കരാറുകാരുടെ സംഘടന മന്ത്രിക്കു കത്തയച്ചു. 'ഈ വകുപ്പ് എന്നും അങ്ങയുടെ കീഴിലായിരിക്കില്ല എന്ന സത്യം മറക്കാത...

മന്ത്രി എംഎം മണിയും കുടുംബവും സാധാരണക്കാരായി അറിയപ്പെടുമ്പോൾ സഹോദരൻ ലംബോധരനും കുടുംബവും കോടീശ്വര പ്രഭുക്കൾ; സഹോദരന്റെ കുടുംബം ഭൂമി കയ്യേറിയതായും രേഖകൾ;ആരോപണങ്ങൾ നിഷേധിച്ച് ലംബോധരന്റെ മകൻ

April 27, 2017

ഇടുക്കി: മന്ത്രി എംഎം മണിയും കുടുംബവും സാധരക്കാരെന്ന പേരിൽ അറിയപ്പെടുന്നു എങ്കിൽ സഹോദരൻ ലംബോധരനും കുടുംബവും കോടീശ്വരന്മാർ. മൂന്നാർ ചിന്നക്കനാലിലടക്കം ഭൂമി കൈയേറ്റത്തിലുൾപ്പെടെ ലംബോധരന്റെ മകൻ ലെജീഷിനു പങ്കുണ്ടെന്ന് തെളിയിക്കുന്ന രേഖകൾ ലഭിച്ചതായി മംഗളം...

സൗമ്യ വധക്കേസിൽ സർക്കാരിന്റെ തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും; തുറന്ന കോടതിയിൽ വാദം കേൾക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കോടതിയുടെ പരിഗണനയിൽ; തിരുത്തൽ ഹർജി പുനപരിശോധന തള്ളിയ സാഹചര്യത്തിൽ

April 27, 2017

ന്യൂഡൽഹി: സൗമ്യ വധക്കേസിൽ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സമർപ്പിച്ച തിരുത്തൽ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാർ അടക്കം ആറു ജഡ്ജിമാരാണ് തിരുത്തൽ ഹർജി സുപ്രീംകോടതി ചേംബറ...

സെൻകുമാറിന്റെ കത്തിന് മറുപടി പറയാതെ സർക്കാർ; മെല്ലപ്പോക്ക് നയം വഴി കാര്യങ്ങൾ പരമാവധി വൈകിപ്പിക്കാൻ നീക്കം; സുപ്രീംകോടതി വിധിച്ച് മൂന്ന് ദിവസമായിട്ടും അനക്കമില്ല

April 27, 2017

തിരുവനന്തപുരം: സെൻകുമാറിനെ ഡിജിപിയാക്കാൻ ഉത്തവിട്ടത് സുപ്രീംകോടതിയുടെ മൂന്നംഗ ഡിവിഷൻ ബഞ്ചാണ്. അതുകൊണ്ട് തന്നെ ആലോചനകൾ കൂടാതെ ആർക്കും നടപടിയെടുക്കാം. സെൻകുമാറിനെ പൊലീസ് മേധാവിയാക്കിയേ മതിയാവൂവെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവ്. മറ്റ് ന്യായാന്യായങ്ങളൊന്...

മുഖ്യമന്ത്രിയും മന്ത്രിമാരും സ്‌പെഷ്യൽ നമ്പർ പ്ലേറ്റോ ബീക്കൺ ലൈറ്റോ ഇല്ലാതെ യാത്ര ചെയ്യാൻ തുടങ്ങിയാൽ പണി കിട്ടുന്നത് പൊലീസുകാർക്കും ഉദ്യോഗസ്ഥർക്കും; വിഐപികളെ തിരിച്ചറിയാതെ അലംഭാവം കാട്ടിയാൽ സസ്‌പെൻഷൻ ഉറപ്പ്

April 27, 2017

തിരുവനന്തപുരം: വിവിഐപി സംസ്‌കാരത്തിന് അവസാനമിടാൻ ബീ്ക്കൺ ലൈറ്റുകൾ മന്ത്രിമാരുടേതുൾപ്പെടെയുള്ളവരുടെ കാറുകളിൽ നിരോധിച്ചത് കേന്ദ്ര സർക്കാരാണ്. പ്രധാനമന്ത്രി മോദിയുടെ തീരുമാനം എത്തിയപ്പോൾ തന്നെ കേരളത്തിൽ തോമസ് ഐസക്കിനെ പോലുള്ളവർ തീരുമാനം നടപ്പാക്കി. ഇപ്പ...

മുഖ്യമന്ത്രി ഒറ്റയാനെപ്പോലെയെന്ന് സിപിഐ യോഗത്തിൽ വിമർശനം; റവന്യൂ വകുപ്പ് ഏകപക്ഷീയമായി പ്രവർത്തിക്കുന്നുവെന്ന് സി.പി.എം യോഗത്തിൽ കോടിയേരിയുടെ റിപ്പോർട്ട്; ഭിന്നതയില്ലെന്ന് പുറത്തുപറയുമ്പോഴും ഭരണകക്ഷിയിൽ തർക്കം രൂക്ഷം

April 26, 2017

തിരുവനന്തപുരം: ഇടതുമുന്നണിയിലെ മുഖ്യഘടകകക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിൽ ഭിന്നതകളില്ലെന്നും സ്വരച്ചേർച്ചയുണ്ടെന്നുമെല്ലാം മുഖ്യമന്ത്രി പിണറായി വിജയൻ സഭയിൽ ഇന്ന് പ്രഖ്യാപിച്ചെങ്കിലും രണ്ടു പാർട്ടികളുടേയും നേതൃയോഗങ്ങളിൽ ഈ ഭിന്നത വ്യക്തമാക്കുന്ന അഭിപ...

ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ചിട്ടിക്കമ്പനി ഉടമ അറസ്റ്റിൽ; ചിട്ടിപ്പണം നൽകാത്തത് ചോദ്യം ചെയ്തതിന് തീകൊളുത്തിയെന്ന ദമ്പതികളുടെ മരണമൊഴി തള്ളി പൊലീസ്; ചിട്ടിക്കമ്പനിക്കാരനെ അറസ്റ്റുചെയ്തത് ആത്മഹത്യാ പ്രേരണ കുറ്റത്തിന്

April 26, 2017

ആലപ്പുഴ: അമ്പലപ്പുഴയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ചിട്ടിക്കമ്പനി ഉടമ അറസ്റ്റിൽ. ബി ആൻഡ് ബി ചിട്ടിക്കമ്പനിയുടെ ഉടമ അമ്പലപ്പുഴ സ്വദേശി സുരേഷ് ഭക്തവത്സലനാണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റമാണ് പൊലീസ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. എന...

പ്രതിഷേധച്ചൂടു കുറയ്ക്കാൻ മന്ത്രി മണിക്കു പരസ്യശാസന നല്കുമെന്നു സി.പി.എം; നടപടികൊണ്ടു കാര്യമില്ലെന്നും മണി രാജിവയ്ക്കാതെ നിരാഹാര സമരം നിർത്തില്ലെന്നും പെമ്പിളൈ ഒരുമ; മണിയെയും പിണറായിയെയും വിമർശിച്ച് സിപിഐ എക്‌സിക്യൂട്ടീവ്; പെമ്പിളൈ ഒരുമൈ സമരം യുഡിഎഫ് ഏറ്റെടുത്തുവെന്നു പ്രഖ്യാപിച്ച് ഉമ്മൻ ചാണ്ടിയും

April 26, 2017

തിരുവനന്തപുരം: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കൽ വിഷയത്തിൽ വിവദ പരാമർശങ്ങൾ നടത്തിയ വൈദ്യുതിമന്ത്രിയും മുൻ ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എം.എം. മണിക്ക് പരസ്യശാസന നല്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റിയിൽ തീരുമാനം. തുടർച്ചയായ വിവാദ പരാമർശങ്ങൾ കണക്കിലെടുത്താ...

ബസ് യാത്രയ്ക്കിടെ ഛർദ്ദിൽ വന്നപ്പോൾ തല പുറത്തേക്കിട്ട ബാലൻ അതിദാരുണമായി മരിച്ചു; ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ച് ഉടലും തലയും വേർപെട്ടു; അപകടം കൊട്ടിയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽവച്ച്  

April 26, 2017

കൊട്ടിയൂർ: ബസ് യാത്രയ്ക്കിടെ ഛർദ്ദിക്കാനായി തല പുറത്തേക്കിട്ട ബാലൻ ഇലക്ട്രിക് പോസ്റ്റിൽ തലയിടിച്ചു മരിച്ചു. ഇടിയുടെ ആഘാതത്തിൽ കുട്ടിയുടെ തലയും ഉടലും വേർപെട്ടു. ഗൂഡല്ലൂരിലെ പരേതനായ നെല്ലിശ്ശേരി ജയറാമിന്റെയും ഡെയ്‌സിയുടെയുംമകൻ സിബി(13) യാണ് ദാരുണമായി മ...

ഇന്റേണൽ അസസ്‌മെന്റിന് പുതിയ സംവിധാനം ശിപാർശ ചെയ്ത് വിസിമാരുടെ സമിതി; അക്കാദമിക് ഓഡിറ്റിംഗും പരാതിപരിഹാര സംവിധാനവും പരിഗണിക്കണം; പരാതി പരിഹാരത്തിന് പരിഗണിക്കുന്നത് കോളജ് തലത്തിലും വാഴ്‌സിറ്റി തലത്തിലും ഓംബുഡ്‌സ്മാൻ സംവിധാനം

April 26, 2017

തിരുവനന്തപുരം: കോളേജുകളിലെ ഇന്റേണൽ അസെസ്മെന്റിന് പുതിയ സംവിധാനം വേണമെന്ന് വൈസ് ചാൻസലർമാരുടെ സമിതി. കോളേജ്, സർവ്വകലാശാല തലത്തിൽ ഓംബുഡ്സ്മാനെ നിയമിക്കണമെന്നും അക്കാദമിക് ഓഡിറ്റിങ് ഏർപ്പെടുത്തണമെന്നുമാണ് വിസിമാരുടെ സമിതിയുടെ ശുപാർശകളിൽ പ്രധാനം. സ്വാശ്രയ...

പെമ്പിളെ ഒരുമയ്ക്കൊപ്പം സമരം ചെയ്യാനില്ലെന്ന് എ.കെ മണി; ഉമ്മൻ ചാണ്ടി എത്തിയത് ജനകീയനായതിനാൽ; ബിന്ദുകൃഷ്ണയും ലതികാ സുഭാഷും മൂന്നാറിലെത്തിയത് പാർട്ടിയെ അറിയിക്കാതെ

April 26, 2017

മൂന്നാർ: സ്ത്രീ വിരുദ്ധ പ്രസംഗത്തിന്റെ പേരിൽ മന്ത്രി എം.എം.മണി മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്യുന്ന പെമ്പിളെ ഒരുമയ്ക്കൊപ്പം സമരം ചെയ്യാനില്ലെന്ന് കെപിസിസി ഉപാധ്യക്ഷൻ എ.കെ മണി. മൂന്നാർ സമരപന്തലിലെത്താത്തതിനെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ ...

MNM Recommends