Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നല്ലേ' ; പ്രളയക്കെടുതിയിൽ നിന്നും കരകയറുവാനായി അച്ഛൻ നൽകിയ ഒരേക്കർ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി സ്വാഹയും അനുജനും; ' ഇത്രയും പേർ കഷ്ടപ്പെടുമ്പോൾ സഹായിക്കുന്നത് നല്ലതല്ലേയെന്നും' സ്വാഹയുടെ വാക്കുകൾ

'അണ്ണാൻ കുഞ്ഞിനും തന്നാലായത് എന്നല്ലേ' ; പ്രളയക്കെടുതിയിൽ നിന്നും കരകയറുവാനായി അച്ഛൻ നൽകിയ ഒരേക്കർ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനി സ്വാഹയും അനുജനും; ' ഇത്രയും പേർ കഷ്ടപ്പെടുമ്പോൾ സഹായിക്കുന്നത് നല്ലതല്ലേയെന്നും' സ്വാഹയുടെ വാക്കുകൾ

മറുനാടൻ ഡെസ്‌ക്‌

പയ്യന്നൂർ: കേരളം അഭിമാനത്തോടെ ഈ പേരുകൾ ഓർക്കും. മലയാളക്കര പ്രളയദുരിതത്തിൽ നിന്നും കരകയറുവാനായി കഷ്ടപ്പെടുമ്പോൾ ഈ കുഞ്ഞുങ്ങൾ നൽകിയ കൈത്താങ്ങൽ ലോകത്തിന് മറക്കാനാവില്ല. തനിക്കും അനുജനും അച്ഛൻ സമ്മാനിച്ച ഒരേക്കർ സ്ഥലമാണ് പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയായ സ്വാഹയും ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ അനുജൻ ബ്രഹ്മയും ചേർന്ന് സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. 'എന്റെ അച്ഛൻ എനിക്കും കുഞ്ഞനുജനുമായി നൽകിയ ഒരേക്കർ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു' എന്നായിരുന്നു സ്വാഹ വിഎസിന്റെ വാക്കുകൾ.

ഷേണായ് സ്മാരക ഗവ. ഹയർ സെക്കൻഡറിയിലെ പ്ലസ് വൺ ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനിയാണ് സ്വാഹ അനിയൻ ബ്രഹ്മ ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. പയ്യന്നൂർ കണ്ടങ്കാളിയിൽ കൃഷിക്കാരനായ ശങ്കരന്റെയും വിധു ബാലയുടെയും മകൾ സ്വാഹയും അനിയൻ ബ്രഹ്മയുമാണ് തങ്ങൾക്കായി അച്ഛൻ സ്വരുക്കൂട്ടിയ ഒരേക്കർ സ്ഥലം സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നത്. കുട്ടികൾ അങ്ങനെയൊരാഗ്രഹം പറഞ്ഞപ്പോൾ താൻ സമ്മതിക്കുകയായിരുന്നെന്ന് സ്വാഹയുടെ അച്ഛൻ ശങ്കരൻ പറഞ്ഞു. പയ്യന്നൂർ ചെറുപുഴ റൂട്ടിൽ മാത്തിലിനടുത്ത് പാരമ്പര്യമായി കിട്ടിയ ഒരേക്കർ സ്ഥലം ദുരിത ബാധിതർക്കായി വിട്ടുകൊടുക്കും. മാർക്കറ്റിൽ ഇപ്പോൾ 50 ലക്ഷം രൂപയോളം കിട്ടുന്ന ഭൂമിയാണത്.

അത് പത്ത് പേർക്ക് സഹായകമാകുമെങ്കിൽ, മക്കൾക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കിൽ അത് നടക്കട്ടെയെന്ന് ശങ്കരൻ പറഞ്ഞു. ഇത്രയും പേർ കഷ്ടപ്പെടുമ്പോൾ സഹായിക്കാൻ പറ്റിയാൽ നല്ലതല്ലേയെന്നായിരുന്നു സ്വാഃഹയുടെ വാക്കുകൾ. ഒമ്പതാം ക്ലാസുവരെ അച്ഛൻ ശങ്കരനാണ് സ്വാഹയേയും അനിയൻ ബ്രഹ്മയേയും പഠിപ്പിച്ചത്. പതിനട്ട് വയസ്സ് തികഞ്ഞപ്പോൾ മകളുടെ ആഗ്രഹപ്രകാരം ഷേണായ് സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ പത്താം ക്ലാസിൽ ചേർക്കുകയായിരുന്നു. മറ്റ് വിദ്യാർത്ഥികളോടെപ്പം പഠിച്ച സ്വാഹ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയെന്ന് ഷേണായ് സ്മാരക ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപകൻ ബിജു കെ.കെ. പറഞ്ഞു. അച്ഛൻ ശങ്കരൻ പഴയ മലയാളം, ഹിന്ദി, സംസ്‌കൃതം വിദ്വാനാണ്.

സ്വാഹ എഴുതിയ കുറിപ്പ് ഇങ്ങനെ

'അണ്ണാൻ കുഞ്ഞും തന്നാലായത്' എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയിൽ ഈ സ്‌കൂളിലെ വിദ്യാർത്ഥികളായ ഞാനും എന്റെ അനുജൻ ബ്രഹ്മയും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നൽകാൻ ആഗ്രഹിക്കുന്നു.

കൃഷിക്കാരനായ ഞങ്ങളുടെ അച്ഛൻ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭൂസ്വത്തിൽ നിന്നും ഒരേക്കർ സ്ഥലം സംഭാവനയായി നൽകാൻ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങൾ വാങ്ങി. ഇനി ഞങ്ങൾ എന്താണ് വേണ്ടത്? '

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP