Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തെന്മലയിൽ 10,000 ലിറ്റർ സ്പിരിറ്റ് പിടികൂടി; കടത്തിയത് ടാങ്കറിൽ പ്രത്യേക അറ നിർമ്മിച്ച്; ഓണത്തോടനുബന്ധിച്ച് കേരളത്തിൽ എത്തിച്ചതെന്ന് എക്‌സൈസ് വകുപ്പ്‌

തെന്മലയിൽ 10,000 ലിറ്റർ സ്പിരിറ്റ് പിടികൂടി; കടത്തിയത് ടാങ്കറിൽ പ്രത്യേക അറ നിർമ്മിച്ച്; ഓണത്തോടനുബന്ധിച്ച് കേരളത്തിൽ എത്തിച്ചതെന്ന് എക്‌സൈസ് വകുപ്പ്‌

കൊല്ലം: തെന്മലയിൽ നിന്ന് 10,000 ലിറ്റർ സ്പിരിറ്റ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. പത്തനാപുരം സ്വദേശി രാഹുൽ, രൂപേഷ് എന്നിവരാണ് പിടിയിലായത്. പിടിയിലായ സംഘം ഒരു മാസത്തിനിടെ 15 തവണ സ്പിരിറ്റ് നടത്തിയെന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു ലക്ഷം ലിറ്റർ സ്പിരിറ്റാണ് ഇവർ കടത്തിയത്. ഓണക്കാലത്ത് കേരളത്തിൽ വ്യാപകമായി ഒഴുക്കാൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന സ്പിരിറ്റാണ് പിടികൂടിയതെന്നാണ് സൂചന.

ടാങ്കർ ലോറിയിൽ കടത്താൻ ശ്രമിച്ച പതിനായിരം ലിറ്റർ സ്പിരിറ്റാണ് പിടികൂടിയത്. തിരുവനന്തപുരം സ്‌പെഷ്യൽ സ്‌ക്വാഡാണ് തെന്മലയിൽ വച്ച് ടാങ്കർ ലോറി പിടികൂടിയത്.

സോഡിയം സിലിക്കേറ്റ് എന്ന് ടിൻ നമ്പറിൽ ആര്യങ്കാവ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് സ്പിരിറ്റ് കേരളത്തിലേക്ക് കടത്തിയത്. ടാങ്കറിന്റെ മുകളിലൂടെ നോക്കിയാലും പൈപ്പ് തുറന്നാലും കാണുന്നത് സോഡിയം സിലിക്കേറ്റാണ്. എന്നാൽ ടാങ്കറിൽ പ്രത്യേകം അറ നിർമ്മിച്ചാണ് സ്പിരിറ്റ് നിറച്ചിട്ടുള്ളത്. തമിഴ്‌നാട്ടിലെ തെങ്കാശിയിൽ നിന്ന് കൊണ്ടു വന്ന സ്പിരിറ്റ് കായംകുളത്തെത്തിക്കാനാണ് തങ്ങൾക്ക് കിട്ടിയ നിർദ്ദേശമെന്ന് പിടിയിലായവർ സമ്മതിച്ചിട്ടുണ്ട്. അന്തർ സംസ്ഥാന സ്പിരിറ്റ് മാഫിയ ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി എക്‌സൈസ് അധികൃതർ പറഞ്ഞു.

പിടികൂടിയ ടാങ്കറും പ്രതികളെയും പുനലൂരിലെ എക്‌സൈസ് റേഞ്ച് ഓഫീസിലേക്ക് മാറ്റി. എക്‌സൈസ് കമ്മീഷണറുടെ പ്രത്യേക സ്‌ക്വാഡും തിരുവനന്തപുരത്തെ ഇന്റലിജൻസ് വിഭാഗവും ചേർന്നു നടത്തിയ റെയ്ഡിലാണ് സ്പിരിറ്റ് പിടികൂടിയത്. ഓണത്തോടനുബന്ധിച്ച് അന്യസംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ സ്പിരിറ്റ് കടത്തുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് പരിശോധന നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP