Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സൗദി അറേബ്യയുടെ കരിമ്പട്ടികയിൽ ഇന്ത്യയിലെ പത്ത് ആശുപത്രികൾ; മൂന്നെണ്ണം കേരളത്തിൽ നിന്ന്; നേഴ്‌സുമാർ ആശങ്കയിൽ

സൗദി അറേബ്യയുടെ കരിമ്പട്ടികയിൽ ഇന്ത്യയിലെ പത്ത് ആശുപത്രികൾ; മൂന്നെണ്ണം കേരളത്തിൽ നിന്ന്; നേഴ്‌സുമാർ ആശങ്കയിൽ

കോട്ടയം: സംസ്ഥാനത്തെ മൂന്നെണ്ണമടക്കം രാജ്യത്തെ പത്ത് ആശുപത്രികൾ സൗദി അറേബ്യയിലെ ആരോഗ്യ അഥോറിറ്റി പുറത്തിറക്കിയ കരിമ്പട്ടികയിൽ പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ. ഇന്റർ നാഷണൽ അസോസിയേഷൻ ഓഫ് മെഡിക്കൽ റെഗുലേറ്ററിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് (iamra.com) ഇക്കാര്യം പറയുന്നത്. കേരളത്തിലെ മൂന്നെണ്ണം കഴിഞ്ഞാൽ ശേഷിക്കുന്ന ഏഴ് ആശുപത്രികൾ കർണാടകത്തിലാണ്. സംസ്ഥാനത്തെ വലിയൊരു വിഭാഗം നഴ്‌സുമാരും ആശ്രയിക്കുന്നത് കർണ്ണാടകത്തെയാണ്.

വിദേശ ജോലി ലക്ഷ്യമിട്ടിരിക്കുന്ന നേഴ്‌സുമാരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുക. സർട്ടിഫിക്കറ്റ് അറബ് രാജ്യം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ സ്ഥാപനത്തിന്റേതാണെങ്കിൽ ജോലിയുടെ കാര്യം അനിശ്ചിതത്വത്തിലാകും.

ഒരേ പേരിലുള്ള പല ആശുപത്രികൾ ഉള്ളതും നേഴ്‌സുമാർക്ക് പ്രതിബന്ധം സൃഷ്ടിച്ചേക്കും. കരിമ്പട്ടികയിലുള്ള ആശുപത്രിയുടെ പേരിലുള്ള പ്രശസ്തമായ മറ്റ് ആശുപത്രികളിലെ സർട്ടിഫിക്കറ്റുമായി ഗൾഫിൽ ചെല്ലുന്നവരും പ്രതിസന്ധിയിലാകും. പരിചയ സർട്ടിഫിക്കറ്റുമായി സൗദിയിലേക്ക് ജോലി തേടി പോകുന്ന നഴ്‌സുമാരെയും ഡോക്ടർമാരെയും പാരാമെഡിക്കൽ ഉദ്യോഗാർഥികളെയും കരിമ്പട്ടികയില്പെടുത്താനും തീരുമാനം ആയിട്ടുണ്ട്. കരിമ്പട്ടികയില്പെടുത്തിയ ആശുപത്രികളിലെ സർട്ടിഫിക്കറ്റുമായി എത്തുന്നവർക്ക് ഗൾഫ് രാജ്യങ്ങളിലെ ഒരു ആശുപത്രിയിലും ജോലി ലഭിക്കില്ല.

സ്ഥാപനത്തിൽ ജോലി നോക്കാത്തവർക്ക് പണം വാങ്ങി പരിചയ സർട്ടിഫിക്കറ്റ് നൽകുകയും അടിസ്ഥാന സൗകര്യമില്ലാതിരിക്കുകയും ചെയ്തതിന്റെ പേരിലാണ് രാജ്യത്തെ പത്ത് ആശുപത്രികളെ സൗദി ഹെൽത്ത് അഥോറിറ്റി ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയത്. ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് മെഡിക്കൽ റെഗുലേറ്ററി അഥോറിറ്റിയുടെ പെർമനന്റ് ലൈസൻസിങ് കമ്മിറ്റി നടത്തിയ പരിശോധനയിലാണ് ആശുപത്രികൾ പണം വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നുവെന്ന കാര്യം ശ്രദ്ധയിൽപെട്ടത്. സർട്ടിഫിക്കറ്റ് നൽകി പണം കൊയ്യുന്ന ആശുപത്രി മാനേജ്‌മെന്റുകൾ യഥാർഥത്തിൽ കുഴിയിൽ ചാടിക്കുന്നത് ഉദ്യോഗാർഥികളെയാണ്. കേരളത്തിൽ ജോലി ചെയ്താൽ മാന്യമായ വേതനം ലഭിക്കാത്തതും വിദ്യാഭ്യാസ ലോൺ നിശ്ചിത സമയത്തിനുള്ളിൽ അടയ്ക്കാൻ സാധിക്കാത്തതുമാണ് പലരും ഇത്തരത്തിൽ പണം നൽകി സർട്ടിഫിക്കറ്റ് സമ്പാദിച്ച് അന്യ നാട്ടിലേക്ക് പോകാൻ കാരണം. 30,000 രൂപ മുതൽ ഒരു ലക്ഷം രൂപവരെയാണ് സർട്ടിഫിക്കറ്റിന് വാങ്ങുന്നത്. ആശുപത്രിക്ക് നിഷ്‌കർഷിച്ചിരിക്കുന്ന അടിസ്ഥാനയോഗ്യതകൾപോലും ഇല്ലാതെയാണ് ഇത്തരത്തിലുള്ള ആശുപത്രികൾ പ്രവർത്തിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP