Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

വയൽവരമ്പിലൂടെ നടന്നുപോയ പത്തുവയസുകാരിയെ പത്താം ക്ലാസിൽ പഠിക്കുന്ന നാലുകുട്ടികളുടെ സംഘം വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; തേങ്ങവെട്ടാൻ കയറിയയാൾ കണ്ടതോടെ പൊലീസ് പൊക്കി: കൊല്ലത്തു നിന്നു വിശ്വസിക്കാൻ കഴിയാത്ത ഒരു ദുരന്തവാർത്ത

വയൽവരമ്പിലൂടെ നടന്നുപോയ പത്തുവയസുകാരിയെ പത്താം ക്ലാസിൽ പഠിക്കുന്ന നാലുകുട്ടികളുടെ സംഘം വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു; തേങ്ങവെട്ടാൻ കയറിയയാൾ കണ്ടതോടെ പൊലീസ് പൊക്കി: കൊല്ലത്തു നിന്നു വിശ്വസിക്കാൻ കഴിയാത്ത ഒരു ദുരന്തവാർത്ത

കൊല്ലം: വയൽവരമ്പിലൂടെ നടന്നുപോയ പത്തുവയസുകാരിയെ പത്താം ക്ലാസിൽ പഠിക്കുന്ന നാലുകുട്ടികളുടെ സംഘം വലിച്ചിഴച്ചു കൊണ്ടുപോയി പീഡിപ്പിച്ചു. തേങ്ങവെട്ടാൻ കയറിയയാൾ കണ്ടതോടെ പൊലീസ് പൊക്കി.

കൊല്ലം കൊട്ടിയത്തു നിന്നാണ് വിശ്വസിക്കാൻ കഴിയാത്ത ദുരന്തവാർത്ത പുറത്തുവരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കൗമാരക്കാരായ നാല് വിദ്യാർത്ഥികളെയാണു പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്കു തൃക്കോവിൽവട്ടത്താണ് സംഭവം. അമ്മൂമ്മയുടെ വീട്ടിൽ പോയിട്ട്, പെരുങ്കുളം ഏലായിലെ വരമ്പിലൂടെ ഒറ്റയ്ക്ക് നടന്നുവരുകയായിരുന്നു പെൺകുട്ടിയാണു പീഡനത്തിന് ഇരയായത്. പെൺകുട്ടിയെ പിടികൂടിയ നാലംഗ വിദ്യാർത്ഥിസംഘം വലിച്ചിഴച്ച് തോലുകമ്പനിയുടെ സമീപത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്.

കുറ്റിക്കാടിന് സമീപത്തെ തെങ്ങിൽ കരിക്കിടാൻ കയറിയ ആൾ കണ്ടതോടെ വിദ്യാർത്ഥികൾ പെൺകുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. വിദ്യാർത്ഥികൾ ഭീഷണിപ്പെടുത്തിയതിനാൽ പെൺകുട്ടി ആദ്യം വിവരം വീട്ടിൽ പറഞ്ഞില്ല. പീഡനം കണ്ടയാൾ ഏലായ്ക്ക് അടുത്തുള്ളൊരു കടയുടമയെ വിവരമറിയിച്ചു. കടയുടമയിൽനിന്ന് കഴിഞ്ഞദിവസം വിവരമറിഞ്ഞ പെൺകുട്ടിയുടെ അമ്മ കൊട്ടിയം പൊലീസിൽ പരാതി നൽകി.തൃക്കോവിൽവട്ടം വെട്ടിലത്താഴം സ്വദേശികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു.

പത്താംക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികളാണു പ്രതികളിൽ മൂന്നുപേർ. ഒരാൾ +1നു പഠിക്കുന്നു. എല്ലാവരും 16 വയസ്സിൽ താഴെയുള്ളവരാണ്. ഇവരെ പൊലീസ് ജുവനൈൽ കോടതിയിൽ ഹാജരാക്കി.പീഡനത്തിനിരയായ പെൺകുട്ടിക്കു വൈദ്യപരിശോധന നടത്തി. കൊല്ലം മജിസ്‌ട്രേറ്റ് കോടതി-രണ്ടിൽ ഹാജരാക്കി പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP