Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയത് 57 ലക്ഷം രൂപയുടെ സ്വർണം; നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണ വേട്ട

മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തിയത് 57 ലക്ഷം രൂപയുടെ സ്വർണം; നെടുമ്പാശേരിയിൽ വീണ്ടും സ്വർണ്ണ വേട്ട

നെടുമ്പാശേരി: മലദ്വാരം എന്തിനെല്ലാം ഉപയോഗിക്കാം? സ്വർണ്ണക്കള്ളക്കടത്ത് വ്യാപകമായി പിടിക്കപ്പെട്ടു കൊണ്ടിരിക്കെ സ്വർണ്ണബിസ്ക്കറ്റ് കടത്താനും മലദ്വാരം ഉപയോഗിക്കുന്നു. ഒന്നും രണ്ടുമല്ല, 116 ഗ്രാം വീതമുള്ള 11 സ്വർണ്ണ ബിസ്കറ്റുകളാണ്, എമിറേറ്റ്സ് വിമാനത്തിൽ ദുബായിൽ നിന്നെത്തിയ കാസർഗോഡ് സ്വദേശി അബ്ദുൾ സിറാറിന്റെ മലദ്വാരത്തിൽ നിന്നു പിടിച്ചെടുത്തത്. ഇതെല്ലാം കൂടി എങ്ങനെ അവിടെ കയറ്റിയോ എന്തോ? കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വൻ സ്വർണ്ണവേട്ട നടന്നത്. ഇതുകൂടാതെ ആറു ബിസ്കറ്റുകൾ പോക്കറ്റിലും ഉണ്ടായിരുന്നു. ആകെ 57 ലക്ഷം രൂപയുടെ സ്വർണ്ണ ബിസ്കറ്റുകൾ! കസ്റ്റംസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

വിമാനത്താവളത്തിൽ സ്വർണ്ണവേട്ട ശക്തമായതോടെ വിമാനത്താവളത്തിലെ ചില ജീവനക്കാരുടെ സഹായത്തോടെ സ്വർണം കസ്റ്റംസ് പരിശോധനയ്ക്കെത്തും മുമ്പേ തന്നെ മാറ്റുന്നതായും ഡ്യൂട്ടി പെയ്ഡ് ഷോപ്പുകളിലും ഓഫീസുകളിലും മറ്റുമായി ഒളിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നവരെ കണ്ടെത്തുന്നതിനായി കസ്റ്റംസ് പ്രത്യേക രഹസ്യനിരീക്ഷണങ്ങളും ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലും കോഴിക്കോടുമാണ് ഈ വർഷം ഇതുവരെ കൂടുതലായി സ്വർണം പിടിച്ചെടുത്തിട്ടുളളത്. പിടിച്ചെടുക്കുന്ന സ്വർണത്തിൽ വളരെ കുറച്ച് മാത്രമേ നികുതിയും പിഴയും ഈടാക്കി തിരിച്ചുനൽകാറുളളൂ. ബാക്കിയുളളവ കേന്ദ്ര സർക്കാരിലേക്ക് കണ്ടുകെട്ടുകയാണ് ചെയ്യുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP