Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്ത് പുതുതായി 11 ആധുനിക അറവുശാലകൾ; ആദ്യഘട്ടത്തിൽ എല്ലാ കോർപ്പറേഷനുകളിലും അറവുശാലകൾ സ്ഥാപിക്കും; കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന അറവുശാലകൾക്ക് 116 കോടി രൂപ ചെലവ്

സംസ്ഥാനത്ത് പുതുതായി 11 ആധുനിക അറവുശാലകൾ; ആദ്യഘട്ടത്തിൽ എല്ലാ കോർപ്പറേഷനുകളിലും അറവുശാലകൾ സ്ഥാപിക്കും; കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന അറവുശാലകൾക്ക് 116 കോടി രൂപ ചെലവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ആധുനിക അറവുശാലകൾ വരുന്നു. സംസ്ഥാനത്ത് കിഫ്ബി ഫണ്ട് ഉപയോഗിച്ച് 11 ആധുനിക അറവുശാലകൾ പണിയുന്നതിന് സർക്കാർ തീരുമാനിച്ചു. ഇതിനായി പ്രത്യേക കമ്പനി രൂപീകരിക്കാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇതിന്റെ ഉടമസ്ഥാവകാശവും നടത്തിപ്പ് ചുമതലയും നൽകാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനിച്ചു.

ആദ്യഘട്ടത്തിൽ എല്ലാ കോർപ്പറേഷനുകളിലും ആധുനിക അറവുശാലകൾ സ്ഥാപിക്കും. 11 അറവുശാലകളുടെ നിർമ്മാണത്തിനായി 116 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഇതിനായി കിഫ്ബിയിൽ നിന്നുള്ള 100 കോടി രൂപ 45 ദിവസത്തിനകം ലഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി വി.കെ. ബേബി അറിയിച്ചു.

സംസ്ഥാനത്ത് ഇപ്പോൾ പതിനയ്യായിരത്തിലധികം അറവുശാലകൾ ഉണ്ട്. എന്നാൽ ഒരിടത്തുപോലും ആധുനിക സജ്ജീകരണങ്ങൾ ഇല്ല. ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ചതാണ് ആധുനിക അറവുശാലകൾക്കുള്ള പദ്ധതി.

നിർമ്മാണ മേഖലയ്ക്കാവശ്യമായ മണലിന്റെ ലഭ്യത ഉറപ്പുവരുത്താൻ മണൽ ഇറക്കുമതിക്ക് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനം. മണലിന്റെ കടുത്ത ദൗർലഭ്യവും അമിതമായി മണൽ വാരുന്നതുമൂലമുള്ള പരിസ്ഥിതി പ്രശ്നങ്ങളും ഒഴിവാക്കാനാണ് ഇറക്കുമതി ചെയ്യുന്നത്.

വിദേശത്തുനിന്ന് മണൽകൊണ്ടുവരുന്നതിന് ഇപ്പോൾ നിയമപരമായ തടസ്സങ്ങളൊന്നും ഇല്ല. കൊച്ചി തുറമുഖം വഴി മണൽ ഇറക്കുമതി ചെയ്യാൻ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. ഇറക്കുമതിക്ക് സംസ്ഥാന സർക്കാരിന്റെ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ പെർമിറ്റ് ആവശ്യമാണ്. ഇറക്കുമതി ചെയ്യാൻ താല്പര്യമുള്ളവർക്ക് വകുപ്പ് പെർമിറ്റ് നൽകും. മലേഷ്യ, വിയറ്റ്നാം, കംബോഡിയ മുതലായ രാജ്യങ്ങളിൽനിന്നാണ് മണൽ ഇറക്കുമതി ചെയ്യാൻ ഉദ്ദേശിക്കുന്നത്.

യോഗത്തിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പോൾ ആന്റണി, തുറമുഖ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ, മുഖ്യമന്ത്രിയുടെ സെക്രട്ടറി വി എസ്. സെന്തിൽ, മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി എം. ശിവശങ്കർ എന്നിവർ പങ്കെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP