Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുരുഷനെന്ന വ്യാജേന പെൺകുട്ടിയുമായി അടുത്തു; മൊബൈൽ ഫോണിൽ പ്രചരിപ്പിച്ച അശ്ലീല ചിത്രങ്ങൾ കൊണ്ട് ഭീഷണിപ്പെടുത്തി; ആൺവേഷം ധരിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ

പുരുഷനെന്ന വ്യാജേന പെൺകുട്ടിയുമായി അടുത്തു; മൊബൈൽ ഫോണിൽ പ്രചരിപ്പിച്ച അശ്ലീല ചിത്രങ്ങൾ കൊണ്ട് ഭീഷണിപ്പെടുത്തി; ആൺവേഷം ധരിച്ചു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവതി അറസ്റ്റിൽ

കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന കേസിൽ യുവതി അറസ്റ്റിൽ. പെൺകുട്ടിയെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്. പള്ളുരുത്തി കളത്തിപറമ്പിൽ വീട്ടിൽ ചിന്നാവി എന്നു വിളിക്കുന്ന സിനി (26) ആണു പള്ളുരുത്തി പൊലീസിന്റെ പിടിയിലായത്. ആൺവേഷം ധരിച്ചു പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്.

പുരുഷനെന്ന വ്യാജേന പെൺകുട്ടിയുമായി അടുത്ത ശേഷം പ്രലോഭിപ്പിച്ച് നഗ്ന ചിത്രം പകർത്തി ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. പെൺകുട്ടിയ പലവട്ടം പ്രകൃതി വിരുദ്ധ പീഡനത്തിനു വിധേയയാക്കിയെന്നു പൊലീസ് പറയുന്നു. പെൺകുട്ടി എതിർത്തപ്പോൾ മൊബൈൽ ഫോണിലെടുത്ത അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. പെൺകുട്ടിയെ ഭീഷണിപ്പെടുത്തി വീണ്ടും ചൂഷണം ചെയ്യുകയായിരുന്നു.

വളരെ പ്രസന്നവതിയായ പെൺകുട്ടിയിൽ അടുത്തിടെ കാര്യമായ മാറ്റം ഉണ്ടായിരുന്നു. ഈ മാറ്റങ്ങൾ ശ്രദ്ധിച്ച മാതാപിതാക്കൾ ബാഗ് പരിശോധിച്ചപ്പോൾ സനീഷ് എന്ന പേരിൽ സിനി കുട്ടിക്കു നൽകിയ പ്രണയ ലേഖനങ്ങൾ കണ്ടെത്തി.തുടർന്നു ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് പെൺകുട്ടി പീഡന വിവരം പറഞ്ഞത്.

പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ സിനി യുവതിയാണെന്നു കണ്ടെത്തി. തുടർന്നു പ്രതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ വിദഗ്ധ പരിശോധനയ്ക്കു വിധേയയായി. പള്ളുരുത്തി സിഐ കെ.ജി. അനീഷിന്റെ നേതൃത്വത്തിൽ പ്രതിയുടെ വീട്ടിൽ പരിശോധന നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

വനിത പൊലീസ് ഓഫിസറുമാരായ എ.ടി. കർമ്മലി, കെ.വി. ഗീത, എം.ആർ. ഷീബ, ആർ. ഷീബ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണു പ്രതിയെ പിടികൂടിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP