Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വരൾച്ചയെ നേരിടാൻ കഴിഞ്ഞ ഏപ്രിലിൽ കേരളം ചോദിച്ചത് 992 കോടി; ഓഖി ദുരന്തവും കഴിഞ്ഞ് ധനസഹായമെത്തിയപ്പോൾ കേരളത്തിന് ലഭിച്ചത് വെറും 125കോടി

വരൾച്ചയെ നേരിടാൻ കഴിഞ്ഞ ഏപ്രിലിൽ കേരളം ചോദിച്ചത് 992 കോടി; ഓഖി ദുരന്തവും കഴിഞ്ഞ് ധനസഹായമെത്തിയപ്പോൾ കേരളത്തിന് ലഭിച്ചത് വെറും 125കോടി

ന്യൂഡൽഹി: കഴിഞ്ഞ വേനൽക്കാലത്തുകൊടിയ വരൾച്ച നേരിട്ട കേരളം ചോദിച്ചത് 992 കോടി രൂപയുടെ കേന്ദ്രസഹായം. ഒരു വർഷത്തോളം പിന്നിട്ട് ഓഖി ചുഴലിക്കാറ്റും പിന്നിട്ട് സഹായം എത്തിയപ്പോൾ കേരളത്തിന് ലഭിച്ചത് വെറും 125 കോടി രൂപമാത്രം. അതയാത് ചോദിച്ചതിന്റെ എട്ടിലൊന്ന് തുക മാത്രം.

കൊടിയ വരൾച്ച ബാധിച്ച കേരളത്തെ വരൾച്ചബാധിത സംസ്ഥാനമായി പ്രഖ്യാപിച്ച് കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയച്ചിരുന്നു. കൃഷി ജോ. സെക്രട്ടറി അശ്വിനി കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വിവിധ ജില്ലകൾ സന്ദർശിച്ച് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സഹായം നിശ്ചയിച്ചത്. ദേശീയ ദുരന്ത സഹായ നിധിയിൽനിന്ന് 992 കോടി രൂപയാണ് കേരളം ചോദിച്ചിരുന്നത്.

ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്, മുതിർന്ന മന്ത്രിമാരായ അരുൺ ജെയ്റ്റ്‌ലി, രാധാ മോഹൻസിങ്, ആഭ്യന്തര സെക്രട്ടറി രാജീവ ഗൗബ തുടങ്ങിയവർ പങ്കെടുത്ത യോഗമാണ് 125.47 കോടി രൂപയുടെ സഹായം നിശ്ചയിച്ചത്്. ദേശീയ വരൾച്ച ദുരിതാശ്വാസ നിധിയിൽനിന്ന് 112.05 കോടിയും ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിപ്രകാരം ബാക്കി തുകയുമാണ് അനുവദിച്ചത്.

ചുഴലിക്കാറ്റിന്റെ കെടുതിക്ക് നഷ്ടപരിഹാരം കേരളം തേടുന്ന ഘട്ടത്തിലാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ വരൾച്ചക്കെടുതിക്ക് നഷ്ടപരിഹാരം മാസങ്ങൾക്കുശേഷം കിട്ടുന്നത്. ഓഖി ചുഴലിക്കൊടുങ്കാറ്റ് സൃഷ്ടിച്ച നാശത്തിന് കേരളം 1843 കോടി രൂപയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നഷ്ടപരിഹാരം നിർണയിക്കാൻ കേന്ദ്രസംഘത്തെ കേരളത്തിലേക്ക് അയക്കാനിരിക്കുകയാണ് കേന്ദ്രം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP