Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആനച്ചാലിൽ കൗമാരക്കാരൻ ചികിത്സ കിട്ടാതെ മരിച്ചു; ശാരീരിക വളർച്ച കുറവും ബുദ്ധിമാന്ദ്യവുമുള്ള കൗമാര പ്രായക്കാരന്റെ മരണം ന്യൂമോണിയ മൂർച്ഛിച്ച്

ആനച്ചാലിൽ കൗമാരക്കാരൻ ചികിത്സ കിട്ടാതെ മരിച്ചു; ശാരീരിക വളർച്ച കുറവും ബുദ്ധിമാന്ദ്യവുമുള്ള കൗമാര പ്രായക്കാരന്റെ മരണം ന്യൂമോണിയ മൂർച്ഛിച്ച്

പ്രകാശ് ചന്ദ്രശേഖർ

അടിമാലി: ശാരീരിക വളർച്ച കുറവും ബുദ്ധിമാന്ദ്യവുമുള്ള കൗമാര പ്രായക്കാരൻ മരിച്ചു. ചികിത്സ കിട്ടാതെയാണെന്ന് മരണം. ആനച്ചാൽ കുഴിക്കാട്ടുമറ്റത്തിൽ പീതാംബരന്റെ മകൻ രതീഷ്(14) ആണ് മരിച്ചത്. ഇന്നലെ വീട്ടിനുള്ളിൽ അവശനിലയിൽ കണ്ടെത്തിയ രതീഷിനെ നാട്ടുകാർ പുലർച്ച 1.30 ന് അടിമാലി താലൂക്കാശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും മാർഗമധ്യേ മരണമടയുകയായിരുന്നു.

നാട്ടുകാർ അറിയിച്ചതെതുടർന്ന് വെള്ളത്തുവൽ പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദ്ദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയതിൽ രതീഷിന് നിമോണിയയാണ് മരണം കാരണമെന്ന് ഡോക്ടർമാർ പൊലീസിനെ അറിയിച്ചു. ആ നച്ചാലിൽ ചെറിയ ഷെഡിലാണ് കിടന്നിരുന്നത്. വൃത്തിഹീന വീട്ടിലാണ് കുടുംബങ്ങൾ താമസിച്ചിരുന്നത്. തികഞ്ഞ പട്ടിണിയിലാണ് കുടുംബം കഴിഞ്ഞിരുന്നതെന്നാണ് പ്രദേശവാസികളിൽ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്.

കുറച്ചു ദിവസമായി പനിബാധിച്ച് കിടപ്പിലായിരുന്നു എന്ന് വീട്ടുകാർ പറഞ്ഞു.ദരിദ്ര കുടുംബമാണ് ഇവരുടേത്. മാനസിക വൈകല്യവും ഉണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. കൃത്യമായ ചികിത്സയോ പരിചരണമോ ലഭിച്ചിരുന്നില്ല.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി.അമ്മ ഉഷ.മറ്റ് മൂന്ന് സഹോദരങ്ങൾ കൂടിയുണ്ട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP