Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

15 വർഷമോടിയ ബസുകൾക്ക് അഞ്ചു വർഷം കൂടി അനുമതി നൽകാൻ സർക്കാർ; പ്രയോജനം ലഭിക്കുന്നത് സംസ്ഥാനത്തെ 10,000 ബസുകൾക്ക്; കെഎസ്ആർടിസിക്ക് പിൻവലിക്കാനുള്ള 1500 ബസുകൾക്ക് രക്ഷ ലഭിക്കുന്നതോടെ വൻ ലാഭമുണ്ടാകുമെന്നും പ്രതീക്ഷ

15 വർഷമോടിയ ബസുകൾക്ക് അഞ്ചു വർഷം കൂടി അനുമതി നൽകാൻ സർക്കാർ; പ്രയോജനം ലഭിക്കുന്നത് സംസ്ഥാനത്തെ 10,000 ബസുകൾക്ക്; കെഎസ്ആർടിസിക്ക് പിൻവലിക്കാനുള്ള 1500 ബസുകൾക്ക് രക്ഷ ലഭിക്കുന്നതോടെ വൻ ലാഭമുണ്ടാകുമെന്നും പ്രതീക്ഷ

മറുനാടൻ ഡെസ്‌ക്‌

കോട്ടയം: സംസ്ഥാനത്ത് 15 വർഷമോടിയ ബസുകൾക്ക് അഞ്ചു വർഷം കൂടി സർവീസ് നടത്താൻ സർക്കാർ അനുമതി നൽകുമെന്ന് സൂചന. ഇക്കാര്യം സംബന്ധിച്ച് ഒരാഴ്‌ച്ചയ്ക്കകം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ഗതാഗത വകുപ്പ് കമ്മീഷണർ എഡിജിപി കെ. പത്മകുമാർ അറിയിച്ചു. കേരളത്തിൽ സർവീസ് നടത്തുന്ന 10,000ൽ അധികം ബസുകൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. കെഎസ്ആർടിസിക്കാണ് ഇതിന്റെ ഏറ്റവും വലിയ പ്രയോജനം ലഭിക്കുന്നത്. നിലവിൽ 1500ഓളം ബസുകളാണ് കെഎസ്ആർടിസിയിൽ 15 വർഷം കാലാവധി പൂർത്തിയാക്കിയിരിക്കുന്നത്. ഇത് പിൻവലിക്കാതിരുന്നാൽ തന്നെ കെഎസ്ആർടിസിക്ക്  മികച്ച ലാഭം തുടരാൻ സാധിക്കും.

സംസ്ഥാനത്ത് 6389 ഷെഡ്യൂളുകളിലായി 6241 ബസുകൾ ഒാടുന്നതിൽ 1500 എണ്ണത്തിന് സർവീസ് നിർത്തലാക്കാതെ തുടരാൻ സാധിക്കുക എന്നാൽ ചെറിയ കാര്യമല്ല. ഇതോടെ കെ.എസ്.ആർ.ടി.സിക്ക് കോടികൾ ലാഭവുമുണ്ടാകുമെന്നതിൽ സംശയമില്ല. ഒറ്റയടിക്ക് നൂറുകണക്കിന് ബസുകൾ പിൻവലിച്ചാൽ പകരം ഇറക്കാൻ നിലവിലെ സാഹചര്യത്തിൽ കെ.എസ്.ആർ.ടി.സിക്ക് കഴിയില്ല. സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് സ്‌റ്റേറ്റ് അപ്പലേറ്റ് അഥോറിറ്റി (എസ്.ടി.എ) ഇതിന് അനുമതി നൽകിയതെന്നും കമ്മീഷണർ വ്യക്തമാക്കി. ബസുകളുടെ ഷാസിക്ക് 30 ശതമാനംവരെ വില വർധനയുണ്ട്. ബോഡി പണിയാനും വൻചെലവാണ്. 28 മുതൽ 30 ലക്ഷംവരെയാണ് ബോഡി പണിത് നിരത്തിലിറക്കുമ്പോൾ വേണ്ടിവരുന്ന ചെലവ്.

15 വർഷം ബസുകൾ ഓടിയാൽ ചെലവിടുന്ന തുക ലഭിക്കുന്നില്ലെന്നും സർക്കാർ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ബസ് ഉടമകൾ സർക്കാരിനു നിവേദനം നൽകിയിരുന്നു. കെ.എസ്.ആർ.ടി.സിയും സർക്കാറിനെ സമീപിച്ചിരുന്നു. 20 വർഷം പഴക്കമുള്ള വാണിജ്യവാഹനങ്ങൾ നിരത്തിൽനിന്ന് ഒഴിവാക്കുന്നതിനെക്കുറിച്ച് കേന്ദ്രസർക്കാർ ആലോചന നടത്തുന്നതിനിടെയാണ് ബസുകളുടെ കാലപ്പഴക്കം 15ൽനിന്ന് 20 ആക്കി സർക്കാർ ഉത്തരവ് ഇറക്കാനൊരുങ്ങുന്നത്. മലിനീകരണം തടയാനും പുതിയ വാഹനങ്ങളുടെ വിൽപന വർധിപ്പിക്കാനും നിലവിലെ കാലപരിധി വർധിപ്പിക്കരുതെന്നാണ് വാഹനനിർമ്മാണ കമ്പനികളുടെ ആവശ്യം. ഇതെല്ലാം തള്ളിയാണ് സർക്കാർ ഉത്തരവ് വരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP