Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കൂടെയുണ്ടായിരുന്ന പെൺകുട്ടികളുടെ നമ്പർ കൊടുക്കാത്തതിന് വാദ്യകലാകാരന് മർദ്ദനം; പതിനേഴുകാരനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ആനന്ദിച്ച് സമീപവാസികൾ; പരാതി നൽകിയപ്പോൾ കേസെടുത്തെങ്കിലും ഒന്നും അറിയാത്തമട്ടിൽ കൊല്ലങ്കോട് പൊലീസും

കൂടെയുണ്ടായിരുന്ന പെൺകുട്ടികളുടെ നമ്പർ കൊടുക്കാത്തതിന് വാദ്യകലാകാരന് മർദ്ദനം; പതിനേഴുകാരനെ ആക്രമിക്കുന്ന ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ആനന്ദിച്ച് സമീപവാസികൾ; പരാതി നൽകിയപ്പോൾ കേസെടുത്തെങ്കിലും ഒന്നും അറിയാത്തമട്ടിൽ കൊല്ലങ്കോട് പൊലീസും

പാലക്കാട്: കൂടെയുണ്ടായിരുന്ന പെൺകുട്ടികളുടെ നമ്പർ ചോദിച്ചപ്പോൾ അതുകൊടുക്കാതിരുന്നതിന് വാദ്യ കലാകാരന് പീഡനം. ചെണ്ട കലാകാരനായ പതിനേഴുകാരനെയാണ് ഒരുകൂട്ടം യുവാക്കൾ ചേർന്ന് ആക്രമിച്ചത്. പാലക്കാട് കാമ്പത്ത് ചള്ളയിലാണ് സംഭവം. മർദ്ദനത്തിന് ശേഷം അതിൽ ആനന്ദിക്കുന്ന തരത്തിൽ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തും കുട്ടിയെ അപമാനിക്കാ്‌നും ഇവർ തയ്യാറായി.

സ്വാധീനക്കുറവുള്ള വിരലുകൾ വീണ്ടും തിരിച്ചൊടിച്ചും തലയ്ക്കും മുഖത്തും തല്ലിയുമായിരുന്നു പതിനേഴുകാരന് എതിരെ ക്രൂരത നടന്നത്. ഇതിൽ പരാതി നൽകിയിട്ടും കൊല്ലങ്കോട് പൊലീസ് കേസെടുത്ത് മിണ്ടാതിരിക്കുന്ന സ്ഥിതിയാണ്. കൂടെ ഉണ്ടായിരുന്ന പെൺകുട്ടികളുടെ നമ്പർ ചോദിച്ചത് നൽകാത്തതിനാണ് സമീപവാസികളായ ചിലർ ചേർന്ന് കുട്ടിയെ മർദ്ദിച്ചത്. സംഭവം വിവാദമായതോടെ കൊല്ലങ്കോട് പൊലീസ് കേസെടുത്തു.

നവംബർ 22 നാണ് കാമ്പരത്ത് ചള്ളയിലെ 17 കാരനെ സമീപവാസികളായ ഒരു കൂട്ടം യുവാക്കൾ ചേർന്ന് മർദ്ദിച്ചത്. ചെണ്ട കലാകാരനായ കുട്ടിയുടെ ഒപ്പമുള്ള പെൺകുട്ടികളുടെ നമ്പർ ചോദിച്ചായിരുന്നു മർദ്ദനം. സ്വാധീനക്കുറവുള്ള രണ്ട് വിരലുകൾ പിടിച്ചു തിരിച്ചും, തലക്കും മുഖത്തും അടിച്ചും സംഘം ക്രൂരത കാട്ടി. അക്രമം നടത്തിയ യുവാക്കൾ തന്നെ മർദ്ദനമേറ്റ കുട്ടിയെ അപമാനിക്കാൻ എന്നവണ്ണം ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഇത് ആദ്യമായല്ല തന്നെ ആക്രമിച്ചതെന്നും കുട്ടി പറയുന്നു. ഇക്കാര്യങ്ങളെല്ലാം വിവരിച്ചാണ് പൊലീസിൽ പരാതി നൽകിയത്. എന്നാൽ കേസെടുത്തതല്ലാതെ പിന്നീട് പൊലീസ് അനങ്ങിയില്ല.

മൂന്ന് മാസത്തിനിടയിൽ ഇത് മൂന്നാം തവണയാണ് ഇവർ തന്നെ ഉപദ്രവിക്കുന്നതെന്ന് കുട്ടി പറയുന്നു. കാമ്പ്രത്ത് ചള്ളയിലെ കൂലിപ്പണിക്കാരായ ദമ്പതികളുടെ മകനാണ് മർദ്ദനത്തിനിരയായത്. ഇനിയും തല്ലിയാൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞതോടെയാണ് ഉപദ്രവിക്കുന്നത് നിർത്തിയതെന്നും കുട്ടി പറയുന്നു. സംഭവം വിവാദമായതോടെ കൊല്ലങ്കോട് പൊലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരെയും പിടികൂടിയിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP