Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആരുമില്ലാത്ത തക്കം നോക്കി വീട്ടിൽ കയറിപ്പറ്റിയ പതിനേഴുകാരൻ യുവതിയെ കയറിപ്പിടിച്ചു; ഇറങ്ങിയോടിയ യുവതിക്കു റോഡിൽ വീണു പരിക്ക്; ഒളിവിൽപോയ പ്രതിയെത്തേടി പൊലീസ്

ആരുമില്ലാത്ത തക്കം നോക്കി വീട്ടിൽ കയറിപ്പറ്റിയ പതിനേഴുകാരൻ യുവതിയെ കയറിപ്പിടിച്ചു; ഇറങ്ങിയോടിയ യുവതിക്കു റോഡിൽ വീണു പരിക്ക്; ഒളിവിൽപോയ പ്രതിയെത്തേടി പൊലീസ്

കൊച്ചി: വീട്ടിൽ ആരുമില്ലാത്ത തക്കം നോക്കി 25 കാരിയായ യുവതി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പതിനേഴുകാരനെ തേടി പൊലീസ്. പീഡനശ്രമത്തിനിടയിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി.

വൈപ്പിൻ മുനമ്പം കോലുത്തുംകടവിലാണ് സംഭവം നടന്നത്. അച്ഛനും അമ്മയും ജോലിക്ക് പോയതിനാൽ 25 കാരിയായ യുവതി വിട്ടിൽ തനിച്ചായിരുന്നു .യുവതി പുറത്ത് കുളിമുറിയിൽ കയറിയപ്പോഴാണ് 17 കാരൻ വീടിനകത്ത് കയറി ഒളിച്ചിരുന്നത്. യുവതി കുളി കഴിഞ്ഞ് വീടിനകത്ത് കയറിയപ്പോൾ യുവതിയെ കയറിപ്പിടിക്കുകയായിരുന്നു.

പിടിവലിക്കിടയിൽ പുറത്തേക്ക് ഇറങ്ങിയോടിയപ്പോൾ വഴിയിൽ വീണ് യുവതിക്ക് പരിക്കേറ്റു. യുവതിയുടെ ഒച്ച കേട്ട് എത്തിയ അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത് .കൈക്കും കാലിനും പരിക്കേറ്റ യുവതി പറവുർ താലുക്ക് ഗവ ആശുപത്രിയിൽ ചികത്സയിലാണ് ബി.കൊം ബിരുദധാരിയായ യുവതിയുടെ വിവാഹ നിശ്ചയം കഴിഞ്ഞതാണ്.

പതിനേഴുകാരനായ പ്രതി അടുത്ത പ്രദേശത്തുകാരനാണ്. പത്താം ക്ലാസ്സ് കഴിഞ്ഞ ഇയാൾ പറവൂരിലെ കച്ചേരിപ്പടിയിലുള്ള ഉഡുപ്പി ഹോട്ടലിൽ ജീവനക്കാരനായിരുന്നു. കഞ്ചാവ് അടക്കമുള്ള ലഹരിക്ക് അടിമയാണ് പ്രതിയെന്നും പൊലീസ് പറഞ്ഞു. രാത്രികാലങ്ങളിൽ വീടുകളിൽ കയറി ഇവന്റെ ഒളിഞ്ഞുനോട്ടം നിത്യസംഭവമാണെന്ന് നാട്ടുകാർ പൊലീസിൽ പരാതിപ്പെട്ടു. ഇവനെത്തേടിയുള്ള അന്വേഷണം ഊർജിതമാക്കിയതായി മുനമ്പം പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP