Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വീട്ടുകാർ ചങ്ങലയ്ക്കിട്ട മർദ്ദിച്ചു പതിനേഴുകാരനെ പൊലീസും ചൈൽഡ്ലൈനും ഇടപെട്ട് മോചിപ്പിച്ചു; കുട്ടിയുടെ മുതുകിലും പുറത്തും ദീർഘനാളായി മർദനമേറ്റതിന്റെ പാടുകൾ: രക്ഷാകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ ഇന്ന് അസ്ഥിരോഗ വിദഗ്ദനെ കാണിക്കും

വീട്ടുകാർ ചങ്ങലയ്ക്കിട്ട മർദ്ദിച്ചു പതിനേഴുകാരനെ പൊലീസും ചൈൽഡ്ലൈനും ഇടപെട്ട് മോചിപ്പിച്ചു; കുട്ടിയുടെ മുതുകിലും പുറത്തും ദീർഘനാളായി മർദനമേറ്റതിന്റെ പാടുകൾ: രക്ഷാകേന്ദ്രത്തിലേക്ക് മാറ്റിയ കുട്ടിയെ ഇന്ന് അസ്ഥിരോഗ വിദഗ്ദനെ കാണിക്കും

മലപ്പുറം: വീട്ടിൽ ചങ്ങലയ്ക്കിട്ട് മർദ്ദിച്ച 17കാരനെ പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും ഇടപെട്ട് മോചിപ്പിച്ചു. പിതാവാണ് കുട്ടിയെ ചങ്ങലയ്ക്കിട്ട ശേഷം മർദ്ദിച്ചത്. മാതാപിതാക്കൾ തമ്മിൽ വീട്ടിൽ വഴക്ക് പതിവായിരുന്നു. അപ്പോഴെല്ലാം കുട്ടിയെ ഇവർ മർദ്ദിച്ചിരുന്നു. കുട്ടിയുടെ മുതുകിലും പുറത്തും ദീർഘനാളായി മർദനമേറ്റതിന്റെ പാടുകളും മുറിവുകളുമുണ്ട്. വൈദ്യസഹായം നൽകിയ ശേഷം ജില്ലാ ബാലക്ഷേമ സമിതി (സിഡബ്ല്യുസി) ഉത്തരവ് അനുസരിച്ച് കുട്ടിയെ രക്ഷാകേന്ദ്രത്തിലേക്കു മാറ്റി.

പൊലീസും ചൈൽഡ് ലൈൻ പ്രവർത്തകരും എത്തുമ്പോൾ കാലിൽ നീളമുള്ള ചങ്ങലയിട്ട് ജനലിൽ ബന്ധിച്ച നിലയിലായിരുന്നു കുട്ടി കിടന്നത്. ശരീരത്തിൽ നിരവധി മുറിപ്പാടുകളും. കുട്ടിയുടെ കൂട്ടുകാർ ചൈൽഡ്ലൈനിൽ അറിയിച്ചതിനെത്തുടർന്നാണ് അധികൃതർ എത്തി കുട്ടിയെ മോചിപ്പിച്ചത്.

പതിവായുള്ള മർദനത്തെത്തുടർന്ന് കുട്ടി മൂന്നുദിവസം മുൻപ് വീട്ടിൽനിന്ന് ഇറങ്ങിപ്പോയതായി പറയുന്നു. കയ്യിലെ പണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ, പിതാവ് മർദിച്ച് അവശനാക്കി, ചങ്ങലയ്ക്കിടുകയായിരുന്നെന്ന് കുട്ടി മൊഴി നൽകിയിട്ടുണ്ട്. ഇന്ന് അസ്ഥിരോഗ വിദഗ്ധനെ കാണിക്കണമെന്ന് ഡോക്ടർ നിർദേശിച്ചിട്ടുണ്ട്.

അനുസരണക്കേടു കാട്ടുന്നെന്നു പറഞ്ഞ് മർദിക്കുകയായിരുന്നെന്നാണ് കരുതുന്നതെന്നും കുടുംബപ്രശ്‌നങ്ങൾ അതിന് ആക്കംകൂട്ടിയെന്നും ചൈൽഡ്ലൈൻ പ്രവർത്തകർ പറഞ്ഞു. മങ്കട സ്റ്റേഷൻ പരിധിയിലാണു സംഭവം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP