1 usd = 70.02 inr 1 gbp = 89.02 inr 1 eur = 79.63 inr 1 aed = 19.06 inr 1 sar = 18.67 inr 1 kwd = 230.69 inr

Aug / 2018
17
Friday

പ്രളയക്കെടുതിയെ നേരിടാൻ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ കൺട്രോൾ റൂം തുറന്നു; ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ അധികൃതരെ അറിയിച്ചു പരിഹാരം ഉറപ്പു വരുത്താൻ ശ്രമിക്കുമെന്ന് ചെന്നിത്തലയുടെ ഓഫീസ്

August 16, 2018

തിരുവനന്തപുരം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ദുരിതം അനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം നൽകുന്നതിനായി പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 0471-2318330, 9895179151, 9400209955, 9847530352, 884851...

കൂടരഞ്ഞിയിൽ ഉരുൾപൊട്ടി രണ്ടുപേർ മരിച്ചു; മാവൂർ ഊർക്കടവിൽ വീടിനുമുകളിൽ മണ്ണിടിഞ്ഞ് വീണ് രണ്ട് കുട്ടികൾ മരിച്ചു; പേമാരിയിൽ കോഴിക്കോട് ജില്ലയിൽ ഇന്നുമാത്രം പൊലിഞ്ഞത് നാലു ജീവനുകൾ; പുതിയ ബസ് സ്റ്റാൻഡ് ഉൾപ്പെടെയുള്ള നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ വെള്ളത്തിൽ; പേമാരിയിൽ വിറച്ച് കോഴിക്കോടിന്റെ മലയോരം

August 16, 2018

കോഴിക്കോട്: ജില്ലയിൽ മരണവും ദുരിതവും ഒരുപോലെ വിതച്ചുകൊണ്ട് പേമാരി തുടരുന്നു. മാവൂരിനടുത്തെ ഊർക്കടവ്് കായലത്ത് വീടിനുമുകളിലേക്ക് മണ്ണിടിഞ്ഞാണ് രണ്ടു കുട്ടികൾ മരിച്ചത്.പുലർച്ചെയാണ് അപകടം ഉണ്ടായത്.അരീക്കുഴി കുഞ്ഞിക്കോയയുടെ കുടുംബമാണ് അപകടത്തിൽ പെട്ടത്.അ...

മാറ്റി താമസിപ്പിക്കുന്നതിനിടെ മൂന്നിയൂരിൽ തോണി മറിഞ്ഞ് ഒരു വിദ്യാർത്ഥിയെ കാണാതായി; 12 കാരൻ സിനാൻ മുങ്ങിത്താണപ്പോൾ ഒപ്പമുണ്ടായിരുന്ന അമ്മാവൻ നീന്തി രക്ഷപെട്ടു

August 16, 2018

മലപ്പുറം: മൂന്നിയൂരിൽ മാറ്റി താമസിപ്പിക്കുന്നതിനിടെ തോണി മറിഞ്ഞ് ഒരു കുട്ടിയെ കാണാതായി. തോണി മറിഞ്ഞ് കാണാതായ വിദ്യാർത്ഥിക്കായി തിരച്ചിൽ തുടരുകയാണ്. കടലുണ്ടി പുഴയിൽ മൂന്നിയൂർ കുന്നത്ത് പറമ്പ് മണലേപ്പ് കടവിലാണ് തോണി മറിഞ്ഞ് വിദ്യാർത്ഥിയെ കാണാതായത്. പരപ...

കാലടി എം.സി റോഡിൽ വെള്ളം കയറി; ഗതാഗതം നിരോധിച്ചു; വാഹനങ്ങൾ പൊലീസ് വഴിതിരിച്ചുവിടുന്നു

August 15, 2018

കൊച്ചി :എം.സി റോഡിൽ വെള്ളം കയറിയതിനെതുടർന്ന് പെരുബാവൂരിൽ നിന്ന് എം സി റോഡ് വഴി കാലടി ഭാഗത്തേക്കുള്ള ഗതാഗതം നിരോധിച്ചു. വാഹനങ്ങൾ പെരുമ്പാവൂരിൽ വച്ച് പൊലീസ് വഴി തിരിച്ച് വിടുകയാണ്.അണക്കെട്ടുകൾ തുറന്ന് പെരിയാറിലെ ജലനിരപ്പ് ഉയർന്നതോടെ നദിയുടെ ഇരുകരകളിലില...

മൂന്നാറിലെ പ്രളയത്തിൽ കുടുങ്ങി വിനോദ സഞ്ചാരികളും; കുടുങ്ങികിടക്കുന്നവർ ഗുജറാത്തിൽ നിന്നുള്ള 80ലധികം പേർ; ഭക്ഷണവും ജലവും കിട്ടാതെ സഹായം തേടുന്നു

August 15, 2018

ഇടുക്കി: മൂന്നാറിലെ പ്രളയത്തിൽ കുടുങ്ങി വിനോദ സഞ്ചാരികളും. മൂന്നാർ സന്ദർശിച്ച ശേഷം മുറി ഒഴിഞ്ഞ് മറ്റൊരിടത്തേക്ക് പോയവരാണ് കുടുങ്ങിക്കിടക്കുന്നത്. രണ്ടു ബസുകളിലായി എത്തിയ 80ലധികം പേരാണ് ഭക്ഷണം പോലും കഴിക്കാതെ പ്രളയ ബാധിത പ്രദേശത്ത് കുടുങ്ങിക്കിടക്കുന്...

സംസ്ഥാനത്ത് അതീവജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചപ്പോഴും ഉദ്യോഗാർത്ഥികളോട് കരുണാകാട്ടാതെ പി.എസ്.സി ; വ്യാഴായ്ച നടത്താനിരുന്ന ഡിപ്പാർട്ട്‌മെന്റ് പരീക്ഷയ്ക്ക് മാറ്റമില്ല; പലകോണിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിട്ടും പരീക്ഷ നടത്താൻ ഉറപ്പിച്ച് പി.എസ്.സി

August 15, 2018

തിരുവനന്തപുരം: സംസ്ഥാനം മുഴുവൻ അതീവ ജാഗ്രതാ നിർദ്ദേശം പ്രഖ്യാപിച്ചിട്ടും പരീക്ഷകൾ മാറ്റി വെയ്ക്കാതെ പി.എസ്.സി. വ്യാഴായ്ച നടത്തേണ്ട ഡിപ്പാർട്ട്‌മെന്റ് പരീക്ഷ മാറ്റി വെക്കുന്ന കാര്യത്തിൽ പി.എസ്.സി ഇതുവരെ അറിയിപ്പ് പുറത്തിറക്കിയിട്ടില്ല. വ്യാഴായ്ച രാവില...

വാജ്‌പെയുടെ നില ഗുരുതരാവസ്ഥയിൽ; മോദിയടക്കമുള്ള ബിജെ.പി നേതാക്കൾ എയിംസിലെത്തി

August 15, 2018

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയി ഗുരതാരവസ്ഥയിൽ. ഡൽഹി എയിംസിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിച്ചു. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. വാജ്‌പേയിയുട...

ആറന്മുള എഞ്ചിനിയറിങ് കോളജിൽ കുടുങ്ങിയ വിദ്യാർത്ഥികളെ രക്ഷിക്കാൻ ദുരന്തമുഖത്ത് നേവി; കുടുങ്ങിയ വിദ്യാർത്ഥികളെ ഹെലികോപ്ടർ സഹായത്തോടെ രക്ഷപ്പെടുത്തി തുടങ്ങി; ബാക്കിയുള്ളവർക്കായി രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുന്നു

August 15, 2018

തിരുവനന്തപുരം: കനത്ത മഴയിൽ ആറന്മുളയിലെ എഞ്ചിനിയറിങ് കോളജിൽ കുടുങ്ങിയ വിദ്യാർത്ഥിനികളെ രക്ഷിക്കാൻ വ്യോമസേന .തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടർ എത്തിച്ചാണ് വ്യോമസേന രക്ഷാപ്രവർത്തനം നടത്തിയത്. കുട്ടികളിൽ ഏതാനം പേരെ രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്ത് എത...

മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട; കൂടുതൽ കേന്ദ്രസേനയെത്തുമെന്ന് മുഖ്യമന്ത്രി; വാർത്താസമ്മേളനം തത്സമയം മറുനാടനിൽ കാണാം

August 15, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി. മുല്ലപ്പെരിയാറിൽ ആശങ്ക വേണ്ട. കൂടുതൽ കേന്ദ്ര സേന വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സഹായം നൽകാമെന്ന് ഉറപ്പ് കിട്ടി. തമിഴ്‌നാട് ചീഫ് സെക്രട്ടറിയോട് സംസാരിച്ചുവെന്നും മുഖ്യമന്ത്രി പറഞ...

തോട്ടിൽ ചൂണ്ടയിടുമ്പോൾ കിട്ടിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള മഹാവിഷ്ണു വിഗ്രഹം; ഒരടിയോളം വലിപ്പമുള്ള വിഗ്രഹം ലഭിച്ചത് കൂത്താട്ടുകുളം കാക്കൂർ തോട്ടിൽ നിന്ന്; വിഗ്രഹം പൊലീസെത്തി ഏറ്റുവാങ്ങി

August 15, 2018

കൂത്താട്ടുകുളം: കാക്കൂർ അണ്ടിച്ചിറ തോട്ടിൽ മീൻ പിടിക്കുന്നതിനിടെ യുവാക്കൾക്ക് മീനിന് പകരം ചൂണ്ടയിൽ കുരുങ്ങി ലഭിച്ചത് മഹാവിഷ്ണു വിഗ്രഹം. വിഗ്രഹം പൊലീസ് ആർഡിഒയ്ക്ക് കൈമാറി. ഒരടിയോളം ഉയരത്തിൽ മഹാവിഷ്ണുവിന്റെ രൂപത്തിലുള്ള വിഗ്രഹമാണ് തിങ്കളാഴ്ച രാത്രി അണ്...

കാലവർഷക്കെടുതിയിൽ ദുരിതമൊഴിയാതെ സംസ്ഥാനം; വിവിധയിടങ്ങളിൽ ഉരുൾപ്പൊട്ടലിലും മണ്ണിടിച്ചിലും 13 മരണം;മലപ്പുറത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചു; ഇടുക്കിയിൽ ഉരുൾപ്പൊട്ടലിൽ രണ്ടു സ്ത്രീകൾ മരിച്ചു;പത്തനംതിട്ടയിൽ 12 ഇടങ്ങളിൽ ഉരുൾപ്പൊട്ടൽ; രണ്ട് കുട്ടികളെ കാണാതായി

August 15, 2018

തിരുവനന്തപുരം: ഉരുൾപ്പൊട്ടലിലും മഴവെള്ളപ്പാച്ചിലിലും സംസ്ഥാനത്ത് 13 മരണം. മലപ്പുറം പെരിങ്ങിലാവിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒൻപത് പേർ മരിച്ചു. ഒരാളെ നാട്ടുകാരും രക്ഷാപ്രവർത്തകരും ചേർന്ന് രക്ഷപ്പെടുത്തി. മണ്ണിനടിയിൽ ഇനിയും ആളുകളുണ്ടാവാൻ സാധ്യത...

രക്ഷാപ്രവർത്തനത്തിന് മിലിറ്ററി എഞ്ചിനിയറിങ് ടാസ്‌ക് ഫോഴ്‌സും; മഴക്കെടുതി രൂക്ഷമായ പ്രദേശത്ത് കൂടുതൽ സേനാ സഹായം തേടും

August 15, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനായി കൂടുതൽ കേന്ദ്രസേനകൾ കേരളത്തിൽ എത്തും. മിലിറ്ററി എഞ്ചിനിയറിങ് ടാസ്‌ക് ഫോഴ്‌സ് അംഗങ്ങളാണ് കേരളത്തിൽ എത്തുക. സംഘം മൂന്ന് വിമാനങ്ങളിൽ നിന്നായി വൈകുന്നേരം ആറ് മ...

മഴക്കെടുതി രൂക്ഷം:സംസ്ഥാനത്തെ ഓണപ്പരീക്ഷകൾ മാറ്റി; 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; യൂണിവേഴ്‌സിറ്റി പരീക്ഷകൾക്കും മാറ്റം; പുതുക്കിയ തീയതി പിന്നീട്

August 15, 2018

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടതോരാതെ മഴ ശക്തമായി തുടരുന്നതിനാൽ സംസ്ഥാനത്തെ ഒണപരീക്ഷകൾക്ക് മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ വ്യക്തനമാക്കി. കനത്ത മഴയെ തുടർന്ന് 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അ...

ദുരിതബാധിതർക്ക് സഹായ ഹസ്തവുമായി നിപ്പയിൽ രക്തസാക്ഷിയായ സിസ്റ്റർ ലിനിയുടെ ഭർത്താവ്; ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു

August 15, 2018

കോഴിക്കോട്: നിപ്പ രോഗബാധിതരെ ശുശ്രൂഷിച്ച് രക്തസാക്ഷിയായ യുവതിയാണ് സിസ്റ്റർ ലിനി. ഇവരുടെ വിയോഗത്തോടെ പറക്കമുറ്റാത്ത രണ്ട് കുരുന്നുകൾക്കും ഭർത്താവിനും കൈത്താങ്ങുമായി സർക്കാർ രംഗത്തെത്തി. അങ്ങനെയണ് ലിനിയുടെ ഭർത്താവിന് സർക്കാർ ജോലി നൽകിയത്. എന്നാൽ തനിക്ക...

മഴക്കെടുതിയിൽ ജാഗ്രതാ നിർദേശവുമായി തദ്ദേശ സ്വയംഭരണ വകുപ്പ്; സംസ്ഥാനത്തെ എല്ലാ പഞ്ചായത്ത് ഓഫീസുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കാൻ മന്ത്രിയുടെ നിർദ്ദേശം ; ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ സേനയെ വിന്യസിക്കാൻ നിർദ്ദേശം  

August 15, 2018

തൃശൂർ: സംസ്ഥാനത്തെ മഴക്കെടുതിയും ഉരുൾപ്പൊട്ടലുമുൾപ്പടെയുള്ള അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് എല്ലാ പഞ്ചായത്ത് ഓഫീസുകളും 24 മണിക്കൂറും പ്രവർത്തിപ്പിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ. ചാലക്കുടി റസ്റ്റ് ഹൗസിൽ വച്ചു നടന്ന ദുരിതാശ...

MNM Recommends