Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെടുമ്പാശ്ശേരി വിമാനത്താവളം കള്ളക്കടത്തുകാരുടെ വിഹാരകേന്ദ്രമോ? വിമാനത്താവളത്തിൽ നിന്നും പിടിച്ചത് 22 കോടി രൂപയുടെ മയക്കുമരുന്ന്; 16 കിലോ എഫ്രിഡിനുമായി പിടിയിലായത് ദക്ഷിണാഫ്രിക്കൻ സ്വദേശിനി; ഒരാഴ്‌ച്ചക്കിടെ കള്ളക്കടത്തിന് പിടിയിലാകുന്ന രണ്ടാമത്തെ വിദേശി

നെടുമ്പാശ്ശേരി വിമാനത്താവളം കള്ളക്കടത്തുകാരുടെ വിഹാരകേന്ദ്രമോ? വിമാനത്താവളത്തിൽ നിന്നും പിടിച്ചത് 22 കോടി രൂപയുടെ മയക്കുമരുന്ന്; 16 കിലോ എഫ്രിഡിനുമായി പിടിയിലായത് ദക്ഷിണാഫ്രിക്കൻ സ്വദേശിനി; ഒരാഴ്‌ച്ചക്കിടെ കള്ളക്കടത്തിന് പിടിയിലാകുന്ന രണ്ടാമത്തെ വിദേശി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കൊച്ചി നഗരം മയക്കുമരുന്ന് മാഫിയയുടെ ഹബ്ബായി മാറുന്നു എന്ന ആരോപണം ഉയർത്തിയത് ഹൈക്കോടതിയായിരുന്നു. കൊച്ചി കൊക്കെയ്ൻ കേസുമായി ബന്ധപ്പെട്ടായിരുന്നു കോടതി ഈ അഭിപ്രായം രേഖപ്പെടുത്തിയത്. നെടുമ്പാശ്ശേരിയിലെ അന്താരാഷ്ട്ര വിമാനത്താവളം കള്ളക്കടത്തുകാരുടെ വിഹാരകേന്ദ്രമായി മാറുന്നുവെന്നാണ് പുറത്തുവരുന്ന വാർത്തകളിൽ നിന്നും വ്യക്തമാക്കുന്നത്. വിമാനത്താവളം വഴിയുള്ള സ്വർണ്ണക്കടത്ത് വ്യാപകമായതിന് പിന്നാലെയാണ് മയക്കുമരുന്ന് കടത്തും ഇതുവഴി വ്യാപകമാകുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചരിത്രത്തിലെ തന്ന ഏറ്റവും വലിയ മയക്കുമരുന്ന വേട്ടയാണ് ഇന്നുണ്ടായത്. വിമാനത്താവളത്തിൽ നിന്നും 16 കിലോ വരുന്ന എഫ്രിഡിൻ എന്ന മയക്കുമരുന്നാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര വിപണിയിൽ ഏകദേശം 22 കോടി രൂപ വിലവരുന്നതാണ് ഈ മയക്കുമരുന്ന്. ദക്ഷിണാഫ്രിക്കൻ സ്വദേശിയായ യുവതിയാണ് മയക്കുമരുന്ന് കടത്തുന്നതിനിടെ കസ്റ്റംസിന്റെ പിടിയിലായത്.

ഡൽഹിയിൽ നിന്നെത്തിയ ദക്ഷിണാഫ്രിക്കൻ സ്വദേശിനിയിൽ നിന്നാണ് 16 കിലോ എഫ്രിഡിൻ എന്ന മയക്കുമരുന്ന് പിടിച്ചെടുത്തത്. ഡൽഹിയിൽ നിന്നും കൊച്ചി, ദോഹ വഴി ദക്ഷിണാഫ്രിക്കയിലേക്ക് പോവുകയായിരുന്നു ഇവരുടെ ലക്ഷ്യം. എന്നാൽ സംശയം തോന്നിയ കസ്റ്റംസ് നടത്തിയപരിശോധനയിലാണ് ബാഗിൽ ഒളിപ്പിച്ച മയക്കുമരുന്ന് പിടികൂടിയത്. ഇന്നലെ രാത്രി ജെറ്റ് എയർവേസ് വിമാനത്തിൽ ദോഹ വഴി പോകാനെത്തിയതായിരുന്നു ദക്ഷിണാഫ്രിക്കൻ സ്വദേശിനിയായ യുവതി.

ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് എഫിട്രിൻ കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇവരെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. ഇന്ത്യയിൽ ഒരു കിലോയ്ക്ക് ലക്ഷം രൂപയാണ് വില. എന്നാൽ വിദേശത്ത് കിലോയ്ക്ക് ഒന്നര കോടി വരെ വിലയുണ്ട്. പാസ്‌പോർട്ട് രേഖകൾ പരിശോധിച്ചപ്പോൾ നിരവധി തവണ ഇവർ ഇന്ത്യയിൽ എത്തിയിരുന്നുവെന്ന് കണ്ടെത്തി. ജെറ്റ് എയർവേസ് വിമാനത്തിൽ ദോഹ വഴി ജോഹന്നാസ്ബർഗിലേക്ക് പോകാനാണ് ഇവർ നെടുമ്പാശേരിയിൽ എത്തിയത്. ബാഗേജിനകത്ത് 52 ചെറിയ വാനിറ്റി ബാഗുകളിൽ പ്രത്യേക അറകളുണ്ടാക്കിയാണ് എഫിട്രിൻ ഒളിപ്പിച്ചത്.

കഴിഞ്ഞ ആഴ്‌ച്ച സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഒരു വിദേശി യുവാവും അറസ്റ്റിലായിരുന്നു. ഇതിന് പിന്നാലെയാണ് ദക്ഷിണാഫ്രിക്കൻ സ്വദേശികളും മയക്കുമാരുന്ന് കേസിൽ അറസ്റ്റിലായത്. ഇതോടെ രണ്ട് ദിവസത്തിനിടെ കള്ളക്കടത്തുമായി ബന്ധപ്പെട്ട് നെടുമ്പാശ്ശേരിയിൽ അറസ്റ്റിലാകുന്ന രണ്ടാമത്തെ വിദേശിയായ യുവതി. കൊച്ചി വഴി അന്താരാഷ്ട്ര മയക്കുമരുന്ന് സംഘങ്ങൾ പ്രവർത്തിക്കുന്നു എന്ന വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് ഇപ്പോഴത്തെ മയക്കുമരുന്ന് വേട്ട.

ഡൽഹിയിൽ നിന്നും ട്രെയിൻ വഴിയാണ് ഇവർ കൊച്ചിയിൽ എത്തിയത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന കുറവായിരിക്കും എന്ന വിലയിരുത്തലിലാണ് യുവതി ഇതുവഴി വന്നതെന്നാണ് സൂചന. സ്വർണ്ണക്കടത്തിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരിയിൽ ഇപ്പോൾ കർശന പരിശോധനയാണ് കസ്റ്റംസ് അധികാരികൾ നടത്തി വരുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP