1 usd = 64.70 inr 1 gbp = 90.60 inr 1 eur = 79.83 inr 1 aed = 17.62 inr 1 sar = 17.25 inr 1 kwd = 216.10 inr

Feb / 2018
26
Monday

'ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴി തിരിച്ച് വിടാൻ ശ്രമം; മാധ്യമ പ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും തന്റേയും അടക്കം ഫോൺ ചോർത്തുന്നു'; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി കെ.സുധാകരൻ

February 24, 2018

കണ്ണൂർ: ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴി തിരിച്ച് വിടാൻ മാധ്യമപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും തന്റേയും അടക്കം ഫോൺ ചോർത്തുന്നതായി കെ.സുധാകരന്റെ ആരോപണം. ഇത് അന്തസ്സുള്ള പ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും നീചമായ ഗുഢാലോചനയുടെ ഭാഗമാണെന്നും...

കൊച്ചിയിൽ യൂബർ ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് കടവന്ത്രയിലെ നിർത്തിയിട്ട കാറിനുള്ളിൽ

February 24, 2018

കൊച്ചി: കൊച്ചിയിൽ ഊബർ ടാക്‌സി ഡ്രൈവറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തേവര ശ്രീകൃഷ്ണയിൽ താമസിച്ചിരുന്ന ചിദംബരൻ (41) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് കടവന്ത്ര കെ പി വള്ളോൻ റോഡിൽ ഐ.സിഐസി.ഐ ബാങ്കിന് മുൻവശത്തായി നിർത്തിയിട്ട കാറിൽ മൃതദേഹം...

തുണികൊണ്ട് കൈകൾ ബന്ധിപ്പിച്ച് കുമ്മനം രാജശേഖരൻ; അട്ടപ്പാടിയിലെ മധുവിന്റെ കൊലപാതകത്തിൽ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ

February 24, 2018

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആൾക്കൂട്ടം തല്ലിക്കൊന്ന ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിൽ വേറിട്ട പ്രതിഷേധവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തന്റെ ഇരു കൈകളും കെട്ടിയിട്ട ചിത്രങ്ങളാണ് കുമ്മനം ട്വീറ്റ് ചെയ്തിരിക്കുന്നത്. തുണികൊണ്ട് കൈക...

ഷുഹൈബ് വധം; അന്വേഷണം വഴി തിരിച്ച് വിടാൻ മാധ്യമപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും അടക്കം ഫോൺ ചോർത്തുന്നു: കെ സുധാകരൻ

February 24, 2018

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ വഴി തിരിച്ചു വിടാൻ മാധ്യമപ്രവർത്തകരുടേയും ഉദ്യോഗസ്ഥരുടേയും തന്റേയും അടക്കം ഫോൺ ചോർത്തുന്നതായി കെ.സുധാകരന്റെ ആരോപണം. ഇത് അന്തസ്സുള്ള പ്രവർത്തനത്തിന്റെ ഭാഗമല്ലെന്നും നീചമായ ഗുഢാലോചനയുടെ ഭാഗമാണെന്നും കെ.സുധാകരൻ പറഞ്ഞു. ദേശാഭിമാ...

പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു; സാധാരണക്കാർക്ക് ജീവിക്കാനാവാത്ത അവസ്ഥ; ഇളംമ്പലിൽ പ്രവാസി തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല

February 24, 2018

തിരുവനന്തപുരം : കൊല്ലം ജില്ലയിലെ പത്തനാപുരം ഇളംമ്പലിൽ പ്രവാസി തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. 35 വർഷം ഗൾഫിൽ പണിയെടുത്ത സുഗതൻ അവിടെ നിന്നും മടങ്ങിയത്തിയ ശ...

പള്ളി ഭരണം ഉറപ്പിക്കാൻ സമ്മർദ്ദവുമായി ഓർത്തഡോക്‌സ്-യാക്കോബായ സഭകൾ; വോട്ട് ബാങ്ക് രാഷ്ട്രീയം ചെങ്ങന്നൂരിൽ ഇറക്കാനുറച്ച് നീക്കങ്ങൾ; അമിത് ഷായെ കണ്ടും ചർച്ച നടത്തി; ചർച്ചയ്ക്കില്ലെന്ന നിലപാടിൽ ഓർത്തഡോക്‌സുകാരും

February 24, 2018

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സമ്മർദ്ദതന്ത്രവുമായി ഓർത്തഡോക്സ്, യാക്കോബായ സഭകൾ. സുപ്രീം കോടതി വിധിക്ക് അനുസൃതമായി മുഴുവൻ പള്ളികളും 1934-ലെ ഭരണഘടനയസുസരിച്ച് ഭരിക്കപ്പെടണമെന്നും സർക്കാർ അതിനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് ഓർത്തഡോക്സ് വിഭാഗത്തിന്റ...

രണ്ട് ആണുങ്ങൾ കാറിൽ തട്ടിക്കൊണ്ടുവന്നതാണെന്ന് ആദ്യം കളവ് പറഞ്ഞു; പൊലീസ് ചോദിച്ചപ്പോൾ സ്‌കൂളിലെ അദ്ധ്യാപിക വഴക്കുപറഞ്ഞതിനെത്തുടർന്ന് ഇറങ്ങിയതാണെന്ന സമ്മതിക്കലും; സ്‌കൂളിൽ നിന്നൊളിച്ചോടിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തിയത് കണ്ണൂർ ബീച്ചിൽ നിന്നും

February 24, 2018

കണ്ണൂർ: അദ്ധ്യാപിക വഴക്കു പറഞ്ഞതിനെത്തുടർന്ന് സ്‌കൂളിൽ നിന്നൊളിച്ചോടിയ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനികളെ കണ്ടെത്തി. കണ്ണൂർ ബീച്ചിൽ നിന്നാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ടായിരുന്നു സംഭവം. കണ്ണൂരിലെ ഒരു ബീച്ചിൽ രണ്ടു സ്‌കൂൾ വിദ്യാർത്ഥിനികൾ യൂ...

വീട്ടിൽ ആരുമില്ലാതിരുന്നപ്പോൾ പതിനഞ്ചുകാരിയെ പീഡിപ്പിച്ചു; ഗർഭിണിയായപ്പോൾ വിവാഹ വാഗ്ദാനം നൽകി കടത്തിക്കൊണ്ടു പോയി; ഉത്തമപാളയത്തെ വാടകവീട്ടിലും പീഡിപ്പിച്ചു; മകളെ കാണാനില്ലെന്ന അമ്മയുടെ പരാതി നിർണ്ണായകമായി; ഡിഎൻഎ പരിശോധന സത്യം പുറത്തെത്തിച്ചു; മുട്ടത്തെ പോക്‌സോ കേസിൽ ശെൽവകുമാറിന് 13 വർഷം കഠിനതടവും പിഴയും ശിക്ഷ

February 24, 2018

ഇടുക്കി: പതിനഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ഗർഭിണിയാക്കിയ സംഭവത്തിൽ പ്രതിക്ക് 13 വർഷം കഠിനതടവും പിഴയും ശിക്ഷ. ഇടുക്കി വണ്ടന്മേട് സ്വദേശി ശെൽവകുമാറിനെയാണ് (കണ്ണൻ-32) ഇടുക്കി പോക്സോ സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2013-ലാണ് കേസിന് ആസ്പദമായ സംഭവം. പെൺകുട്...

എറണാകുളത്തെ രഹസ്യങ്ങൾ തേടി ഇനി വനിതാ പൊലീസും; വനിതകളുടെ സാന്നിധ്യം തീരെയില്ലാത്ത രഹസ്യ പൊലീസിൽ പരീക്ഷണാടിസ്ഥാനത്തിൽ നിയമിച്ചിരിക്കുന്നത് മൂന്ന് വനിതാ പൊലീസുകാരെ: രഹസ്യ പൊലീസാകാൻ സ്ത്രീകളെ തിരഞ്ഞെടുത്തത് താൽപ്പര്യമറിയിച്ച ഉദ്യോഗസ്ഥരിൽ നിന്നും ഇന്റർവ്യൂ നടത്തി

February 24, 2018

ആലുവ: പുരുഷന്മാർ മാത്രമുണ്ടായിരുന്ന പൊലീസിലെ രഹസ്യാന്വേഷണ വിഭാഗത്തിലേക്ക് ഇനി മുതൽ വനിതാ പൊലീസുകാരും. എറണാകുളം റൂറൽ ജില്ലയിലാണ് പരീക്ഷണാടിസ്ഥാനത്തിൽ വനിതാ പൊലീസുകാരെ രഹസ്യാന്വേഷണത്തിലെ ഫീൽഡ് ഡ്യൂട്ടിക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്ന് വനിതാ പൊലീസ...

കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽ നിന്നും മൈനുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം; പട്ടാളക്യാമ്പുമായി ബന്ധപ്പെട്ടിട്ടും മറുപടി ലഭിക്കാത്തതിനാൽ അന്വേഷണം മരവിച്ചു: മാരകായുധങ്ങൾ കണ്ടെത്തിയ കേസിൽ തുമ്പുണ്ടാക്കാനാവാതെ പൊലീസ് വലയുന്നു

February 24, 2018

കുറ്റിപ്പുറം: കുറ്റിപ്പുറത്ത് ഭാരതപ്പുഴയിൽനിന്ന് മൈനുകളും വെടിയുണ്ടകളും കണ്ടെത്തിയ സംഭവം നടന്ന് ഒന്നരമാസം പിന്നിടുമ്പോഴും അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. ഈ മൈനുകളും വെടിയുണ്ടകളും പട്ടാളക്കാരുടെതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. എന്നാൽ പട്ടാളക്യാമ...

'സിപിഐ മന്ത്രിമാർ മണ്ടന്മാർ; നാലു മന്ത്രിമാരുടെയും പ്രകടനം വളരെ മോശം; ഇടതുമുന്നണി വിപുലീകരിക്കണം എന്നാൽ കോൺഗ്രസുമായി ഒരുതരത്തിലുള്ള ബന്ധവും പാടില്ല'; സിപിഐ മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമ്മേളനം

February 23, 2018

തൃശൂർ: സിപിഐ മന്ത്രിമാർക്കെതിരേ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സമ്മേളനം. സിപിഐ മന്ത്രിമാർ മണ്ടന്മാരാണെന്നായിരുന്നു സമ്മേളനത്തിലെ പൊതുചർച്ചയിൽ ഉയർന്ന വിമർശനം. സിപിഐയിൽനിന്നുള്ള നാലു മന്ത്രിമാരുടെയും പ്രകടനം വളരെ മോശമാണെന്നും പ്രതിനിധികൾ വിമർശനമുയർത...

20 രൂപ ദക്ഷിണ വാങ്ങിയതിന്റെ പേരിൽ മേൽശാന്തിയെ സസ്‌പെൻഡ് ചെയ്തതിനെതിരേ ഹൈക്കോടതി; മേൽശാന്തിയെ ജോലിയിൽ പ്രവേശിപ്പിക്കാൻ കൊച്ചിൻ ദേവസ്വം ബോർഡിനു ഹൈക്കോടതി നിർദ്ദേശം; തിരുവാണിക്കാവ് ക്ഷേത്രത്തിൽ നിന്നു സസ്‌പെൻഡ് ചെയ്ത മേൽശാന്തി സുരേഷ് എന്പ്രാന്തിരി നൽകിയ ഹർജിയിലാണ് ഉത്തരവ്

February 23, 2018

കൊച്ചി: ചരട് ജപിച്ചു നൽകിയതിന് 20 രൂപ ദക്ഷിണ വാങ്ങിയതിന്റെ പേരിൽ ക്ഷേത്രത്തിലെ മേൽശാന്തിയെ സസ്‌പെൻഡ് ചെയ്തതിനെതിരേ ഹൈക്കോടതി. വടക്കാഞ്ചേരി മച്ചാട് തിരുവാണിക്കാവ് ക്ഷേത്രത്തിൽനിന്നു സസ്‌പെൻഡ് ചെയ്ത മേൽശാന്തി സുരേഷ് എന്പ്രാന്തിരിയെ തിരികെ ജോലിയിൽ പ്രവേ...

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം വ്യാപകമാകുന്നു; ഒട്ടുമിക്ക ജില്ലകളിലും സാമൂഹിക കൂട്ടായ്മകളുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു; തലസ്ഥാനത്ത് സാമൂഹിക കൂട്ടായ്മയുടെ നേതൃത്വത്തിലും പ്രതിഷേധം

February 23, 2018

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും പിടിക്കുന്നതുവരെ അഗളി പൊലീസ് സ്റ്റേഷനു മുൻപിൽ രാപകൽ സമരം ആരംഭിക്കുമെന്ന് അട്ടപ്പാടി ആദിവാസി സംരക്ഷണ സമിതി അറിയിച്ചു. കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും സാമൂഹിക...

സംസ്ഥാനത്ത് വീണ്ടും ആദിവാസി മരണം; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച ആദിവാസിയെ അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതി; നിലമ്പൂർ ചേലോട് കോളനിയിലെ കണ്ടൻ ആണ് മരിച്ചത്

February 23, 2018

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ആദിവാസി മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ കിട്ടാതെ ആദിവാസി മരിച്ചു. നിലമ്പൂർ പൂക്കാട്ടുപാടം ചേലോട് കോളനിയിലെ കണ്ടൻ ആണ് മരിച്ചത്. അസുഖത്തെ തുടർന്ന് അവശനിലയിലായ കണ്ടനെ, മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച...

കെ.സുധാകരൻ നടത്തുന്ന അനിശ്ച്ചിതകാല ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി മഹിളകളും സമരത്തിൽ; കോൺഗ്രസ്സിന്റെ സ്ത്രീ പങ്കാളിത്തം ഉറപ്പിച്ചു കൊണ്ടുള്ള സമരത്തിൽ അണിനിരന്ന് നിരവധി അനുഭാവികളും

February 23, 2018

കണ്ണൂർ: ഷുഹൈബ് വധക്കേസിൽ സിബിഐ.അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ നടത്തുന്ന അനിശ്ച്ചിതകാല ഉപവാസ സമരത്തിന് ഐക്യദാർഢ്യവുമായി മഹിളകളും ഇന്ന് ഉപവാസ സമരമാരംഭിച്ചു. കലക്ടേറ്റ് പടിക്കലെ ഉപവാസ പന്തലിന് സമീപം പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ...

MNM Recommends