Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മലപ്പുറത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൂട്ടബലാംത്സംഗം ചെയ്ത് സ്വർണാഭരണങ്ങൾ മോഷ്ടിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി; 45 കാരിക്ക് വിനയായത് യുവാവുമായുള്ള മൊബൈൽ ഫോൺ സൗഹൃദം

മലപ്പുറത്ത് വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൂട്ടബലാംത്സംഗം ചെയ്ത് സ്വർണാഭരണങ്ങൾ മോഷ്ടിച്ച മൂന്ന് പേരെ പൊലീസ് പിടികൂടി; 45 കാരിക്ക് വിനയായത് യുവാവുമായുള്ള മൊബൈൽ ഫോൺ സൗഹൃദം

മലപ്പുറം: വീട്ടമ്മയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്ത് സ്വർണ്ണഭരണങ്ങൾ കവർന്ന സംഭവത്തിൽ മൂന്ന് പേരെ പിടികൂടി. മലപ്പുറത്ത് നടന്ന സംഭവത്തിൽ മൂന്ന് യുവാക്കറെ പെരിന്തൽമണ്ണ പൊലീസാണ് അറസ്റ്റു ചെയ്തത്. 45കാരിയായ വീട്ടമ്മയെ പ്രലോഭിപ്പിച്ച് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. വീട്ടമ്മയിൽ നിന്നും 11 പവൻ സ്വർണാഭരണങ്ങളും സംഘം മോഷ്ടിച്ചിരുന്നു. താഴേക്കാട് സ്വദേശി തിരുത്തുമ്മല് ജാഫർ, പാതിരിക്കോട് സ്വദേശി പുത്തൻപീടികയിൽ നിസാർ, ഓലപ്പാറ സ്വദേശി കാഞ്ഞിരക്കാടൻ മുജീബ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്‌ച്ചയാണ് സംഭവം നടന്നത്. മേലാറ്റൂർ സ്വദേശിനിയായ 45കാരി , ഒരു സംഘം തന്നെ വീട്ടിൽ മയക്കിക്കിടത്തി സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പൊലീസിൽ പരാതിനൽകിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചു പോയപ്പോഴാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. 45 കാരിയായ വീട്ടമ്മയുമായി ജാഫർ മൊബൈൽ ഫോണിലൂടെ സൗഹൃദത്തിലായിരുന്നു. ഈ സൗഹൃദമാണ് ഇവർക്ക് വിനയായത്.

മൊബൈൽ ഫോണിലൂടെ പരിചയപ്പെട്ട വീട്ടമ്മ ജാഫറുമായി വളരെ അടുപ്പത്തിലായിരുന്നു. ചൊവ്വാഴ്ച രാത്രി 45 കാരിയുടെ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് ജാഫർ അവിടെയെത്തുകയും ഇവരെ കാറിൽ കയറ്റി നാട്ടുകല്ലിലെ ഫാമിലേക്ക് കൊണ്ടുപോവുകയും ചെയ്തു. അവിടെ വച്ച് ജാഫർ അവിടെ വച്ച് ഇവരെ പീഡിപ്പിച്ചു. തുടർന്ന് ജാഫറിന്റെ കൂടെയുണ്ടായിരുന്ന രണ്ട് പേരും ബലാത്സംഗം ചെയ്തു.

പീഡനത്തിന് ശേഷം ഇവരുടെ മാലയും വളയും മോതിരവും മറ്റും പ്രതികൾ ഊരിവാങ്ങിച്ച് തിരികെ വീട്ടിൽ കൊണ്ടുപോയാക്കി. ഈ വിവരം ഭർത്താവിൽ നിന്നും മറച്ചുവെക്കാൻ പരാതിക്കാരി സ്വർണ്ണാഭരണങ്ങൾ മോഷണം പോയെന്ന് കളവ് പറയുകയായിരുന്നു. പെരിന്തൽമണ്ണ സിഐ കെ എം ബിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജാഫറിനേയും മറ്റ് രണ്ട് പ്രതികളേയും പിടികൂടിയത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP