Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർക്കലയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിലെ മൂന്നു പ്രതികളും പിടിയിൽ; പ്രതികളിലൊരാൾ പിടിയിലായത് അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങാനുള്ള ശ്രമത്തിനിടെ

വർക്കലയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിലെ മൂന്നു പ്രതികളും പിടിയിൽ; പ്രതികളിലൊരാൾ പിടിയിലായത് അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങാനുള്ള ശ്രമത്തിനിടെ

തിരുവനന്തപുരം: വർക്കലയിൽ നഴ്‌സിങ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ച കേസിലെ മൂന്നു പ്രതികളും പിടിയിലായി. പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പീഡിപ്പിച്ച കാമുകൻ ദാവൂദ് എന്നറിയപ്പെടുന്ന സഫീർ, ഇയാളുടെ കൂട്ടാളി റാഷിദ് ,രണ്ടാം പ്രതിയും ഓട്ടോ ഡ്രൈവറുമായ ഷൈജു എന്നിവരാണ് പിടിയിലായത്.

പ്രതികളിലൊരാളായ റാഷിദ് പിടിയിലായത് അഭിഭാഷകനൊപ്പം കോടതിയിൽ കീഴടങ്ങാനുള്ള ശ്രമത്തിനിടെയാണ്. സഫീറിനെ വർക്കലയ്ക്ക് സമീപത്തുനിന്നും റാഷിദിനെ കല്ലമ്പലത്തിന് സമീപത്തുനിന്നുമാണ് പിടികൂടിയതെന്നാണു സൂചന.

ചൊവ്വാഴ്ചയാണ് നഴ്സിങ് വിദ്യാർത്ഥിനി തിരുവനന്തപുരം ആനയറ ഒരുവാതിൽകോട്ട സ്വദേശിനിയായ പത്തൊമ്പതുകാരിയെ വർക്കല അയന്തി റെയിൽവേ ക്രോസിന് സമീപം കൂട്ടമാനഭംഗത്തിനുശേഷം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടത്. നാട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തിയാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

കൃത്യത്തിനുപയോഗിച്ച കെ.എൽ 16 ജെ 1112 ചക്കരയെന്ന ഓട്ടോറിക്ഷ അയന്തി റെയിൽവേ ക്രോസിന് സമീപത്ത് നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽപ്രതിഷേധിച്ചും പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും സിപിഎമ്മുൾപ്പെടെ വിവിധ പ്രതിപക്ഷ പാർട്ടികളും സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പീഡനത്തെ തുടർന്ന് എസ്.എ.ടി ആശുപത്രിയിൽചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ മൊഴി മജിസ്ട്രേട്ട് രേഖപ്പെടുത്തി. നഴ്സിങ് വിദ്യാർത്ഥിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് മെഡിക്കൽ കോളേജിലെ നഴ്സിങ് വിദ്യാർത്ഥികൾ ഇന്നുരാവിലെ വായ് മൂടിക്കെട്ടി പ്രതിഷേധ പ്രകടനം നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP