Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അടുപ്പിച്ച് മൂന്ന് ഡ്രൈഡേകൾ; ഉപഭോക്താക്കൾക്ക് വേണ്ടി പ്രവർത്തന സമയം നീട്ടി ബെവ്‌കോയും കൺസ്യൂമർ ഫെഡും

അടുപ്പിച്ച് മൂന്ന് ഡ്രൈഡേകൾ; ഉപഭോക്താക്കൾക്ക് വേണ്ടി പ്രവർത്തന സമയം നീട്ടി ബെവ്‌കോയും കൺസ്യൂമർ ഫെഡും

കൊച്ചി: അടുപ്പിച്ച് അടുപ്പിച്ച് മൂന്ന് ദിവസം ഡ്രൈഡേകൾ വരുന്നതിനാൽ ബിവറേജസ് കോർപ്പറേഷനും കൺസ്യൂമർ ഫെഡും പ്രവർത്തന സമയം നീട്ടി. ദുഃഖവെള്ളി ദിനമായ മാർച്ച് 30നും സ്ഥിരം ഡ്രൈ ഡേ ആയ ഒന്നി (ഞായർ)നും 24 മണിക്കൂർ പണിമുടക്കുള്ള രണ്ടി(തിങ്കൾ)നും ഈ രണ്ട് സ്ഥാപനങ്ങൾ തുറക്കില്ല. ഇതിനിടയിൽ മാർച്ച് 31ന് മാത്രമാണ് ഈ സ്ഥാപനങ്ങൾ പ്രവർത്തിക്കുക.

ഇത്തവണ തുടർച്ചയായി ഡ്രൈ ഡേ വരുന്നതിനാൽ 31ന് രാത്രി ഒൻപതു വരെ തുറന്നു പ്രവർത്തിക്കാനാണു ബെവ്‌കോ എംഡിയുടെ നിർദ്ദേശം.
സാമ്പത്തിക വർഷാവസാനത്തെ സ്റ്റോക്ക് പരിശോധനയുള്ളതിനാൽ എല്ലാവർഷവും മാർച്ച് 31ന് ഏഴു മണിക്ക് ബെവ്‌കോ മദ്യവിൽപനശാല പ്രവർത്തനം അവസാനിപ്പിക്കുന്നതാണു രീതി. തുടർന്നു സ്റ്റോക്ക് പരിശോധനയും നടക്കും. സ്റ്റോക്ക് പരിശോധന അതിനുശേഷം നടക്കും.

കൺസ്യൂമർഫെഡിന്റെ വിൽപനശാലകളും മാർച്ച് 31ന് രാത്രി ഒൻപതു വരെ പ്രവർത്തിക്കും. കൺസ്യൂമർഫെഡിൽ നിലവിൽ സ്റ്റോക്ക് പരിശോധന നിശ്ചയിച്ചിരിക്കുന്നത് ഏപ്രിൽ രണ്ടിനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP