Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് 34,000 കോടിയുടെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകും: നിതിൻ ഗഡ്കരി

തിരുവനന്തപുരം: സംസ്ഥാനത്ത് 34,000 കോടിയുടെ റോഡു വികസന പദ്ധതികൾക്കു അംഗീകാരം നൽകുമെന്നു കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കഴക്കൂട്ടം ബൈപാസ് നാലുവരിയാക്കുന്നതിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണു മന്ത്രി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ അടിസ്ഥാനസൗകര്യവികസനത്തിന്റെ ഭാഗമായുള്ള റോഡ് വികസനത്തിന് പണം പ്രശ്‌നമല്ലെന്നും നിതിൻ ഗഡ്കരി പറഞ്ഞു. റോഡുകൾ വികസിക്കാതെ അടിസ്ഥാനസൗകര്യവികസനം സാധ്യമാകില്ല. അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാതെ രാജ്യത്ത് നിക്ഷേപം വരില്ല. നിക്ഷേപം വന്നാൽ മാത്രമേ കാർഷികവ്യാവസായിക വളർച്ച ഉണ്ടാകൂ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ചടങ്ങിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായി. കേന്ദ്ര റോഡ്ഗതാഗത ഷിപ്പിങ് സഹമന്ത്രി പൊൻ രാധാകൃഷ്ണൻ മുഖ്യാതിഥിയായിരുന്നു. സംസ്ഥാന ആരോഗ്യമന്ത്രി വി എസ്. ശിവകുമാർ, ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരൻ, എംഎൽഎമാരായ എം.എ. വാഹിദ്, ജമീലാ പ്രകാശം, എ.റ്റി. ജോർജ്, വി. ശിവൻകുട്ടി എന്നിവർ പങ്കെടുത്തു. ഡോ ശശി തരൂർ എംപി സ്വാഗതം പറഞ്ഞു. ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP