Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തസ്തിക നിർണയം പൂർത്തിയായതോടെ ഇക്കുറി ഇല്ലാതാകുന്നത് അദ്ധ്യാപക 3753 തസ്തികകൾ; അൺ എയ്ഡഡ് മേഖലയിൽ നിന്ന് കൂടുതൽ കുട്ടികൾ ഒഴുകി എത്തിയതോടെ കഴിഞ്ഞ വർഷത്തേക്കാൾ ഇക്കുറി സ്ഥിതി മെച്ചം; പുനർ വിന്യസിക്കുമ്പോൾ 102 പേർ ഇപ്പോഴത്തെ ജില്ലയ്ക്ക് പുറത്താവും

തസ്തിക നിർണയം പൂർത്തിയായതോടെ ഇക്കുറി ഇല്ലാതാകുന്നത് അദ്ധ്യാപക 3753 തസ്തികകൾ; അൺ എയ്ഡഡ് മേഖലയിൽ നിന്ന് കൂടുതൽ കുട്ടികൾ ഒഴുകി എത്തിയതോടെ കഴിഞ്ഞ വർഷത്തേക്കാൾ ഇക്കുറി സ്ഥിതി മെച്ചം; പുനർ വിന്യസിക്കുമ്പോൾ 102 പേർ ഇപ്പോഴത്തെ ജില്ലയ്ക്ക് പുറത്താവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്‌കൂളുകളിലേക്ക് കൂടുതൽ കുട്ടികൾ ഒഴുകിയെത്തി തുടങ്ങിയതോടെ എയ്ഡഡ് സ്‌കൂളുകളിൽ നഷ്ടപ്പെടുന്നത് 3500ഓളം തസ്തികകൾ. അതേസമയം അൺ എയ്ഡഡ് മേഖലയിൽ നിന്ന് കൂടുതൽ കുട്ടികൾ പൊതുവിദ്യാഭ്യാസ മേഖലയിൽ എത്തിയതോടെ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇല്ലാതാകുന്ന തസ്തികകളുടെ എണ്ണത്തിൽ വലിയ കുറവ് വന്നിട്ടുമുണ്ട്.

പൊതുവിദ്യാലയങ്ങളിലെ അദ്ധ്യാപകരുടെ തസ്തിക നിർണയം പൂർത്തിയായതോടെ 3753 അദ്ധ്യാപക തസ്തികകൾ ഇല്ലാതായതായി സർക്കാർ ഔദ്യോഗികമായി വ്യക്തമാക്കി. തസ്തികകൾ ഇല്ലാതായതിന്റെ പിന്നാലെ പുനർ വിന്യസിക്കുമ്പോൾ 102 അദ്ധ്യാപകർ ജില്ലയ്ക്ക് പുറത്ത് ജോലിചെയ്യേണ്ടി വരും. കഴിഞ്ഞ തവണ് 4059 ആയിരുന്നു നഷ്ടപ്പെട്ട തസ്തികകളുടെ എണ്ണം.

ജീവനക്കാരുടെ തസ്തികകളും നിർണയിച്ചിട്ടുണ്ട്. മുഴുവൻ ജില്ലകളിൽനിന്നുള്ള തസ്തിക നിർണയത്തിന്റെ കണക്കുകളും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസിൽ എത്തി. കഴിഞ്ഞതവണ 4059 അദ്ധ്യാപകരാണ് തസ്തിക നിർണയത്തിൽ പുറത്തായത്. ഇത്തവണ പൊതുവിദ്യാലയങ്ങളിൽ വൻതോതിൽ കുട്ടികൾ വർധിച്ചത് നഷ്ട തസ്തികകളുടെ എണ്ണത്തിൽ കുറവുണ്ടാക്കിയിട്ടുണ്ട്. തസ്തിക നഷ്ടപ്പെട്ട മുഴുവൻ അദ്ധ്യാപകരെയും ജീവനക്കാരെയും പുനർവിന്യസിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

തസ്തിക നഷ്ടപ്പെടുന്ന സംരക്ഷിതാധ്യാപകരെ പുനർവിന്യസിക്കുന്നതിന്റെ ഭാഗമായി പുതിയ തസ്തികകളിൽ നിയമനത്തിന് 1970നുശേഷം സ്ഥാപിച്ച സ്‌കൂളുകൾ 1:1 വ്യവസ്ഥ പാലിക്കണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. സംരക്ഷിതാധ്യാപകരെ അതേ സ്‌കൂളുകളിൽതന്നെ പുനർവിന്യസിക്കണമെന്ന് താൽക്കാലിക ഉത്തരവ് നിലവിലുണ്ട്. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് തസ്തിക നിർണയമേ നടത്തിയിരുന്നില്ല. പിന്നീട് തസ്തിക നിർണയം ഒന്നിച്ചു നടത്തി പ്രശ്‌നം രൂക്ഷമാക്കിയെന്ന ആക്ഷേപവും ഉയർന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP