Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആമ്പുലൻസിന്റെ പിന്നാലെ പാഞ്ഞ് അപകടം ഉണ്ടാക്കി എടുത്തത് ഒരു വിലപ്പെട്ട ജീവൻ; നെടുമങ്ങാട്ടുകാരന് നാലു വർഷം തടവും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച് കോടതി: അപകടം ഉണ്ടാക്കി പായുന്നവർക്കെല്ലാം മുന്നറിയിപ്പുമായി ഒരു കോടതി വിധി

ആമ്പുലൻസിന്റെ പിന്നാലെ പാഞ്ഞ് അപകടം ഉണ്ടാക്കി എടുത്തത് ഒരു വിലപ്പെട്ട ജീവൻ; നെടുമങ്ങാട്ടുകാരന് നാലു വർഷം തടവും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച് കോടതി: അപകടം ഉണ്ടാക്കി പായുന്നവർക്കെല്ലാം മുന്നറിയിപ്പുമായി ഒരു കോടതി വിധി

കൊല്ലം: ആമ്പുലൻസിനെ മറികടന്ന് പാഞ്ഞു പോകവെ കാറിടിച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഡ്രൈവർക്ക് നാലു വർഷം തടവും അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരവും വിധിച്ച് കോടതി. സുന്ദരം ഫിനാൻസിന്റെ അസിസ്റ്റന്റ് മാനേജർ തൃപ്പൂണിത്തുറ സ്വദേശി സന്ദീപ് (24) മരിച്ച കേസിലാണ് കോടതി ഇത്തരം ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നത്.

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പണയപ്പെടുത്തി റോഡിലൂടെ പായുന്ന ഏല്ലാവർക്കും ഒരു താക്കീതുമായാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇത്തരം ഒരു വിധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രതി നെടുമങ്ങാട് പൊരുകുളം പുഷ്പസദനത്തിൽ സുധിയെയാണ് ശിക്ഷിച്ചത്.

കൊട്ടാരക്കരയ്ക്കുസമീപം സദാനന്ദപുരത്ത് റോഡിൽ കാറിടിച്ച് മോട്ടോർ സൈക്കിൾ യാത്രക്കാരനായിരുന്ന സന്ദീപ് മരിച്ച കേസിലാണ് സുധിക്ക് കോടതി നാലുവർഷം കഠിനതടവും അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കാതിരുന്നാൽ ഒരുവർഷം അധിക തടവ് അനുഭവിക്കണം. പിഴത്തുക സന്ദീപിന്റെ അവകാശികൾക്ക് നഷ്ടപരിഹാര ഇനത്തിൽ നൽകാനും വിധിയായിട്ടുണ്ട്. പ്രതിയുടെ ഡ്രൈവിങ് ലൈസൻസ് കോടതി റദ്ദാക്കി. അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്.

2014 ജനുവരി 28-ന് രാത്രി 11.40-നായിരുന്നു കേസിനാസ്പദമായ സംഭവം. തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് അമിതവേഗത്തിൽ വന്ന പ്രതിയുടെ കാർ, ആംബുലൻസുകളെ മറികടന്ന് അപകടം ഉണ്ടാക്കിയെന്നായിരുന്നു കേസ്. കൊട്ടാരക്കര സബ് ഇൻസ്പെക്ടർ എ.ജി.വിനോദ് രജിസ്റ്റർ ചെയ്ത കേസിൽ സിഐ ആർ.വിജയനാണ് കുറ്റപത്രം നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP