Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നെയ്യാറ്റിൻകരയിൽ അമ്പത്തെട്ടുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; മകളെയും മരുമകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

നെയ്യാറ്റിൻകരയിൽ അമ്പത്തെട്ടുകാരി ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ; മകളെയും മരുമകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്പത്തിയെട്ടുകാരിയായ വീട്ടമ്മ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ. സംഭവവുമായി ബന്ധപ്പെട്ട് മകളെയും മരുമകനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

വെൺപകൽ പിറച്ചേക്കോണം രമ്യാഭവനിൽ സരോജിനി അമ്മ(58)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

വീട്ടിൽ ബഹളം നടക്കുന്നത് കണ്ട് അയൽവാസികൾ നടത്തിയ പരിശോധനയിലാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടത്. തലയ്ക്കും കഴുത്തിനും അടിയേറ്റ പാടുണ്ട്. മുറിയിലാകെ രക്തം പടർന്ന് കിടപ്പുണ്ട്. രക്തത്തിൽ ചവിട്ടി നടന്നതിന്റെ ലക്ഷണങ്ങളും കാണാനുണ്ട്. സാധനങ്ങളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. മൃതദേഹം കമിഴ്ന്ന് കിടക്കുന്ന നിലയിലാണ് കാണപ്പെട്ടത്. അയൽക്കാർ വീട്ടിലെത്തി പരിശോധിക്കുമ്പോൾ വീട്ടിൽ ഒപ്പം താമസിക്കുന്ന രമ്യയും ഭർത്താവായി ഓട്ടോ ഡ്രൈവർ ബിനുവും വീട്ടിലില്ലായിരുന്നു. വിവരമറിഞ്ഞെത്തിയ നെയ്യാറ്റിൻകര ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് മകൾ രമ്യയേയും ഭർത്താവിനെയും കസ്റ്റഡിയിലെടുത്തത്.

സ്ഥിരമായി വീട്ടിൽ വഴക്കുണ്ടാകാറുണ്ടെന്ന് അയൽക്കാർ പറഞ്ഞു. അതിനൊപ്പം മൃതദേഹത്തിൽ മുറിവുകളും മുറിയിലാകെ രക്തം കണ്ടതും സംശയം ജനിപ്പിക്കുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ച സരോജിനി അമ്മയ്ക്ക് അപസ്മാര രോഗം ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇവരുടെ ഭർത്താവ് രാജശേഖരൻ നായർ അഞ്ചുവർഷം മുമ്പ് മരിച്ചിരുന്നു. രമ്യയെക്കൂടാതെ സൗമ്യ എന്നൊരു മകളുമുണ്ട്. കുടുംബവീട്ടിൽ രമ്യയും ഭർത്താവും സരോജിനി അമ്മയുമാണ് താമസിച്ചിരുന്നത്.

ഫോറൻസിക് വിദഗ്ധരെത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. കൊലപാതകമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP