Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

നിയമം തെറ്റിച്ചോടുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്; കുന്നത്തൂരിൽ ആറ് സ്വകാര്യ വ്യാജ ടാക്‌സികൾ പിടികൂടി

നിയമം തെറ്റിച്ചോടുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കി മോട്ടോർ വാഹന വകുപ്പ്; കുന്നത്തൂരിൽ ആറ് സ്വകാര്യ വ്യാജ ടാക്‌സികൾ പിടികൂടി

ആർ.പീയൂഷ്

ശൂരനാട്: ചക്കുവള്ളി, കെ.സി.ടി.മുക്ക്, ഭരണിക്കാവ് എന്നിവിടങ്ങളിൽ നിന്ന് യാത്രക്കാരുമായി പോയ ആറ് സ്വകാര്യ വ്യാജ ടാക്‌സി കാറുകൾ മോട്ടോർവാഹന വകുപ്പ് പിടികൂടി. നിയമ പരിരക്ഷയോ ഇൻഷുറൻസ് പരിരക്ഷയോ ലഭിക്കാത്ത ഇത്തരം വ്യാജ ടാക്‌സികൾക്ക് എതിരെ മോട്ടോർ വാഹന വകുപ്പ് നടപടി ശക്തമാക്കിയിരിക്കുകയാണെന്ന് വാഹനം പിടികൂടിയ കുന്നത്തൂർ അസി. മോട്ടോർ വെഹിക്കിൾസ് ഇൻസ്‌പെക്ടർ രാംജി.കെ.കരൻ പറഞ്ഞു.

റോഡ് അപകടങ്ങൾ കുറയ്ക്കാൻ ബസ് ,ഓട്ടോ. ടാക്‌സി, കാർ മുതലായ ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഉപയോഗിക്കൂ എന്ന ആശയ പ്രചരണാർത്ഥമാണ് കഴിഞ്ഞ ആഴ്‌ച്ച 140 ടാക്‌സി കാറുകൾ അണിനിരന്ന റാലി ചക്കുവള്ളിയിൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ കെ.പത്മകുമാർ ഐ.എ എസ് ഫ്‌ളാഗ് ഓഫ് ചെയ്തിരുന്നു. കമ്മീഷണറുടെ നിർദേശപ്രകാരം നടപടി ശക്തമാക്കിയതായും ഉദ്യോഗസ്ഥർ പറഞ്ഞു. സ്വതന്ത്ര ടാക്‌സി ഡ്രൈവേഴ്‌സ് കൂട്ടായ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വാഹനങ്ങൾ പിടികൂടിയത്. പിടിച്ചെടുത്ത വാഹനങ്ങൾ ശൂരനാട് പൊലീസിന് കൈമാറി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP