Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എറണാകുളത്ത് എയർകണ്ടീഷൻഡ് ഫിഷ് മാളിന് ആദ്യ ഗഡുവായി 60 ലക്ഷം

കൊച്ചി: സംസ്ഥാനത്ത് ആദ്യമായി എറണാകുളത്ത് എയർകണ്ടീഷൻഡ് ഫിഷ് മാൾ സ്ഥാപിക്കുന്നതിന് ആദ്യഗഡുവായി 60 ലക്ഷം രൂപ അനുവദിച്ചെന്ന് ഫിഷറീസ് തുറമുഖ മന്ത്രി കെ ബാബു അറിയിച്ചു. 311.50 ലക്ഷം രൂപയുടെ പദ്ധതിയാണിത്. വിവിധതരത്തിലുള്ള മത്സ്യങ്ങൾക്കും മത്സ്യോല്പന്നങ്ങൾക്കും മാത്രമായി ആരംഭിക്കുന്ന ഫിഷ് മാളിൽ കേന്ദ്രീകൃത ശീതീകരണ സംവിധാനമാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2500 ചതുരശ്ര അടി വിസ്തൃതിയിൽ നിർമ്മിക്കുന്ന ഫിഷ് മാളിൽ ഫ്രഷ് ഫിഷ് സ്റ്റാളുകൾ, വിവിധ മത്സ്യോല്പന്നങ്ങൾ, കഫ്റ്റീരിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP