Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു; സിപിഐ(എം) ഉന്നത നേതൃത്വത്തിന് അറിവെന്ന് ആർഎസ്എസ്; അന്വേഷണ സംഘത്തെ മാറ്റണമെന്ന് വി മുരളീധരൻ; രാജ്‌നാഥ് സിങ് റിപ്പോർട്ട് തേടി

ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകത്തിൽ എട്ട് പേർക്കെതിരെ കേസെടുത്തു; സിപിഐ(എം) ഉന്നത നേതൃത്വത്തിന് അറിവെന്ന് ആർഎസ്എസ്; അന്വേഷണ സംഘത്തെ മാറ്റണമെന്ന് വി മുരളീധരൻ; രാജ്‌നാഥ് സിങ് റിപ്പോർട്ട് തേടി

കണ്ണൂർ: തലശ്ശേരി കിഴക്കേ കതിരൂരിൽ ആർഎസ്എസ് നേതാവ് എളന്തോട്ടത്തിൽ മനോജ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ എട്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിക്കേകതിരൂരിലെ സിപിഐ(എം) പ്രവർത്തകനായ വിക്രമൻ ഉൾപ്പടെ എട്ടുപേർക്കെതിരെയാണ് കേസെടുത്തത്. തലശേരി സഹകരണ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മനോജിന്റെ മൃതദേഹം ആർഎസ്എസ്ബിജെപി പ്രവർത്തകർ ഏറ്റുവാങ്ങി. മൃതദേഹത്തിൽ ആർഎസ്എസ്-ബിജെപി നേതാക്കൾ അന്തിമോപചാരം അർപ്പിച്ചു. വിലാപ യാത്രയായി കിഴക്കേകതിരൂരിലെ ഡയമണ്ട് മുക്കിലുള്ള വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയോടെ സംസ്‌ക്കരിക്കും. അതേസമയം കണ്ണൂരിൽ അക്രമസാധ്യത മുന്നിൽകണ്ട് കൂടുതൽ പൊലീസിനെ ജില്ലയിൽ വിന്യസിച്ചിട്ടുണ്ട്. ആർഎസ്എസ് പ്രവർത്തകർ തിരിച്ചടിക്ക് മുതിർന്നേക്കുമെന്ന സാധ്യത മുന്നിൽ കണ്ടാണ് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയത്.

അതിനിടെ ആർഎസ്എസ് പ്രവർത്തകതന്റെ കൊലപാതകത്തെ കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് റിപ്പോർട്ട് തേടിയതായും റിപ്പോർട്ടുണ്ട്. സംഭവത്തെ കുറിച്ച് പരിശോധിച്ച റിപ്പോർട്ട് നൽകാൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കാണ് രാജ്‌നാഥ് സിങ് നിർദ്ദേശം നൽകിയതെന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്തു. ബിജെപി അദ്ധ്യക്ഷൻ അമിത്ഷാ കേരളത്തിൽ ഉള്ള സമയത്താണ് കൊലപാതകം നടന്നിരിക്കുന്നത്. അതുകൊണ്ടാണഅ സ്ഥിതിഗതികൾ വിലയിരുത്താൻ അടിയന്തിരമായി ആഭ്യന്തര മന്ത്രാലയം ഇടപെട്ടത്.

അതേസമയം മനോജിന്റെ കൊലപാതകം സിപിഐ(എം) ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണെന്ന് ആർഎസ്എസ് നേതാക്കൾ ആരോപിച്ചു. യാതൊരു ഒരു പ്രകോപനവുമില്ലാതെയാണ് മനോജിനെ കൊലപ്പെടുത്തിയതെന്നും നേതാക്കൾ പറഞ്ഞു. അടുത്തിടെ രണ്ട് ആർഎസ്എസ് പ്രവർത്തകരാണ് സിപിഐ(എം) ആക്രമണത്തിൽ കൊല്ലപ്പെട്ടത്. എതിരാളികളെ ഉന്മൂലനം ചെയ്യുകയെന്ന തന്ത്രമാണ് സിപിഐ(എം) നടപ്പാക്കുന്നത്. അണികളുടെ കൊഴിഞ്ഞുപോക്ക് തടഞ്ഞുനിർത്താനാണ് സിപിഐ(എം) ഇങ്ങനെ ചെയ്യുന്നത്. ഇത് ജില്ലയിലെ സമാധാന അന്തരീക്ഷം തകർക്കുമെന്നും ആർഎസ്എസ് നേതാക്കൾ പറഞ്ഞു.

ആർഎസ്എസ് നേതാവിന്റെ കൊലപാതകം അന്വേഷിക്കുന്ന പ്രത്യേക സംഘത്തെ മാറ്റണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരൻ ആവശ്യപ്പെട്ടു. മാർക്‌സിസ്റ്റ് പാർട്ടിയോട് കൂറുള്ളയാളാണ് അന്വേഷണ സംഘത്തലവൻ. കൊലപാതകത്തിൽ സിപിഎമ്മിന്റെ ഉന്നത ഗൂഢാലോചനയുണ്ടെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതേക്കുറിച്ച് അന്വേഷിക്കണം. ഒ കെ വാസുവടക്കമുള്ള നേതാക്കളുടെ പങ്ക് അന്വേഷിക്കണെന്നും വി മുരളീധരൻ ആവശ്യപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP