Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇഷ്ട നമ്പർ സ്വന്തമാക്കാൻ പ്രവാസി മലയാളി മുടക്കിയത് എട്ട് ലക്ഷം രൂപ! മെഴ്‌സിഡസ് ബെൻസിന് അലങ്കരമായി എച്ച് വൺ നമ്പർ

ഇഷ്ട നമ്പർ സ്വന്തമാക്കാൻ പ്രവാസി മലയാളി മുടക്കിയത് എട്ട് ലക്ഷം രൂപ! മെഴ്‌സിഡസ് ബെൻസിന് അലങ്കരമായി എച്ച് വൺ നമ്പർ

മാവേലിക്കര: എച്ച് വൺ എന്ന നമ്പർ കേട്ടാൽ ആദ്യം ഓർമ്മ രോഗത്തെ കുറിച്ചുള്ള ഭീതിയാകും. എന്നാൽ പ്രവാസി മലയാളിയായ അജിത് പി മാത്യുവിന് ഈ നമ്പർ തന്റെ ഇഷ്ടനമ്പറാണ്. അതുകൊണ്ടാണ് എട്ട് ലക്ഷം രൂപ മുടക്കിയും തന്റെ പുതിയ കാറിന് ഈ നമ്പർ അജിത് ലേലത്തിൽ പിടിച്ചത്. കെ.എൽ 31 എച്ച് വൺ എന്ന ഇഷ്ട നമ്പറാണ് മസ്‌കറ്റിൽ ബിസിനസുകാരനായ തഴക്കര വഴുവാടി പോളച്ചിറയ്ക്കൽ അജിത് പി. മാത്യു സ്വന്തമാക്കിയത്.

1.3 കോടി രൂപ വിലയുള്ള ജി.എൽ 350 മെഴ്‌സിഡസ് ബെൻസ് കാറിനായി ഇഷ്ടനമ്പർ ലേലത്തിൽ പിടിച്ചത്. ലേലത്തുക കൂടാതെ ഒരു ലക്ഷം രൂപ ഫീസ് ഉൾപ്പെടെ എട്ടു ലക്ഷം രൂപ അടച്ചാണ് നമ്പർ സ്വന്തമാക്കിയത്. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ ഇ.മോഹൻദാസിന്റെ നേതൃത്വത്തിലായിരുന്നു ലേലം.

മാവേലിക്കര ജോയിന്റ് ആർ.ടി ഓഫീസിന്റെ ചരിത്രത്തിൽ ഇത്രയും ഉയർന്ന തുകയ്ക്ക് ഇഷ്ട നമ്പർ ലേലത്തിൽ പോകുന്നത് ആദ്യമാണ്. കെ.എൽ 31 സീരീസ് തുടങ്ങിയ ശേഷം 2.12 ലക്ഷത്തിന് സി.1 എന്ന നമ്പർ ലേലത്തിൽ പിടിച്ചതാണ് ഇതിന് മുമ്പുള്ള ഏറ്റവും വലിയ ലേലത്തുക. ഇന്നലെ കെ.എൽ 31 എച്ച് 1, എച്ച് 2, എച്ച് 111 എന്നീ നമ്പരുകൾക്കാണ് ലേലം നടന്നത്. രണ്ട് 5000 രൂപയ്ക്കും 111 അയ്യായിരത്തി അഞ്ഞൂറ് രൂപയ്ക്കും ലേലം പോയതോടെ ഇന്നലെ മാത്രം ഇഷ്ടനമ്പർ സ്വന്തമാക്കാൻ ഫീസ് ഉൾപ്പെടെ 8,30,500 രൂപയാണ് വാഹനവകുപ്പിന് പിരിഞ്ഞുകിട്ടിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP