Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പീഡനത്തിന് ഇരയായ എൺപതുകാരി മരിച്ചു; പീഡനത്തിന് ഇരയായത് അർബുദ രോഗ ചികിത്സയിലിരിക്കെ; ഉപദ്രവത്തിന് ഇരയായെങ്കിലും മരണകാരണം പ്രായാധിക്യമെന്ന് പൊലീസ്

പീഡനത്തിന് ഇരയായ എൺപതുകാരി മരിച്ചു; പീഡനത്തിന് ഇരയായത് അർബുദ രോഗ ചികിത്സയിലിരിക്കെ; ഉപദ്രവത്തിന് ഇരയായെങ്കിലും മരണകാരണം പ്രായാധിക്യമെന്ന് പൊലീസ്

പന്തളം: പീഡനത്തിനിരയായ എൺപതുകാരി വാർധക്യസഹജമായ അസുഖത്തെത്തുടർന്ന് പന്തളത്തെ സ്നേഹിത കേന്ദ്രത്തിൽ മരിച്ചു. അർബുദരോഗബാധിതയായി വീട്ടിൽ ഒറ്റയ്ക്കുതാമസിച്ചിരുന്ന സ്ത്രീയെ ജൂലായ് നാലിനാണ് തൂവയൂർ തെക്ക് കൊട്ടാരം മേരിഭവനിൽ രാജൻ (48) ഉപദ്രവിച്ചത്. അടുത്തദിവസം രാവിലെ പ്രദേശത്തെ പഞ്ചായത്തംഗവും കുടുംബശ്രീ പ്രവർത്തകരും സ്നേഹിതയുടെ പ്രവർത്തകരും ചേർന്ന് ഇവരെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ രാജനെ പൊലീസ് അറസ്റ്റുചെയ്തു. അവശനിലയിൽ സ്നേഹിതയിൽ കഴിയവെ ശനിയാഴ്ച രാത്രിയിലാണ് മരിച്ചത്. പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായി സ്നേഹിതയിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പീഡനത്തിനിരയായിരുന്നെങ്കിലും പ്രായാധിക്യമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP