1 usd = 73.48 inr 1 gbp = 96.05 inr 1 eur = 84.72 inr 1 aed = 20.00 inr 1 sar = 19.59 inr 1 kwd = 242.17 inr

Oct / 2018
20
Saturday

വ്യവസായി സംഘടനയുടെ കൊടിപിടിച്ചാൽ എന്തു പോക്രിത്തരവും ആകാമോ? കട്ടപ്പനയിൽ തുറന്നുപ്രവർത്തിച്ച ധനകാര്യ സ്ഥാപനം ബലം പ്രയോഗിച്ച് അടപ്പിച്ച് ഏകോപന സമിതി നേതാവ്; വനിതാ ജീവനക്കാരെയും ഭീഷണിപ്പെടുത്തിയെന്ന് ആക്ഷേപം

March 01, 2016

കട്ടപ്പന: ആലപ്പുഴ അമ്പലപ്പുഴയിൽ വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപന സമിതി ഇന്ന് സംസ്ഥാന വ്യാപകമായി കടയടച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതിനിടെ സംഘടനയിൽ അംഗത്വമില്ലാത്ത ധനകാര്യ സ്ഥാപനങ്ങളെയും വ്യാപാരികൾ ബലം പ്...

മുഖ്യമന്ത്രിക്കെതിരെ രണ്ടിടത്ത് കരിങ്കൊടി പ്രതിഷേധം; സോളാറിൽ ഡിവൈഎഫ്‌ഐയുടെ സമരം നടന്നത് നേമത്തും തിരുവനന്തപുരം മെഡിക്കൽ കോളേജിലും

March 01, 2016

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കു നേരെ തിരുവനന്തപുരത്ത് രണ്ടിടത്ത് ഡിവൈഎഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. മെഡിക്കൽ കോളേജിൽ സമീപത്ത് വച്ചാണ് ഡിവൈഎഫ്ഐക്കാർ മുഖ്യമന്ത്രിയെ ആദ്യം കരിങ്കൊടി കാണിച്ചത്. തുടർന്ന് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്...

പെട്രോൾ പമ്പുകളുടെ അനിശ്ചിതാല സമരം തുടങ്ങി; പോരാത്തതിന് വ്യാപാരികളുടെ ഹർത്താലും

March 01, 2016

കോഴിക്കോട്: അമ്പലപ്പുഴയിൽ വില്പന നികുതി അടയ്ക്കാനാവാതെ വ്യാപാരി ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ചുള്ള വ്യാപാരികളുടെ ബന്ദ് തുടങ്ങി. വ്യാപാരി വ്യവസായി ഏകോപനസമിതിയും ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷനും സംയുക്തമായാണ് കടയപ്പ് ഹർത്താൽ നടത്തുന്നത്. ...

മാദ്ധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിനെ ഭീഷണിപ്പെടുത്തിയ കേസിൽ അഞ്ചുപേർ പിടിയിൽ; അറസ്റ്റിലായത് ആർഎസ്എസ്-ശ്രീരാമസേന പ്രവർത്തകരായ കണ്ണൂർ, തിരുവനന്തപുരം സ്വദേശികൾ

February 29, 2016

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ ഓഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാറിനെതിരെ വധഭീഷണി മുഴക്കിയ അഞ്ചു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ശ്രീരാമ സേന ആർഎസ്എസ് പ്രവർത്തകരാണ് കസ്റ്റഡിയിലായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ നിരവധി പ്രാവശ്യം വിളിച്ച നാല...

നഗരവികസനത്തിനു പുതിയ മുഖം നൽകി ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ വരുന്നു; ആദ്യ സ്മാർട്ട് ബസ് ഷെൽട്ടറിന്റെ ഉദ്ഘാടനം നിർവഹിച്ച് അനൂപ് മേനോൻ

February 29, 2016

തിരുവനന്തപുരം: നഗര വികസനത്തിനു പുതിയ മുഖം നൽകി ഹൈടെക് ബസ് കാത്തിരിപ്പു കേന്ദ്രങ്ങൾ വരുന്നു. സ്മാർട്ട് ബസ് ഷെൽട്ടറുകളിൽ ആദ്യത്തേതിന്റെ ഉദ്ഘാടനം ചലച്ചിത്രതാരം അനൂപ് മേനോൻ നിർവ്വഹിച്ചു. സെക്രട്ടറിയറ്റിന് എതിർവശത്താണ് ആദ്യ സ്മാർട്ട് ഷെൽട്ടർ. പതിനെട്ടോളം ...

ഉത്തര മലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക് ഇനി പുതിയ തുടക്കം; കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങി; പരീക്ഷണ പറക്കൽ നടത്തിയത് വ്യോമസേനയുടെ ചെറുവിമാനം: ചടങ്ങിന് സാക്ഷിയായി മുഖ്യമന്ത്രിയും മന്ത്രിമാരും

February 29, 2016

കണ്ണൂർ: ഉത്തരമലബാറിന്റെ വികസന സ്വപ്‌നങ്ങൾക്ക് പുതിയ വേഗം നൽകി കൊണ്ട് പുതുതായി നിർമ്മിച്ച കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ വിമാനം പറന്നിറങ്ങി. വിമാനത്താവളത്തിൽ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് ആദ്യ വിമാനം ഇറങ്ങിയത്. വ്യോമസേനയുടെ ചെറിയ വിമാനമാണ്...

കട്ടംകാപ്പി കുടിക്കുന്ന ചിന്താ ജെറോമിനെ മദ്യപാനിയാക്കി സംഘപരിവാർ അനുയായികൾ; നിയമനടപടി എടുക്കുമെന്ന് ഡിവൈഎഫ്‌ഐ നേതാവ്

February 29, 2016

കൊച്ചി: കുടിയനാണെന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന വ്യാജ പ്രചരണങ്ങൾക്ക് എതിരെ ഇടത് യുവജന നേതാവ് ചിന്താ ജെറോം നിയമ നടപടിക്ക് ഒരുങ്ങുന്നു. കട്ടൻ ചായ കുടിക്കുന്ന ചിന്തയുടെ ചിത്രം മദ്യപിക്കുന്നുവെന്ന രീതിയിൽ നവമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചത...

നെടുമ്പാശേരിയിൽ യൂബർ ടാക്‌സിക്കാരും പ്രീപെയ്ഡ് ടാക്‌സിക്കാരും തമ്മിൽ കയ്യാങ്കളി പതിവാകുന്നു; കാഴ്ചക്കാരായി പൊലീസും

February 29, 2016

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ യൂബർ ടാക്‌സിക്കാരും പെർമിറ്റ് ടാക്‌സിക്കാരും തമ്മിൽ സംഘർഷം പതിവാകുന്നു. ഇന്റർനെറ്റിലൂടെ ആവശ്യപ്പെടുന്നവർക്കാണ് യൂബർ ടാക്‌സിയുടെ സേവനം ലഭ്യമാകുക. യൂബർ ടാക്‌സിയാണെങ്കിൽ എറണാകുളം വരെ യാത്രചെയ്യുന്നതിന് 20...

ഉടൻ ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ മറക്കരുതേ? ഇന്നു അർദ്ധ രാത്രി മുതൽ പെട്രോൾ പമ്പുടമകളുടെ അനിശ്ചിതകാല പണിമുടക്ക് തുടങ്ങും

February 29, 2016

കൊച്ചി : സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ അനിശ്ചിതകാല സമരത്തിലേക്ക്. ഇന്ന് അർധരാത്രി സമരം ആരംഭിക്കും. പെട്രോൾ പമ്പുകളുടെ ലൈസൻസ് പുതുക്കി നൽകാത്ത ഓയിൽ കമ്പനികളുടെ നിലപാടിൽ പ്രതിഷേധിച്ചാണ് സമരം. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റെ കീഴിലുള്ള സം...

മാദ്ധ്യമപ്രവർത്തക സിന്ധു സൂര്യകുമാറിന് ഫോണിലൂടെയും സൈബർ ലോകത്തും വധഭീഷണി; ദുർഗാദേവിക്കെതിരെ പരാമർശം നടത്തിയെന്ന സന്ദേശം പ്രചരിച്ചതിനെ തുടർന്നെത്തിയ ഭീഷണിയിൽ പൊലീസ് കമ്മീഷണർക്കു പരാതി

February 28, 2016

തിരുവനന്തപുരം: ദുർഗാദേവിക്കെതിരെ പരാമർശം നടത്തിയെന്ന തെറ്റായ സന്ദേശം പ്രചരിച്ചതിനെ തുടർന്ന് മാദ്ധ്യമപ്രവർത്തകയ്ക്കു വധഭീഷണി. ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോർഡിനേറ്റിങ് എഡിറ്റർ സിന്ധു സൂര്യകുമാറിനാണു ഫോണിലൂടെ വധഭീഷണിയുണ്ടായത്. സൈബർ ലോകത്തും സിന്ധുവിനു വധഭീ...

നാടാർ സംവരണ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാട്ടിയതു വഞ്ചന; നീതി നിഷേധിക്കപ്പെട്ടവർക്കും വോട്ടുണ്ടെന്ന് ഓർക്കണമെന്നും മാർ ക്ലിമീസ് കാതോലിക്ക ബാവ

February 28, 2016

തിരുവനന്തപുരം: നാടാർ സംവരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ രുക്ഷ വിമർശനവുമായി മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് മാർ ക്ലിമീസ് കാതോലിക്ക ബാവ രംഗത്ത. നാടാർ സംവരണ വിഷയത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കാട്ടിയതു വഞ്ചനയാ...

സമസ്ത ജനറൽ സെക്രട്ടറിയായി ആലിക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തു; ബഹുഭാഷാ പണ്ഡിതൻ നിയമിതനായത് സൈനുദീൻ മുസ്ലിയാരുടെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിൽ

February 28, 2016

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ വിഭാഗം) ജനറൽ സെക്രട്ടറിയായി പ്രഫ.കെ ആലിക്കുട്ടി മുസ്ലിയാരെ തെരഞ്ഞെടുത്തു. നിലവിൽ സമസ്ത സെക്രട്ടറിയായിരുന്നു. ഒഴിവു വന്ന ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് കൊയ്യോട് പിപി ഉമർ മുസ്ലിയാരെയും തെരഞ്ഞെടുത്തു. സമസ്...

കവർച്ചയ്ക്കിടെ നിരീക്ഷണകാമറയിൽ കുടുങ്ങിയ സിപിഐ(എം) ബ്രാഞ്ച് സെക്രട്ടറി മുമ്പും ലക്ഷണമൊത്ത കള്ളൻ; തൃക്കരിപ്പൂരിൽ ഭവനഭേദനം നടത്തി 18 പവൻ സ്വർണം കവർന്നതും രാഘവൻതന്നെ

February 28, 2016

കണ്ണൂർ: സിപിഐ(എം) മുൻ ബ്രാഞ്ച് സെക്രട്ടറി സി. രാഘവൻ വർഷങ്ങൾക്കു മുമ്പുതന്നെ ഭവനഭേദനത്തിലൂടെ കവർച്ച നടത്തിയതിനു തെളിവുകളേറെ. ഗൾഫുകാരന്റെ വീട് കവർച്ച ചെയ്യാനുള്ള ശ്രമത്തിനിടെ നിരീക്ഷണ ക്യാമറയിൽ കുടുങ്ങിയ തൃക്കരിപ്പൂർ വയലോടിയിലെ സി.രാഘവൻ സിപിഐ.(എം). ബ്ര...

ആലപ്പി-ടാറ്റ നഗർ എക്സ്‌പ്രസ്സിന്റെ ജനറൽ കംപാർട്ട്‌മെന്റ് വേർപെട്ട നിലയിൽ; ഒഴിവായത് വൻ ദുരന്തമെന്ന് റെയിൽവേ

February 28, 2016

ഷൊർണ്ണൂർ: ആലപ്പി-ടാറ്റ നഗർ എക്സ്‌പ്രസ്സിന്റെ ജനറൽ കംപാർട്ട്‌മെന്റ് വേർപെട്ട നിലയിൽ കണ്ടെത്തി. ഷൊർണ്ണൂർ ജംഗ്ഷനിൽ വച്ചു നടത്തിയ പരിശോധനയിലാണ് ട്രെയിനിലെ ബോഗികളെ തമ്മിൽ ബന്ധിപ്പിക്കുന്ന സ്പ്രിങ് പൊട്ടിപോയതായി കണ്ടെത്തിയത്. ഇതേതുടർന്ന് ജനറൽ കംപാർട്ട്‌മെന...

കണ്ണൂർ വിമാനത്താവളത്തിൽ ആദ്യ പരീക്ഷണം നാളെ; പരീക്ഷണപ്പറക്കലിന് എത്തുന്നതു 10 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന വ്യോമസേനയുടെ കോഡ് 2 ബി വിമാനം

February 28, 2016

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ ആദ്യവിമാന പരീക്ഷണപ്പറക്കൽ തിങ്കളാഴ്ച നടക്കും. രാവിലെ 9.10ന് റൺവേയിൽ വിമാനം പറന്നിറങ്ങും. വ്യോമസേനയുടെ കോഡ് 2 ബി വിമാനമുപയോഗിച്ചാണ് പരീക്ഷണപ്പറക്കൽ. ബംഗളൂരുവിൽ നിന്നെത്തുന്ന വിമാനം ചടങ്ങുകൾക്കുശേഷം വീണ്ടും പറന്നുയരു...

MNM Recommends