Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു മിനിറ്റിൽ 82 പുഷ് അപ്! ഗിന്നസ് റെക്കോർഡിലേക്കുള്ള എരുമേലിക്കാരൻ ഡോ. ജോസഫിന്റെ പ്രകടനത്തിന് കൈയടിയുമായി കലക്ടർ രാജമാണിക്യവും

ഒരു മിനിറ്റിൽ 82 പുഷ് അപ്! ഗിന്നസ് റെക്കോർഡിലേക്കുള്ള എരുമേലിക്കാരൻ ഡോ. ജോസഫിന്റെ പ്രകടനത്തിന് കൈയടിയുമായി കലക്ടർ രാജമാണിക്യവും

കൊച്ചി: വെറും ഒരു മിനിട്ടു കൊണ്ട് 82 പുഷ് അപ്! എരുമേലി സ്വദേശിയായ ഡോ. കെ ജെ ജോസഫാണ് ഗിന്നസ് റെക്കോർഡിലേക്കുള്ള കുതിപ്പിന് കൊച്ചിയിൽ തുടക്കമിട്ടത്.

അമേരിക്കാരനായ റോൺ കൂപ്പറിന്റെ ഒരു മിനിറ്റിൽ 79 പുഷ്അപ്പ് എന്ന് റിക്കാർഡാണ് ഡോ. കെ.ജെ. ജോസഫ് പഴങ്കഥയാക്കിയത്. പരിപാടിയിൽ കളക്ടർ എം.ജി.രാജമാണിക്യം മുഖ്യാഥിതിയായിരുന്നു.

യൂണിവേഴ്‌സൽ റിക്കാർഡ് ഫോറം, റിക്കാർഡ്‌സ് സെന്റർ, ഇന്ത്യൻ ബുക്ക് ഓഫ് റിക്കാർഡ് തുടങ്ങിയവയിൽ ഇടം നേടിയിട്ടുള്ള വ്യക്തിയാണ് ഡോ.കെ.ജെ. ജോസഫ്.

ഒരു മിനിറ്റിൽ ഏറ്റവും കൂടുതൽ പുഷ്അപ്പ് എന്ന ഗിന്നസ് റിക്കാർഡിലേക്ക് പേരു ചേർക്കാൻ അധികൃതരുടെ അനുമതി ഉടൻ തന്നെ ഡോ. ജോസഫിനു ലഭിക്കും. ഇതിനായി കാത്തിരിക്കുകയാണ് ജോസഫ്.

എറണാകുളം ടൗൺഹാളിൽ സംഘടിപ്പിച്ച പ്രകൃതി ജീവന സെമിനാറിലാണ് കലക്ടർ എം.ജി. രാജമാണിക്യം ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിൽ ജോസഫിന്റെ റെക്കോർട് പ്രകടനം. എരുമേലി ചാത്തൻതറ സ്വദേശിയായ ജോസഫ് മൂന്നാറിൽ ആയുർവേദ സെന്റർ മാനേജറാണ്.

പാലും മുട്ടയും മാംസവും ജിംനേഷ്യവുമില്ലാതെ കായികക്ഷമത നിലനിർത്താമെന്നു തെളിയിക്കാനാണു പുഷ് അപ് പ്രദർശനം നടത്തിയത്. മണിക്കൂറിൽ 2092 പുഷ് അപ് എടുത്തു യൂണിവേഴ്‌സൽ റെക്കോർഡ് ഫോറത്തിലും അഞ്ചു സെക്കന്റിൽ മൂന്ന് ഇരുമ്പു കമ്പി ഒടിച്ച റെക്കോർഡ് സെന്റർ അമേരിക്കയിലും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിലും ഇദ്ദേഹം ഇടം നേടിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP