Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമ്പതു വയസുകാരനെ തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ചു ഇരുമ്പു കമ്പികൊണ്ട് അടിച്ചു പീഡിപ്പിച്ച കേസിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ; നൗഫലിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

ഒമ്പതു വയസുകാരനെ തിളപ്പിച്ച വെള്ളം ദേഹത്തൊഴിച്ചു ഇരുമ്പു കമ്പികൊണ്ട് അടിച്ചു പീഡിപ്പിച്ച കേസിൽ അമ്മ പൊലീസ് കസ്റ്റഡിയിൽ; നൗഫലിന്റെ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നു

കൊച്ചി: കഞ്ചാവിന് അടിമകളും വിൽപ്പനക്കാരുമായ മാതാപിതാക്കളുടെ ക്രൂരമർദനത്തിന് ഇരയായ ഒമ്പതു വയസുകാരന്റെ ദയനീയ അവസ്ഥ കണ്ണുനീർ പൊഴിച്ചു കൊണ്ടാണ് ജനങ്ങൾ സ്വ്ീകരിച്ചത്. പീഡിപ്പിച്ച കേസിൽ അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരനിലയിൽ കഴിയുന്ന നൗഫലിനു വേണ്ടിയുള്ള പ്രാർത്ഥനയിലാണ് കേരളം. നൗഫലിന്റെ നിലയെക്കുറിച്ചു രണ്ടു ദിവസം കഴിഞ്ഞേ എന്തെങ്കിലും പറയാൻ കഴിയൂ എന്നാണു ഡോക്ടർമാർ ബന്ധുകളെ അറിയിച്ചിട്ടുള്ളത്.

കുട്ടിയുെട അച്ഛൻ ജയിലിലാണ്. അമ്മയേയും ഇപ്പോൾ പൊലീസ് അറസ്റ്റ് ചെയ്തു. ബന്ധുക്കളെന്നു പറയാൻ സഹോദരികൾ മാത്രമാണ് ഉള്ളത്. അച്ഛനെയും അമ്മയെയും കുറിച്ച് പറയുമ്പോൾ നൗഫൽ ഇപ്പോഴും വിറയ്ക്കും. എന്നിട്ട് അവർക്ക് വിട്ടുകൊടുക്കരുതേയെന്ന് യാചിക്കും. കാക്കോത്തി അമ്മായീ എന്നെ ഒറ്റക്കിട്ടേച്ച് പോകരുതേ... കുഞ്ഞു വാവേനേം രക്ഷിക്കണം. ഇല്ലേല് അവര് (അച്ഛനും അമ്മയും!) അവളേം കൊല്ലൂം-നൗഫൽ ദീനസ്വരത്തിൽ പറഞ്ഞതോർത്ത് നസീറിന്റെ സഹോദരി ബീന ബേബി വിതുമ്പി. നൗഫലിനു മൂന്നു മാസം പ്രായമുള്ള അനുജത്തിയും നാലുവയസുള്ള അനിയനുമുണ്ട്. അമ്മയ്ക്കൊപ്പമുള്ള അവരെ രക്ഷിച്ചില്ലെങ്കിൽ കൊല്ലുമെന്ന് അവൻ പേടിക്കുന്നു.

അടിമാലി ഗവൺമെന്റ് ഹൈസ്‌ക്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ് നൗഫൽ. ക്ലാസ് ടീച്ചർ ലിസമ്മയും മറ്റു മൂന്ന് അദ്ധ്യാപകരും നൗഫലിനെ കാണാൻ എത്തിയിരുന്നു. അമ്മ തേങ്ങ കൊണ്ട് മുഖത്ത് ഇടിച്ചു, അച്ഛൻ ഇരുമ്പുവടിക്ക് അടിച്ചു- മണിലാൽ സാറിനോട് നൗഫൽ തേങ്ങലോടെ പറഞ്ഞു. നൗഫലിനെ സ്‌കാനിങ്ങിനു കൊണ്ടുപോകുമ്പോഴാണ് ലിസമ്മ കണ്ടത്. ഇത് എന്റെ ക്ലാസ് ടീച്ചറാ- ടീച്ചറെ നൗഫൽ നഴ്സുമാർക്കു പരിചയപ്പെടുത്തി.

ആഴ്ചകളായി നൗഫൽ സ്‌കൂളിൽ എത്തിയിട്ട്. എന്നിട്ടും എന്തുകൊണ്ട് അദ്ധ്യാപകർ അന്വേഷിച്ചില്ല എന്ന ചോദ്യം നസീറിന്റെ ചില ബന്ധുക്കൾ ഉയർത്തി. തൊഴിലാളികളുടെ മക്കൾ കൂടുതലായി പഠിക്കുന്ന സ്‌കൂളിൽ ഇതു പതിവാണെന്ന് അദ്ധ്യാപകർ സൂചിപ്പിച്ചു. നൗഫലിന്റെ കാര്യത്തിൽ അച്ഛനോട് അന്വേഷിച്ചിരുന്നതായി ലിസമ്മ പറഞ്ഞു. എന്നാൽ കുട്ടിക്ക് അസുഖമാണെന്ന മറുപടിയാണ് ലഭിച്ചത്. പിന്നീട് തിരക്കിയപ്പോൾ യാത്രയിലാണെന്നും പറഞ്ഞു. കഴിഞ്ഞ ദിവസം അടിമാലി നർക്കോട്ടിക്ക് സ്‌ക്വാഡ് നസീറിനെ കസ്റ്റഡിയിൽ എടുത്തതാണ് നൗഫലിന്റെ അവസ്ഥ പുറംലോകം അറിയാൻ കാരണം. കസ്റ്റഡിയിൽ എടുക്കുമ്പോൾ നസീറിന്റെ കൈവശം കഞ്ചാവ് ഉണ്ടായിരുന്നു. ജാമ്യത്തിനായി ഉദ്യോഗസ്ഥർ നസീറിന്റെ, തോക്കുപാറയിലുള്ള സഹോദരി ബീന ബേബിയെ വിളിച്ചുവരുത്തി. അമ്പത് ഗ്രാമിൽ താഴെയാണെങ്കിൽ ജാമ്യത്തിൽ വിടണമെന്നാണത്രെ നിയമം. ജാമ്യം എടുക്കുന്നതിനുമുമ്പായി നസീറിന്റെ മക്കളെ കാണണമെന്നു ബീന ആഗ്രഹം പറഞ്ഞു.

നാലാം ക്ലാസിലാണെങ്കിലും ഇപ്പോഴും അക്ഷരങ്ങൾ എഴുതാൻ നൗഫൽ പഠിച്ചിട്ടില്ല. ഈ വർഷമാണ് അവൻ അടിമാലി സ്‌കൂളിൽ എത്തിയത്. അതിനുമുമ്പ് അവൻ എവിടെയാണ് പഠിച്ചതെന്ന് ക്ലാസ് ടീച്ചർക്കും അറിയില്ല. പഠിക്കാൻ താൽപ്പര്യമുണ്ടായിരുന്ന അവനെ അക്ഷരങ്ങളുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകാൻ ടീച്ചർ ശ്രമിക്കുന്നതിന് ഇടയിലാണ് മാതാപിതാക്കൾ അവനെ ഇല്ലാതാക്കാൻ ശ്രമിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP