Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മദ്യപിച്ചു അയൽപക്കത്തെ വീട്ടിലെത്തിയ റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ 90 കാരിയെ വായിൽ തുണി തിരുകി മാനഭംഗപ്പെടുത്തി

മദ്യപിച്ചു അയൽപക്കത്തെ വീട്ടിലെത്തിയ റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ 90 കാരിയെ വായിൽ തുണി തിരുകി മാനഭംഗപ്പെടുത്തി

പുത്തൂർ: മദ്യപിച്ച് അയൽപക്കത്തെ വീട്ടിലെത്തി 90 കാരിയെ പീഡിപ്പിച്ച റിട്ടയേർഡ് റെയിൽവേ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. അറുപറക്കോണം മലവിള സാബുഭവനിൽ സോമരാജനെ (61)എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. സോമരാജന്റെ വീടിന് സമീപം താമസിക്കുന്ന ദളിത് വയോധികയെയാണ് ഇയാൾ വീട്ടിൽ ആരുമില്ലാതിരുന്ന നേരം നോക്കി പീഡിപ്പിച്ചത്. മദ്യപിച്ച് വയോധികയുടെ വീട്ടിലെത്തിയ ഇയാൾ അവരെ കടന്നുപിടിക്കുകയും വായിൽ തുണി തിരുകിയശേഷം കത്തിക്കാട്ടി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വയോധികയെ ഇയാൾ മർദ്ദിക്കുകയും ചെയ്തു. അവശയായ വയോധികയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

സോമരാജനെ അറസ്റ്റ് ചെയ്തു ഇന്ന് കോടതിയിൽ ഹാജരാക്കും. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമാണ് സോമരാജൻ. കൊട്ടാരക്കര ഡിവൈ.എസ്‌പി സുൾഫിക്കറിനാണ് അന്വേഷണ ചുമതല. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP