Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊല്ലും കൊള്ളയും നടത്തിയാലും രക്ഷപ്പെടാം; നാദാപുരം മാതൃകയിലൂടെ ഇല്ലാതായത് 986 കേസുകൾ; വീണ്ടും കലാപമുണ്ടാക്കുന്നതിന് കാരണവും ഇതു തന്നെ

കൊല്ലും കൊള്ളയും നടത്തിയാലും രക്ഷപ്പെടാം; നാദാപുരം മാതൃകയിലൂടെ ഇല്ലാതായത് 986 കേസുകൾ; വീണ്ടും കലാപമുണ്ടാക്കുന്നതിന് കാരണവും ഇതു തന്നെ

കോഴിക്കോട്: നാദാപുരത്ത് അക്രമങ്ങൾ വ്യാപകമാകാനുള്ള കാരണങ്ങളിൽ പ്രധാനം രാഷ്ട്രീയ ഒത്തു തീർപ്പുകൾ. ഇതിലൂടെ മുൻ കലാപക്കേസുകളിൽ പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയതാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. 2001ൽ നാദാപുരത്തുണ്ടായ കലാപക്കേസുകളിൽ രാഷ്ട്രീയ നേതൃത്വങ്ങളുടെ ചർച്ചയിൽ ഒത്തുതീർന്നത് 986 കേസുകൾ. അതുകൊണ്ട് തന്നെ കുറ്റവാളികൾക്ക് വീണ്ടും തെറ്റ് ചെയ്യാനുള്ള മാനസികാവസ്ഥയും കൂടുന്നു.

ഡിവൈഎഫ്ഐ പ്രവർത്തകൻ ഷിബിൻലാലിന്റെ കൊലപാതകത്തെ തുടർന്ന് നാദാപുരം തൂണേരി മേഖലയിൽ വ്യാപകമായി വീടുകൾ അക്രമിക്കാൻ പ്രചോദനമായതു ഇതു തന്നെ. 2001ൽ സിപിഐ(എം) ഫലീഗ് സംഘർഷവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 986 കേസുകളിൽ ഒന്നിൽപോലും പ്രതികൾ ശിക്ഷിക്കപ്പെട്ടില്ല. മൂന്നു കൊലക്കേസിൽ ശിക്ഷ നടപ്പായത് ഒന്നിൽ മാത്രം.

2001 ജനുവരി മുതലാണ് ഇപ്പോൾ തൂണേരിയിലേതിന് സമാനമായ കൊലപാതകവും കൊള്ളയും കൊള്ളിവെപ്പും നാദാപുരത്ത് അരങ്ങേറിയത്. 100ഓളം വീടുകളും 75ഓളം കടകളും അന്ന് അഗ്‌നിക്കിരയാക്കി. വ്യാപകമായി കൊള്ളയടിച്ചു. സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷന് കീഴിൽ രജിസ്റ്റർ ചെയ്യുന്ന കേസുകളുടെ എണ്ണം റെക്കോഡ് പിന്നിട്ടു; ഒറ്റദിവസംകൊണ്ട് നാദാപുരത്ത് 240 കേസുകൾ രജിസ്റ്റർ ചെയ്തു.

കേസുകൾ കൂടിയതോടെ വളയത്ത് ഒരു പൊലീസ് സ്റ്റേഷൻതന്നെ സ്ഥാപിക്കപ്പെട്ടു. ചെക്യാട്, വളയം മേഖലയിലുള്ള 202 കേസുകൾ ഇത്തരത്തിൽ വളയം പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ രാഷ്ട്രീയ ചർച്ചകൾ തുടങ്ങി. സിപിഐ(എം)-ലീഗ് ഉഭയകക്ഷി ചർച്ചയിലൂടെ സർക്കാറും പ്രോസിക്യൂഷന് എതിരായും പ്രതികൾക്ക് അനുകൂലമായും സാക്ഷി പറയിച്ചാണ് കേസുകൾ ഇല്ലാതാക്കിയത്. എല്ലാം നഷ്ടപ്പെട്ടവർക്ക് നാമമാത്ര നഷ്ടപരിഹാരവും നൽകി.

സിപിഎമ്മിന്റെയും മുസ്ലിം ലീഗിന്റെയും സംസ്ഥാനത്തെ പ്രമുഖ നേതാക്കളാണ് കേസുകൾ കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ ചർച്ചകൾക്ക് ചുക്കാൻപിടിച്ചതത്രെ. ഇതോടെ, വീട് കൊള്ളയടിക്കുകയും തീവെപ്പ് നടത്തുകയും ചെയ്ത കേസിലെ പ്രതികളെല്ലാം ഒത്തുതീർപ്പ് ചർച്ചയിലൂടെയുണ്ടായ മൊഴിമാറ്റത്തെ തുടർന്ന് കോടതി വിട്ടയക്കുകയും ചെയ്തു. തൂണേരി, വെള്ളൂർ, കോടഞ്ചേരി ഭാഗങ്ങളിൽ ഇപ്പോഴുണ്ടായ പ്രശ്‌നങ്ങളിൽ 80ഓളം കേസുകളാണ് രജിസ്റ്റർ ചെയ്തത്.

ഈ കേസിലെ പ്രതികൾ തന്നെയാണ് നാദാപുരത്ത് ഇപ്പോഴും അഴിഞ്ഞാടുന്നത്. അതുകൊണ്ട് തന്നെ കുറ്റവാളികളെ രക്ഷിക്കുന്ന തരത്തിൽ രാഷ്ട്രീയ ചർച്ചകൾ വഴിമാറരുതെന്നാണ് നാദാപുരത്തുകാരുടെ അപേക്ഷ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP