Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രക്ഷിക്കാനെത്തുമ്പോൾ ഹെലികോപ്റ്റർ കണ്ട് ഒളിച്ചിരിക്കുന്നവർ അച്ചാമ്മയുടെ ധീരതയറിയുക; 99 ാം വയസിലും പയറുപോലെ ഹെലികോപ്റ്ററിൽ കയറി ജീവൻ കാത്ത് ഒരു വയോധിക

രക്ഷിക്കാനെത്തുമ്പോൾ ഹെലികോപ്റ്റർ കണ്ട് ഒളിച്ചിരിക്കുന്നവർ അച്ചാമ്മയുടെ ധീരതയറിയുക; 99 ാം വയസിലും പയറുപോലെ ഹെലികോപ്റ്ററിൽ കയറി ജീവൻ കാത്ത് ഒരു വയോധിക

മറുനാടൻ ഡെസ്‌ക്‌

തിരുവല്ല : കേരളം പ്രളയക്കെടിയിൽ വലഞ്ഞപ്പോഴും താങ്ങായി കൂടെ നിന്നവരാണ് സൈന്യം. സൈനിക ഹെലിക്കോപ്റ്റർ രക്ഷാപ്രവർത്തനത്തിനായി എത്തിയപ്പോൾ പേടിച്ച് മാറി നിന്നവരും കുറവല്ല. എന്നാൽ അക്കൂട്ടത്തിൽ നിന്നും വ്യത്യസ്ഥമായൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. മഴക്കെടുതിയിൽ കുടുങ്ങി നിൽക്കുമ്പോഴും ഹെലികോപ്റ്ററിൽ കയറാൻ മടിച്ച് നിൽക്കുന്നവർക്ക് ഒരു പാഠമാണ് അച്ചാമ്മ ഡാനിയേൽ എന്ന ഈ 99കാരി. ദുരന്ത മുഖത്ത് നിന്നും രക്ഷ നേടാനായി ഹെലികോപ്റ്ററിൽ കയറാൻ അച്ചാമ്മ കാട്ടിയ ധൈര്യം ഏവർക്കും പ്രചോദനമാണ്.

ഇന്നലെ രാവിലെ ഒൻപതരയോടെയാണു വെൺപാലയിൽനിന്ന് അച്ചാമ്മ ഡാനിയേലിനെയും ബന്ധുക്കളായ രണ്ടു സ്ത്രീകളെയും വ്യോമസേന രക്ഷിച്ചത്. വെൺപാലയിലെ അച്ചാമ്മയുടെ വീടിനു തൊട്ടടുത്തുവരെ താഴ്‌ന്നെത്തിയ ഹെലികോപ്റ്ററിലേക്ക് അച്ചാമ്മയെ ബെൽറ്റിട്ട് ഉയർത്തിയശേഷം വ്യോമസേനാംഗം കോരിയെടുത്താണ് അകത്തേക്കു കയറ്റിയത്. തിരുവല്ല മാർത്തോമ്മാ കോളജിൽ ഇവരെ സുരക്ഷിതമായി ഇറക്കി.

വ്യോമസേനാംഗം അച്ചാമ്മയെ കൈകളിലടുത്താണു കോളജിലെ ക്യംപിലെത്തിച്ചത്. 'ഇവിടെയെത്തിയതുപോലും അറിഞ്ഞില്ല... എന്നോട് ഒന്നും ചോദിക്കാതെ കോരിയെടുത്ത് ഹെലികോപ്റ്ററിൽ കയറ്റി..' - അച്ചാമ്മ ഹാപ്പി. ക്യാംപിലെത്തിയ മന്ത്രി മാത്യു ടി.തോമസിനോടും അച്ചാമ്മ മനസ് നിറഞ്ഞ് പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP