Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

രമേശ് ചെന്നിത്തലയേക്കാൾ മിടുക്കൻ ഉമ്മൻ ചാണ്ടി; മുൻ മുഖ്യമന്ത്രിക്കു കിട്ടുന്ന പരിഗണന എന്തായാലും രമേശ് ചെന്നിത്തലയ്ക്ക് കിട്ടില്ല; രാപ്പകലില്ലാതെ ഓടി നടന്ന് പ്രവർത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നും എ എ അസീസ്; പ്രസ്താവന പുലിവാലായപ്പോൾ അങ്ങിനെയല്ല പറഞ്ഞതെന്ന് തിരുത്ത്

രമേശ് ചെന്നിത്തലയേക്കാൾ മിടുക്കൻ ഉമ്മൻ ചാണ്ടി; മുൻ മുഖ്യമന്ത്രിക്കു കിട്ടുന്ന പരിഗണന എന്തായാലും രമേശ് ചെന്നിത്തലയ്ക്ക് കിട്ടില്ല; രാപ്പകലില്ലാതെ ഓടി നടന്ന് പ്രവർത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നും എ എ അസീസ്; പ്രസ്താവന പുലിവാലായപ്പോൾ അങ്ങിനെയല്ല പറഞ്ഞതെന്ന് തിരുത്ത്

തിരുവനന്തപുരം: രമേശ് ചെന്നിത്തലയ്ക്കെതിരെ എടുത്ത  പരസ്യനിലപാട്
 ആർഎസ്‌പി നേതാവ് എ എ അസീസ് തിരുത്തി.  പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തലയേക്കാൾ ശോഭിക്കുന്നത് ഉമ്മൻ ചാണ്ടിയാണെ പ്രസ്താവനയാണ് വിവാദമാതിനൈ തുടർന്ന് തിരുത്തിയത്. തന്റെ വാക്കുകൾ വളച്ചൊടിച്ചുവെന്നാണ് അസീസ് പിന്നീട് വിശദീകരിച്ചത്.

തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു രമേശ് ചെന്നിത്തലയെ വിമർശിച്ചു കൊണ്ടുള്ള ആർഎസ്‌പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് ആദ്യം പ്രസ്താവന നടത്തിയത്. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവാകണമെന്ന് ആർഎസ്‌പി നേരത്തെയും പറഞ്ഞിട്ടുണ്ട്. മുന്നണിയിലെ ഭൂരിപക്ഷ അഭിപ്രായം ഇതാണെന്നും അസീസ് പറഞ്ഞു. ഉമ്മൻ ചാണ്ടിയെ പോലെ രാപ്പകലില്ലാതെ ഓടി നടന്ന് പ്രവർത്തിക്കാനുള്ള മിടുക്ക് രമേശ് ചെന്നിത്തലയ്ക്കില്ലെന്നും എ എ അസീസ് അഭിപ്രായപ്പെട്ടു.

ഉമ്മൻ ചാണ്ടിക്ക് കിട്ടുന്ന പരിഗണന രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കില്ല. മുഖ്യമന്ത്രി ആയിരുന്ന വ്യക്തി എന്ന നിലയ്ക്ക് ഇത്തരം സ്ഥാനങ്ങളിലേക്ക് ഉമ്മൻ ചാണ്ടി അനുയോജ്യനായ വ്യക്തിയാണ്. ഉമ്മൻ ചാണ്ടിക്കുള്ള ജനകീയ പിന്തുണ രമേശ് ചെന്നിത്തലയ്ക്കില്ല. ഘടക കക്ഷികൾക്കിടയിൽ മാത്രമല്ല കോൺഗ്രസിൽ തന്നെ ഇക്കാര്യത്തിൽ ഭൂരിപക്ഷാഭിപ്രായം ഉണ്ടെന്നും അസീസ് പറഞ്ഞു.

അതേസമയം പ്രസ്താവന ചർച്ചയായതോടെ വിശദീകണവുമായി എ എ അസീസ് വീണ്ടുമെത്തി. പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പ്രചരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രമേശ് ചെന്നിത്തല ഓടിനടക്കുന്ന ആളല്ലെന്ന് താൻ പറഞ്ഞിട്ടില്ലെന്നും തന്റെ വാക്കുകൾ വളച്ചൊടിച്ചെന്നും എ എ അസീസ് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP