Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിപിഎമ്മിന് ഇഷ്ടം മോദിയോട്; മതേതര മുന്നണിയെ അണിനിരത്താൻ താൽപര്യമില്ല; ഇതിന് ചരിത്രം മാപ്പ് തരില്ലെന്നും എ.കെ.ആന്റണി

സിപിഎമ്മിന് ഇഷ്ടം മോദിയോട്; മതേതര മുന്നണിയെ അണിനിരത്താൻ താൽപര്യമില്ല; ഇതിന് ചരിത്രം മാപ്പ് തരില്ലെന്നും എ.കെ.ആന്റണി

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദി ഭരണം തുടരുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണി. കോൺഗ്രസുമായുള്ള സഹകരണം സംബന്ധിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയിൽ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കൊണ്ടുവന്ന കരട് രേഖ തള്ളിയ പശ്ചാത്തലത്തിലാണ് ആന്റണിയുടെ പ്രതികരണം.

സിസി തീരുമാനത്തിനു പിന്നിൽ കേരള ഘടകത്തിന്റെ സമ്മർദ്ദമാണ്. കേരളത്തിലെ സിപിഎമ്മിന് ഇഷ്ടം മോദിയോടാണ്. ഒരു മതേതര മുന്നണിയെ മോദിക്കെതിരെ അണിനിരത്താൻ കേരളത്തിലെ സിപിഎമ്മിന് താൽപര്യമില്ല. ഇതിനു ചരിത്രം മാപ്പ് തരില്ല. ആർഎസ്എസ്-സിപിഎം അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് കേരളത്തിൽ ഇപ്പോൾ നടക്കുന്നത്- ആന്റണി പറഞ്ഞു. സിസിയുടേത് മതേതര ജനാധിപത്യവാദികളെ ഒറ്റിക്കൊടുക്കുന്ന തീരുമാനമാണെന്നും ആന്റണി കുറ്റപ്പെടുത്തി.

സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രേഖ വോട്ടിനിട്ടു തള്ളിയാണ്, കോൺ്ഗ്രസുമായി സഖ്യമോ ധാരണയോ പാടില്ലെന്ന പ്രകാശ് കാരാട്ട് പക്ഷത്തിന്റെ നിലപാട് സിപിഎം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചത്. 31 പേർ യെച്ചൂരിയുടെ രേഖയെ അനുകൂലിച്ചു വോട്ട് രേഖപ്പെടുത്തിയപ്പോൾ 55 പേർ എതിർത്തു. എട്ട് സംസ്ഥാനങ്ങളിലെ അംഗങ്ങളുടെ എതിർപ്പ് മറികടന്നാണ് തീരുമാനമുണ്ടായിരിക്കുന്നത്.

വർഗീയ ഫാസിസത്തെ പരാജയപ്പെടുത്താൻ കോൺഗ്രസ് ഉൾപ്പെടെ ബൂർഷ്വാ പാർട്ടികളുമായി സഖ്യം വേണമെന്നായിരുന്നു യെച്ചൂരിയുടെ നിലപാട്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP