Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ കോൺഗ്രസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് എ കെ ആന്റണി; അകന്നുപോയ ജനവിഭാഗങ്ങളെ തിരിച്ചു കൊണ്ടുവരാൻ നല്ല ഡിസിസി പ്രസിഡന്റുമാരെ നിർദേശിക്കണമെന്നും മുൻ പ്രതിരോധമന്ത്രി

കേരളത്തിൽ കോൺഗ്രസ് നേരിടുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് എ കെ ആന്റണി; അകന്നുപോയ ജനവിഭാഗങ്ങളെ തിരിച്ചു കൊണ്ടുവരാൻ നല്ല ഡിസിസി പ്രസിഡന്റുമാരെ നിർദേശിക്കണമെന്നും മുൻ പ്രതിരോധമന്ത്രി

കൊച്ചി: ചരിത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണു കേരളത്തിൽ കോൺഗ്രസ് നേരിടുന്നതെന്ന് എഐസിസി പ്രവർത്തസമിതിയംഗം എ.കെ. ആന്റണി. കടുത്ത വെല്ലുവിളിയാണ് പാർട്ടി നേരിടുന്നത്. ഈ സാഹചര്യത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താനും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അകന്നുപോയ ജനവിഭാഗങ്ങളെ തിരിച്ചുകൊണ്ടുവരാനും കഴിയണം. അതിനായി നല്ല ഡിസിസി പ്രസിഡന്റുമാരെ നിർദ്ദേശിക്കാൻ എല്ലാവരും ശ്രമിക്കുമെന്നാണു കരുതുന്നതെന്നും ആന്റണി പറഞ്ഞു. പാർട്ടി പുനഃസംഘടന ഉടൻ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊല്ലത്ത് ദലിത് യുവാക്കൾക്കു നേരെയുണ്ടായ പൊലീസ് മർദനം അതിക്രൂരമാണ്. കുറ്റക്കാർക്കെതിരെ സർക്കാർ നടപടിയെടുക്കണം. സ്റ്റേഷനുകളിൽ പിടികൂടുന്ന പ്രതികളെ ഇടിച്ച്, ജീവിക്കാൻ പറ്റാത്ത തരത്തിലാക്കുന്ന പൊലീസ്മുറ തിരിച്ചുകൊണ്ടുവരരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഐഎൻടിയുസി നേതാവായിരുന്ന കെ.പി. എൽസേബിയൂസിന്റെ പേരിലുള്ള പുരസ്‌കാരം സി. ഹരിദാസിനു സമ്മാനിച്ചശേഷം മാദ്ധ്യമപ്രവർത്തകരോടു സംസാരിക്കുകയായിരുന്നു ആന്റണി.

ഇതരസംസ്ഥാനത്തൊഴിലാളികളെക്കൂടി സംഘടിപ്പിക്കാൻ ഐഎൻടിയുസി തയാറാകണമെന്നു പുരസ്‌കാരദാനച്ചടങ്ങിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഇതരസംസ്ഥാന തൊഴിലാളികളില്ലെങ്കിൽ വീട്ടുപണിക്കുപോലും ആളെക്കിട്ടാത്ത സാഹചര്യമാണു കേരളത്തിൽ. ഐഎൻടിയുസി ശക്തമാകണമെങ്കിൽ കൂടുതൽ അസംഘടിത മേഖലകളിലേക്കു കടക്കണം. കെട്ടിടനിർമ്മാണത്തൊഴിലാളികളെയും ആദ്യം സംഘടിപ്പിച്ചത് ഐഎൻടിയുസിയായിരുന്നു. കേരളത്തിലുടനീളം അതിനായി ഓടിനടന്ന എൽസേബിയൂസ് മാസ്റ്റർ, സ്വന്തം ആരോഗ്യം പോലും അവഗണിച്ച് അവസാനശ്വാസം വരെ തൊഴിലാളിക്കു വേണ്ടി പണിയെടുത്ത ട്രേഡ് യൂണിയൻ നേതാവാണ്. അത്തരം മാതൃകകൾ അനുകരിക്കണം.

എല്ലാം തികഞ്ഞുവെന്നു തോന്നരുത്. വിജയത്തിന്റെ കൊടുമുടിയിൽ എത്തിയെന്നു തോന്നിയാൽ വിരമിക്കുകയാണു ചെയ്യേണ്ടത്. തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നിയമനിർമ്മാണങ്ങൾ രാജ്യത്തു നടപ്പാക്കുന്നതിനെതിരെ ജാഗ്രത പാലിക്കണം. ജോലി സ്ഥിരത പോലും വെല്ലുവിളിയാവുകയാണെന്നും അദ്ദേഹം പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP