Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പിണറായിയുടെ നടപടി നാലാംകിട രാഷ്ട്രീയക്കാരുടേതെന്ന് എ കെ ആന്റണി; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആന്റണി  

പിണറായിയുടെ നടപടി നാലാംകിട രാഷ്ട്രീയക്കാരുടേതെന്ന് എ കെ ആന്റണി; മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആന്റണി   

 

ന്യൂഡൽഹി: സോളാർ കേസ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത് നാലാംകിട രാഷ്ട്രീയക്കാരുടെ നടപടിയാണെന്ന് കോൺഗ്രസ് നേതാവ് ഏ.കെ ആന്റണി. വേങ്ങര ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് നടത്തിയ വാർത്താസമ്മേളനം തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നും ആന്റണി പറഞ്ഞു.

കമ്മീഷൻ റിപ്പോർട്ട് കണ്ടാൽ മാത്രമേ പ്രതികരണത്തിന് സാധിക്കുകയുള്ളൂ. വേങ്ങരയിലെ പോളിങ് ആരംഭിച്ചപ്പോൾ തന്നെ മന്ത്രിസഭ കൂടി രാഷ്ട്രീയ ഉദ്ദേശ്യത്തോടുകൂടി നീങ്ങിയത് ശരിയായ പ്രവണതയല്ല. കോൺഗ്രസ് പ്രവർത്തകരും ജനാധിപത്യവാദികളും ഇന്നീ റിപ്പോർട്ട് പുറത്തുവിട്ടതിന്റെ ദുരുദ്ദേശ്യം മനസ്സിലാക്കും. റിപ്പോർട്ട് പുറത്തുവന്നാൽ അതിന്റെ അടിസ്ഥാനത്തിൽ നടപടികളുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഈ റിപ്പോർട്ടിന്റെ മറവിൽ കേരളത്തിലെ കോൺഗ്രസ്സിന്റെ അടിത്തറ തകർക്കാം എന്നുള്ളത് വ്യാമോഹമാണെന്നും ആന്റണി കൂട്ടിച്ചേർത്തു.

രാവിലെയാണ് സോളാർ കേസിലെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പിണറായി വിജയൻ വാർത്താസമ്മേളനം നടത്തിയത്. ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ ഉൾപ്പെടെ കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുക്കാൻ നിയമോപദേശം ലഭിച്ചുവെന്ന് പിണറായി അറിയിച്ചു. ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണവും തിരുവഞ്ചൂരിനെതിരെ ക്രിമിനൽ കേസ് എടുക്കാനും ശുപാർശയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP